crime

കലക്ടറാകാൻ കൊതിച്ച അയിഷ മക്രാനി ജയിലിലേക്ക്, ഒരേ റാങ്കിൽ 2 അയിഷമാരുടെ തർക്കത്തിനു പരിഹാരം

സിവിൽ സർവീസ് പരീക്ഷയിൽ ഒരേ റാങ്കിൽ അവകാശ വാദം ഉന്നയിച്ച അയിഷ ഫാത്തിമയും അയിഷ മക്രാനിയും രംഗത്ത് വന്നിരുന്നു. ഇതിൽ കള്ളിയേ കണ്ടെത്തിയിരിക്കുന്നു. അയിഷ മക്രാനിയാണ്‌ വ്യാജമായ രേഖകൾ ഉണ്ടാക്കിയത്. അപൂർവ്വമായ അവകാശ വാദം ഉന്നയിച്ച് 2 ആയിഷമാർ രംഗത്ത് വന്നത് 184 മത് റാങ്കിനായിരുന്നു.ഇരുവരും മധ്യപ്രദേശിലാണ്‌.ദേവാസിലെ നസീറുദ്ദീന്റെ മകൾ അയിഷ ഫാത്തിമയാണ്‌ യഥാർഥ റാങ്കിന്റെ ഉടമ.

184മത് റാങ്ക് വിവരം പുറത്ത് വന്നതോടെ 2 അയിഷമാർ രംഗത്ത് വരികയായിരുന്നു. ഇരുവർക്കും ഒരേ റോൾ നമ്പർ. 2 പെൺകുട്ടികളുടെയും അഡ്മിറ്റ് കാർഡിൽ റോൾ നമ്പർ 7811744 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ക്യു ആർ കോഡ് അടക്കം ഒന്ന്.പരീക്ഷയെഴുതിയെന്നും ഇന്റർവ്യൂവിന് പോലും ഹാജരായെന്നും രണ്ട് പെൺകുട്ടികളും അവകാശപ്പെട്ടിരുന്നു. 2 ആയിഷമാരുടെ വീട്ടിലും വൻ ആഘോഷങ്ങൾ 3 ദിവസമായി നടന്നു വരികയായിരുന്നു. ഇരു ആയിഷമാരുടെ വീട്ടുകാരും തറപ്പിച്ചു പറഞ്ഞു..ഞങ്ങളുടെ മകൾക്കാണ്‌ റാങ്ക് എന്ന്…

ഇതിനിടയിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു‌പി‌എസ്‌സി) ഇരുവരുടേയും അവകാശ വാദം പരിശോധിച്ചു. രേഖകൾ പരിശോധിച്ചപ്പോൾ അയാഷ മക്രാനി കളവായ അവകാശ വാദം ഉന്നയിക്കുകയായിരുന്നു എന്ന് കണ്ടെത്തി.ഇതുമായി ബന്ധപ്പെട്ട് വ്യാജ രേഖ ഉണ്ടാക്കൽ, സിവിൽ സർവീ​‍സ് പരീക്ഷ അട്ടിമറിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ആയിഷ മക്രാനിക്കെതിരെ കേസ് എടുത്തിരിക്കുകയാണ്‌. ഇതോടെ കലക്ടർ ആകാൻ കൊതിച്ച ഒരു അയിഷ കലക്ടറുടെ കസേരയിലേക്കും മറ്റൊരു അയിഷ ജയിലിലേക്കും പോകും.

ഇന്ത്യൻ സർക്കാർ (പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ്) വിജ്ഞാപനം ചെയ്ത 2022 ലെ സിവിൽ സർവീസസ് പരീക്ഷയുടെ ചട്ടങ്ങളുടെ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് ആയിഷ മക്രാനയുടെ പ്രവർത്തി.അതിനാൽ, പരീക്ഷാ ചട്ടങ്ങളിലെ വ്യവസ്ഥകൾ അനുസരിച്ച് വഞ്ചനാപരമായ പ്രവൃത്തികൾക്ക് ക്രിമിനൽ ശിക്ഷാ നടപടികൾ സ്വീകരിക്കും എന്ന് യുപിഎസ്‌സി പ്രസ്താവനയിൽ പറയുന്നു.യു‌പി‌എസ്‌സിയുടെ സംവിധാനം ശക്തവും സുരക്ഷിതവും ആണ്‌. പിഴവുകൾ ഉണ്ടാകില്ല എന്നും കൂട്ടി ചേർത്തു.

കള്ളം പറഞ്ഞ അയിഷ മക്രാനിയുടെ സഹോദരൻ സിവിൽ എഞ്ചിനീയറായ ഷഹബാസുദ്ദീൻ മക്രാനി തന്റെ സഹോദരി യുപിഎസ്‌സി പാസായതായി പറഞ്ഞിരുന്നു. സമൂഹ മാധ്യമത്തിൽ ഈ പെൺകുട്ടിയുടെ ഇന്റർവ്യൂ വന്നിരുന്നു. വീട്ടുകാരേയും അയിഷ മക്രാനി പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

 

Main Desk

Recent Posts

മകന്റെ ക്യാമറയില്‍ മോഡലായി നവ്യ നായർ, ഇത് നന്ദനത്തിലെ ബാലാമണി തന്നെയോയെന്ന് സോഷ്യൽ മീഡിയ

മകന്‍ സായ് കൃഷ്ണ പകർത്തിയ നടി നവ്യ നായരുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. നവ്യയുടെയും മകന്റെയും ബാലി യാത്രയിൽ…

18 mins ago

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും, സർക്കാർ സ്കൂളുകളിൽ 30ശതമാനവും ഏയ്ഡഡ് സ്കൂളിൽ 20ശതമാനവും വർധിപ്പിക്കും

മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20…

18 mins ago

ചൂട് കൂടുന്നു, ഉഷ്ണതരംഗ സാധ്യത, മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ അവധി

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. ഉഷ്ണതരംഗ…

41 mins ago

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, നടക്കുന്നത് ഇരട്ടനീതി, വി ഡി സതീശൻ

തിരുവനന്തപുരം: മേയറിന്റെ റോഡ് ഷോ, കെ.എസ്.ആര്‍.ടി.സി ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയെന്ന്…

51 mins ago

മറ്റുള്ളവരുടെ മുന്നിൽ താൻ വില്ലനായി മാറിക്കഴിഞ്ഞിരുന്നു, മരത്തിന്റെ കീഴിൽ പൊട്ടിക്കരഞ്ഞു

മലയാളികൾ ഇന്നും കൊണ്ടാടുന്ന ഗാനങ്ങളായ മീശ മാധവനിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ…’, ‘അട്ടക്കടി പൊട്ടക്കുളം…’ തുടങ്ങിയ രംഗങ്ങളിൽ അത്രത്തോളം സന്തോഷവാനായ ദിലീപ്…

1 hour ago

ഹിന്ദു വിവാഹം വെറും പാട്ടും കൂത്തും അല്ല, അനുഷ്ഠാനങ്ങളോടെ ചടങ്ങ് നടന്നില്ലെങ്കിൽ സാധുവാകില്ല, സുപ്രീം കോടതി

ആചാരാനുഷ്ട്ങ്ങളില്ലാതെ വെറും ഭക്ഷണം മാത്രമാണ് ഹിന്ദു വിവാഹങ്ങളാണെന്നു കരുതിയാൽ തെറ്റി ഹിന്ദു വിവാഹം പാട്ടും നൃത്തവും ഭക്ഷണവുമാണെന്ന് കരുതരുത്. കൃത്യമായ…

1 hour ago