topnews

ഷൂസ് ഇട്ട് ഓടി ശീലമില്ല ; വാങ്ങാൻ പണമില്ലാഞ്ഞിട്ടല്ല, വാർത്തകളെ തള്ളി പ്രിയ മേരി ഏബ്രഹാം

പത്തനംതിട്ട: ജില്ലാ കായിക മേളയ്‌ക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു പെൺകുട്ടിയുണ്ട് പ്രിയ മേരി ഏബ്രഹാം. മല്ലപ്പള്ളി സിഎംഎസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി .ജില്ലാ കായിക മേളയ്‌ക്കിടയിൽ കാൽപാദത്തിലെ തൊലി പൊള്ളി അടർന്ന പെൺകുട്ടിയാണ് പ്രിയ . കൊടുമൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനു പിന്നാലെ സ്പൈക്സ് വാങ്ങാൻപോലും പണമില്ലാതെ കുട്ടികൾ ദുരിതത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു .

എന്നാൽ തനിക്ക് ഷൂസ് വാങ്ങാൻ പണമില്ലാഞ്ഞിട്ടല്ലെന്നും ഷൂസ് ഇട്ട് ഓടി ശീലമില്ലാഞ്ഞിട്ടാണെന്നും പ്രിയ പറയുന്നു. താൻ നാട്ടിലെ മൈതാനങ്ങളിലാണ് ഞാൻ ഓടി ശീലിച്ചത്. അവിടെ സിന്തറ്റിക് ട്രാക്ക് ഇല്ല. അതിനാൽ സിന്തറ്റിക് ട്രാക്കിൽ ഓടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് വ്യക്തമായ ധാരണ ഇല്ലായിരുന്നു. സിന്തറ്റിക് ട്രാക്കിൽ ഷൂസ് ഉപയോഗിച്ച് ഓടുന്നതു തന്നെയാണ് നല്ലതെന്ന് അധ്യാപകരും നിർദേശിച്ചിരുന്നു.

ഇത്രയും കാലം ഷൂസ് ഇല്ലാതെ ഓടി ശീലിച്ച എനിക്ക് അത് ബുദ്ധിമുട്ടായിരുന്നു.അങ്ങനെ ഓടേണ്ടിവന്നാൽ മത്സരത്തിൽ മികച്ച സമയം കണ്ടെത്താൻ പ്രയാസമായിരിക്കുമെന്നും തോന്നിയിരുന്നു. എന്നാൽ കൊടുമൺ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ എത്തിയപ്പോൾ അവിടെ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. 3 കിലോ മീറ്റർ നടത്തം, 800 മീറ്റർ ഓട്ടം, 4×400 മീറ്റർ റിലേ എന്നിങ്ങനെ 3 ഇനങ്ങളിൽ പങ്കെടുക്കേണ്ടിയിരുന്ന എന്റെ ആദ്യം ഇനം 800 മീറ്റർ ആയിരുന്നു.

ഹീറ്റ്സിനായി ട്രാക്കിൽ ഇറങ്ങിയപ്പോൾ തന്നെ കാലിന് ചൂട് അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നാൽ 400 മീറ്റർ ട്രാക്കിൽ 2 റൗണ്ടും പൂർത്തിയാക്കി ഹീറ്റ്സിൽ ഒന്നാം സ്ഥാനം നേടി പുറത്തെത്തിയപ്പോഴാണ് കാൽപാദം പൊള്ളിയതായി മനസ്സിലായത്. പിന്നീട് അവിടത്തെ തൊലി ഇളകുകയും ചെയ്തു. എന്റെ എതിർപ്പ് ലംഘിച്ച് പകർത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതെന്നും പ്രിയ മേരി പറഞ്ഞു.

 

Karma News Network

Recent Posts

സംസ്ഥാനത്ത് നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ലെ, കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വി ‌ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് ഗുരുതരവീഴ്ചയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ‌ഡി സതീശൻ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന്…

7 mins ago

ആര്യ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്

മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്‌പോര്. ഇന്നലെ രാത്രി…

17 mins ago

​ഗുരുമന്ദിരം പൊളിക്കാനുള്ള നീക്കത്തിന് തടയിട്ട് കോടതി, പൊലീസിനോട് റിപ്പോർ‌ട്ട് തേടി

ആലപ്പുഴ: അമ്പലപ്പുഴയിലെ ​ഗുരുമന്ദിരം പൊളിക്കുന്നതിനെ വിലക്കി. സംഭവത്തിൽ കോടതി പൊലീസിനോട് റിപ്പോർ‌ട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി മെയ്…

25 mins ago

കട്ടിംഗ് സൗത്ത്, ഇന്ത്യ വിഭജന വിഘടന വാദത്തിനെതിരെയുള്ള നരേന്ദ്രമോദിയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ്‌ പി. ആർ. സോംദേവ്

എറണാകുളം : ഇന്ത്യയെ നോർത്ത്, സൗത്ത് എന്നീ നിലയിൽ വിഭജിക്കാൻ ശ്രമിക്കുന്ന ഗൂഡ ശക്തികളെ വേരോടെ പിഴിതെറിയും എന്ന് തുറന്നടിച്ച്…

45 mins ago

അന്റെ കഴുത്തിൽ കുരുങ്ങി കിടന്ന പഴേ ഉണ്ട എടുത്ത് എന്റെ ആസനത്തിൽ പൊട്ടിക്കാൻ അനക്ക് എങ്ങനെ ധൈര്യം വന്നു കുലംകുത്തീ, പരിഹാസവുമായി അഞ്ജു പാർവതി

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപിയിലേക്ക് പോവാൻ ചർച്ച നടത്തിയെന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസ്ഥാവന രാഷ്ട്രീയ കേരളത്തിൽ…

50 mins ago

ഇറാഖിൽ സ്വവര്‍ഗാനുരാഗം ഇനി കുറ്റകരം, നിയമം പാസ്സാക്കി

സ്വവര്‍ഗ ബന്ധം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കാന്‍ ബില്‍ പാസാക്കി ഇറാഖി പാര്‍ലമെന്‍റ്. ബില്‍ നിയമമാകുന്നതോടെ 15 വര്‍ഷം വരെ തടവുശിക്ഷയാണ്…

1 hour ago