social issues

ജട്ടിയെ കുറിച്ചായിരുന്നു അവന്റെ റിസേർച്ച് എന്ന് മനസിലായത് ഇന്നാണ്,ശ്രീലക്ഷ്മിയുടെ അമ്മയെന്ന നിലയിൽ അഭിമാനിക്കുന്നു-അമ്മ

അശ്ലീല യൂടൂബർ വിജയ് പി.നായരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‍മി,ആക്ടിവിസ്റ്റുകളായ ദിയ സന,ശ്രീലക്ഷ്‍മി അറയ്ക്കൽ,എന്നിവർ ആക്രമിച്ച കൈയ്യേറ്റം ചെയ്തതുബായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നു.അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തി.ശ്രീലക്ഷ്മിയുടെ അമ്മ ഉഷകുമാരിയും പ്രതികരണവുമായെത്തി.ശ്രീലക്ഷ്‍മിയുടെ അമ്മ എന്ന നിലയിൽ താൻ അഭിമാനിക്കുന്നുവെന്നും ശ്രീലക്ഷ്‌മി,ദിയ സന എന്നിവരെപ്പോലുള്ളവർ ഇനിയും വളർന്നു വരേണ്ടതുണ്ടെന്നും ഉഷാകുമാരി തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നു.അതിനായി അവർക്ക് കുടുംബങ്ങളിൽ നിന്നുമുള്ള പിന്തുണ ആവശ്യമായിട്ടുണ്ടെന്നും അവർ പറയുന്നു

കുറിപ്പിങ്ങനെ

ശ്രീലക്ഷ്മിയുടെ അമ്മയെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു.സ്ത്രീത്വത്തെ അടച്ചാക്ഷേപിച്ച ആ വൃത്തികെട്ട നായയുടെ കരണത്തടിക്കാനുള്ള ആർജ്ജവം.ശ്രീലക്ഷ്മിയെ പോലെ,ദിയാ സനയെ പോലെ യുള്ള പുതിയ തലമുറ ഇവിടെ ഉണ്ടായേ തീരു.അതിന് അവർക്ക്‌വേണ്ടത് കുടുംബത്തിൽ നിന്നുള്ള നല്ല സപ്പോട്ടാണ്.കൂടാതെ ഇത്തിരി ധൈര്യവും അറിവും കൂടിയുണ്ടെങ്കിൽ ഒരു പെൺകുട്ടി സ്വതന്ത്രമായി ജീവിക്കാൻ പ്രാപ്തയാകും.മാറ്റം തനിയെ വരുന്നതല്ല.മാറ്റിയതാണ്.മാറ്റുവിൻ ചട്ടങ്ങളേ.ഇന്നലെ രാത്രി ഇവന്റെ ചാനൽ കേട്ടു.തനിയെ ഇരുന്നു പോലും കേൾക്കാൻ കൊള്ളാത്ത അവന്റെ അണ്ണാമല യൂണിവേഴ്സിറ്റിയിലെ ഭാഷക്ക് കിട്ടിയ ഡോക്ടറേറ്റ്.ജട്ടിയെ കുറിച്ചായിരുന്നു അവന്റെ റിസേർച്ച് എന്ന് മനസിലായത് ഇന്നാണ്.കേരളത്തിലെ സ്ത്രീ സമൂഹം ഒന്നടങ്കം അഭിമാനിക്കുന്നു നിങ്ങളെ കുറിച്ചോർത്ത് ഭാ​ഗ്യലക്ഷ്മി ദിയസന ശ്രീലക്ഷ്മി അറയ്ക്കൽSoooooproud

Karma News Network

Recent Posts

പുരുഷ വിരോധിയല്ല, സിനിമ കഴിഞ്ഞാല്‍ ആവശ്യമില്ലാത്ത ബന്ധങ്ങള്‍ സൂക്ഷിക്കാറില്ല- മഹിമ നമ്പ്യാര്‍

ആര്‍ഡിഎക്സ് എന്ന 2023ലെ വമ്പന്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാര്‍. കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍…

15 mins ago

കേരളത്തിലെ 15,600 മൊബൈൽ കണക്ഷനുകൾക്ക് പൂട്ട് വീഴും, നടപടിയെടുക്കാൻ കേന്ദ്രം

ന്യൂഡൽ‌ഹി : സംസ്ഥാനത്തെ 15,600 മൊബൈൽ കണക്ഷനുകൾക്കെതിരെ കേന്ദ്രം നടപടിക്കൊരുങ്ങുന്നു. വ്യാജ രേഖകൾ ഉപയോ​ഗിച്ച് എടുത്തതെന്ന് സംശയിക്കുന്ന കണക്ഷനുകൾക്കെതിരെയാണ് നടപടി.…

20 mins ago

വീണ്ടും ബാർ കോഴ? ഡ്രൈ ഡേ ഒഴിവാക്കാനും സമയം കൂട്ടാനും പണം, അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ്…

46 mins ago

ഞാൻ കുലസ്ത്രീയാണ്, ആ പേര് കിട്ടാൻ ഇച്ചിരിപാടാണ്- ആനി

ബാലചന്ദ്ര മേനോൻ ഒരുക്കിയ അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് ആനി. നിരവധി ചിത്രങ്ങളിൽ താരം…

1 hour ago

ഇടതോരം ചേർന്ന് നടക്കുന്ന ഒറ്റ കാരണം കൊണ്ട് എല്ലാ ഊളത്തരങ്ങൾക്കും പ്രിവിലേജ് കിട്ടുന്ന സിൽമ നടനാണ് വിനായകൻ- അഞ്ജു പാർവതി

സന്തോഷ് ജോർജ് കുളങ്ങരയെ അധിഷേപിച്ചുകൊണ്ട് നടൻ വിനായകൻ പങ്കുവച്ച പോസ്റ്റിന് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം. ഇടതോരം ചേർന്ന്…

2 hours ago

ടര്‍ബോ എങ്ങനെയുണ്ടെന്ന് വികെ പ്രശാന്ത്, തിരുവനന്തപുരത്തെ വെള്ളക്കെട്ടിന്റെ അത്രേം വരില്ലെന്ന് സന്ദീപ് വാചസ്പതി

തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷമാകുന്നതിനിടെ മമ്മൂട്ടി ചിത്രം ടർബോ എങ്ങനെയുണ്ടെന്ന് അന്വേഷിച്ച വട്ടിയൂർകാവ് എംഎല്‍എ വി.കെ പ്രശാന്തിന് മറുപടിയുമായി ബിജെപി നേതാവ്…

2 hours ago