കൊച്ചി. നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ ദമ്പതികളെ പിടികൂടി. ശ്രീലങ്കന്‍ പൗരന്മാരായ മുഹമ്മദ് സുബൈര്‍, ഭാര്യ ജാനിഫര്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 1202 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. സ്വര്‍ണം ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ശ്രീലങ്കന്‍ ദമ്പതികളില്‍ നിന്നും നാല് ക്യാപ്സുളുകളാണ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാവിലെ കൊളംബോയില്‍ നിന്നും എത്തിയ വിമാനത്തിലാണ് സ്വര്‍ണവുമായി ദമ്പതികള്‍ കൊച്ചിയിലെത്തിയത്. ആകെ നാല് ക്യാപ്സ്യൂളുകളാണ് ദമ്പതിമാരില്‍ നിന്നും കണ്ടെത്തിയത്. രണ്ട് വീതം ക്യാപ്സൂളുകള് ഇവരുടെ ശരീരത്തിന് ഉള്ളില്‍ നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ കസ്റ്റംസ് വിശദമായ അന്വേഷണം നടത്തി വരുകയാണ്.
തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ വീട്ടില്‍ വെച്ച് സോളാര്‍ വിഷയം സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ചെറിയാന് ഫിലിപ്പ്. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ…
ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ്…
ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…
തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്‍കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…
തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…