national

ശ്രീലങ്കയിൽ നിന്നുള്ള അഭയാർഥികളുടെ വരവ് താൽക്കാലികമായി നിലച്ചു

ചെന്നൈ ∙ കടലിൽ ഇന്ത്യൻ, ശ്രീലങ്കൻ നാവികസേനകൾ നിരീക്ഷണം ശക്തമാക്കിയതോടെ ശ്രീലങ്കയിൽ നിന്നുള്ള അഭയാർഥികളുടെ വരവ് താൽക്കാലികമായി നിലച്ചു. പലായനത്തിന്റെ മറവിൽ മനുഷ്യക്കടത്ത് അടക്കം നടക്കാനുള്ള സാധ്യത കണക്കിലെടുത്താണു സേനകളുടെ റോന്തുചുറ്റൽ ശക്തമാക്കിയത്.

മീൻപിടിത്ത ബോട്ടുകൾ വരെ പരിശോധിക്കാനാരംഭിച്ചതോടെ ശ്രീലങ്കൻ തീരത്തു നിന്ന് മനുഷ്യക്കടത്തു സംഘങ്ങൾ പിന്മാറി. അതേ സമയം, അഭയാർഥികളെത്തിയാൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാനാണു തമിഴ്നാടിന്റെ തീരുമാനം. നിലവിൽ രാമേശ്വരം മണ്ഡപത്തിലെ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നവർക്ക് അഭയാർഥി പരിഗണന നൽകാനുള്ള സർക്കാർതല ശ്രമങ്ങൾ തുടരുകയാണ്.

വൻ തുക വാങ്ങിയാണു മനുഷ്യക്കടത്തു സംഘങ്ങൾ ലങ്കൻ തമിഴരെ കടൽ കടത്തുന്നത്. അരലക്ഷം മുതൽ 3 ലക്ഷം രൂപവരെ ബോട്ട് ഉടമയ്ക്കു നൽകിയതായി ഇന്ത്യയിലെത്തിയവർ വെളിപ്പെടുത്തിയിരുന്നു.

16 പേരാണിപ്പോൾ മണ്ഡപം ക്യാംപിലുള്ളത്. 400 പേർ എങ്കിലും അതിർത്തി കടന്നെത്തുമെന്നു തമിഴ്നാട് സർക്കാർ വിലയിരുത്തുന്നു. ഇതനുസരിച്ച് മരുന്നും ഭക്ഷണവും ക്യാംപിൽ ശേഖരിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികളും പൂർത്തിയാക്കി.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

6 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

6 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

7 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

8 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

8 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

8 hours ago