entertainment

ഷവര്‍മയിലെ അപകടം രണ്ട് വര്‍ഷം മുമ്പ് ശ്രിയ പറഞ്ഞു, വൈറലായി നടിയുടെ വാക്കുകള്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷവര്‍മ്മ കഴിച്ച് ഒരു പെണ്‍കുട്ടി മരിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷവര്‍മ്മയില്‍ നിന്നുള്ള അപകടം നടചി ശ്രീയ രമേശ് പങ്കുവെച്ചിരുന്നു. കുറച്ചു ദിവസം മുന്‍പ് കൊല്ലം ബൈപാസില്‍ കണ്ട ഒരു കാഴ്ച… റോഡിന്റെ തൊട്ടടുത്ത കടയില്‍ ഉള്ള ഷവര്‍മ. ഒരു മറവും ഇല്ലാതെ പൊടിയും അടിച്ചു വില്‍ക്കുന്നു. അതു വാങ്ങാനും നമ്മള്‍ മലയാളികള്‍, നമ്മള്‍ എങ്ങോട്ട് സുഹൃത്തുക്കളേ ?’… രണ്ടു വര്‍ഷം മുമ്പ് ശ്രിയ കുറിച്ചിരുന്നു.

ഷവര്‍മയല്ല, ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുവാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതാണ് യഥാര്‍ഥ വില്ലനെന്ന് തന്റെ പഴയ കുറിപ്പ് വീണ്ടും പങ്കുവച്ച് പറയുകയാണ് ശ്രിയ രമേശ്. ഷവര്‍മ കഴിച്ച് ആളുകള്‍ മരിക്കുമ്പോള്‍ മാത്രം പ്രവര്‍ത്തന സജ്ജമാകുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടുകൂടേ എന്നും നടി ചോദിക്കുന്നു.

ശ്രീയ രമേശിന്റെ വാക്കുകള്‍: ‘ഷവര്‍മയല്ല, മറിച്ച് മായം കലര്‍ത്തുന്നത് തടയാത്ത സിസ്റ്റമാണ് യഥാര്‍ഥ വില്ലന്‍. ഷവര്‍മ കഴിച്ച ചിലര്‍ മരിക്കുന്നു, ഒരുപാട് പേര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാര്‍ത്തകള്‍ ആവര്‍ത്തിച്ചു വരുമ്പോള്‍ കാര്യക്ഷമല്ലാത്ത കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടുകൂടേ, ഒപ്പം മന്ത്രിക്ക് രാജിവച്ചു കൂടേ എന്നാണ് എനിക്ക് ചോദിക്കുവാന്‍ ഉള്ളത്. ഷവര്‍മ കഴിച്ച ചിലര്‍ മരിക്കുന്നു, ഒരുപാട് പേര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാര്‍ത്തകള്‍ വരുവാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി.

നമ്മുടെ നാട്ടില്‍ ഇത് ആവര്‍ത്തിക്കുവാന്‍ കാരണം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുടെ അലംഭാവവും നിയമങ്ങളിലെ പോരായ്മകളുമാണ്. തീര്‍ച്ചയായും ക്രമക്കേടുകള്‍ക്ക് കൈക്കൂലി വാങ്ങുവാന്‍ ഉള്ള സാധ്യതയും തള്ളിക്കളയുവാന്‍ ആവില്ല. ബന്ധപ്പെട്ട മന്ത്രിക്ക് തന്റെ വകുപ്പില്‍ എന്തെങ്കിലും നിയന്ത്രണം ഉണ്ടെങ്കില്‍ ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്തുക. ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുവാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുകയും കടകളില്‍ കര്‍ശനമായ പരിശോധനയും നിയമലംഘകര്‍ക്ക് പിഴയും നല്‍കിയാല്‍ മാത്രമേ മനുഷ്യര്‍ക്ക് ധൈര്യമായി ഷവര്‍മ ഉള്‍പ്പെടെ ഉള്ള ഭക്ഷണങ്ങള്‍ ജീവഭയം ഇല്ലാതെ കഴിക്കുവാന്‍ പറ്റൂ.

ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുവാന്‍ ആവശ്യമായ ആധുനിക സൗകര്യങ്ങള്‍ ഉള്ള ലാബുകള്‍ ഓരോ ജില്ലയിലും സ്ഥാപിക്കുക. മഹാന്മാരുടെ പേരില്‍ കുറെ പ്രതിമകളും സ്മാരക മന്ദിരങ്ങളും നിര്‍മിക്കുവാന്‍ കോടികള്‍ ചെലവിടുന്ന നാടാണല്ലോ. ഇത്തരം ലാബുകള്‍ക്ക് മഹാന്മാരുടെ പേരിട്ടാല്‍ പൊതു ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും. കനത്ത ശമ്പളത്തില്‍ ഒരു പ്രയോജനവും ഇല്ലാത്ത, വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത, ഒരുപാട് നിയമനങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്, അതേസമയം മനുഷ്യ ജീവന് ഏറെ ഭീഷണി ഉയര്‍ത്തുന്ന ഭക്ഷ്യ വിഷബാധയും ഭക്ഷണത്തിലെ മായം കലര്‍ത്തലും നിയന്ത്രിക്കുവാന്‍ എന്തുകൊണ്ട് നിയമനങ്ങള്‍ നടക്കുന്നില്ല?

ഒരുപക്ഷേ വിദ്യാഭ്യാസ യോഗ്യത ഉള്ളവരെ ആവശ്യം ആയതുകൊണ്ടാകുമോ? ഗള്‍ഫില്‍ ധാരാളം ഷവര്‍മ കടകള്‍ ഉണ്ട് അവിടെ ഒത്തിരി ആളുകള്‍ ഷവര്‍മ കഴിക്കുന്നുമുണ്ട്. എന്നാല്‍ ഭക്ഷ്യ വിഷബാധയും മരണവും സംഭവിക്കുന്നതായുള്ള വാര്‍ത്തകള്‍ എന്തുകൊണ്ട് അവിടെനിന്നും ഉണ്ടാകുന്നില്ല എന്നു ശ്രദ്ധിച്ചിട്ടുണ്ടോ? അവിടെ നിയമങ്ങള്‍ കര്‍ശനമാണ്. അതുപോലെ ബന്ധപ്പെട്ട വകുപ്പ് കൃത്യമായി പരിശോധനയും നടത്തുന്നുണ്ട്. നിയമ ലംഘകര്‍ക്ക് വലിയ പിഴയും ചുമത്തും. കടകളുടെ ലൈസന്‍സ് റദ്ദു ചെയ്യും.

അവിടെ സാധാരണക്കാര്‍ പരാതി നല്‍കിയാലും നടപടി വരും. ഇവിടെ അധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വിഷബാധ വരാത്തതാണോ ഇത്തരം കാര്യങ്ങളില്‍നടപടിയെടുക്കുവാന്‍ അമാന്തം? ഇനിയെങ്കിലും കാറ്ററിങ് രംഗത്തും കര്‍ശനമായ ഇടപെടല്‍ വരണം.

എല്ലാ ഭക്ഷ്യ വിതരണ കടകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കുകയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ അടച്ചു പൂട്ടിക്കുകയും ചെയ്യണം. അതുപോലെ മത്സ്യത്തില്‍ മായം ചേര്‍ക്കുന്നതിനുള്ള പരിശോധന കര്‍ശനമാക്കുകയും വേണം. മായം മൂലം നമ്മുടെ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കുവാന്‍, മാറ്റങ്ങള്‍ വരുത്തുവാന്‍ പൊതു ജനം ഒരു ക്യാംപെയ്ന്‍ തന്നെ തുടങ്ങണം. സങ്കുചിതമായ മത – രാഷ്ടീയ താല്പര്യങ്ങള്‍ മാറ്റി സമൂഹത്തിന്റെ പൊതു താല്പര്യമായി ഇതിനെ കാണുക. ഷവര്‍മയിലും പൊതിച്ചോറിലും മായവും മതവും കലര്‍ത്താതിരിക്കുക.’

Karma News Network

Recent Posts

രാമേശ്വരം കഫെ സ്ഫോടനക്കേസ്; തമിഴ്നാട്, കോയമ്പത്തൂർ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനക്കേസിൽ തമിഴ്നാട് കോയമ്പത്തൂരിൽ എൻഐഎ റെയ്ഡ്. രണ്ട് ഡോക്ടർമാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിൽ പ്രാക്ടീസ്…

13 mins ago

പതിറ്റാണ്ടുകളായി സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും പങ്കിട്ട അനശ്വര നിമിഷങ്ങൾക്ക് നന്ദി- സുരേഷ് ​ഗോപി

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് സുരേഷ് ​ഗോപി. പതിറ്റാണ്ടുകളായി സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും പങ്കിട്ട അനശ്വര നിമിഷങ്ങൾക്ക്…

21 mins ago

മദ്യശാലകള്‍ ഒന്നിന് അടയ്‌ക്കേണ്ട; ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചന

തിരുവനന്തപുരം ∙ എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന.സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ…

44 mins ago

കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി , അപ്പീല്‍ നല്‍കുമെന്ന് ഇ.പി

കണ്ണൂര്‍ : തനിക്കെതിരായ വധശ്രമത്തില്‍ കെ. സുധാകരനെതിരായ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കണമെന്ന ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനോട്…

45 mins ago

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജിതം

കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീമിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി…

59 mins ago

വീട് കുത്തിത്തുറന്ന് മോഷണം,വിവാഹത്തിന് കരുതിവെച്ച 75 പവൻ നഷ്ടമായി

കണ്ണൂര്‍ : വീട് കുത്തിത്തുറന്ന് 75 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. പയ്യന്നൂർ പെരുമ്പയിലെ സി.എച്ച്. സുഹറയുടെ വീട്ടിലാണ് മോഷണം നടന്നത്.…

1 hour ago