topnews

ഡല്‍ഹിയില്‍ നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ഡല്‍ഹിയിലെ സിദ്ദിഥ് നഗറില്‍ ഓടയില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ജൂണ്‍ 26 മുതല്‍ കാണാതായ നിയമ വിദ്യാര്‍ത്ഥി യാഷ് റസ്‌തൊഗി (22) എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

യാഷ് റസ്‌തൊഗിയുടെ കൊലപാതക കേസില്‍ മൂന്ന് പ്രതികളാണുള്ളതെന്ന് പോലീസ് പറഞ്ഞു. പ്രതികളായ അലിഷാന്‍, സലിം, ഷാവേസ് എന്നിവര്‍ക്ക് യാഷുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇവരുടെ സ്വകാര്യ വീഡിയോചിത്രകരിച്ച ശേഷം യാഷ് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. 40,000 രൂപ ഇതുമായി ബന്ധപ്പെട്ട് യാഷ് ഇവരുടെ കൈയില്‍ നിന്നും തട്ടിയെടുത്തു. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു.

കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മൃതദേഹം ചാക്കിലാക്കി ഓടയില്‍ വലിച്ചെറിയുകയായിരുന്നു. ഭീഷണി കൂടിയപ്പോള്‍ ഷാവേസാണ് യാഷിനെ വിളിച്ച് വരുത്തിയത്. ഇവര്‍ തമ്മില്‍ നടന്ന തര്‍ക്കത്തിനൊടുവില്‍ യാഷ് കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Karma News Network

Recent Posts

ആഡംബര കാറിൽ ലഹരി കടത്ത്; തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂര്‍: ആഡംബര കാറിൽ ലഹരി കടത്ത് നടത്തിയ യുവാക്കൾ പിടിയിൽ. കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍…

24 mins ago

ഷാരൂഖ് ഖാൻ ആശുപത്രിയിൽ, ആശങ്കയിൽ ആരാധകർ

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ ആരോഗ്യ…

1 hour ago

പോപ്പുലർ ഫ്രണ്ട് ഭീകരന്മാർക്ക് വൻ തിരിച്ചടി, പ്രതികൾക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി

പോപ്പുലർ ഫ്രണ്ടിന്റെ ഭീകരന്മാർക്ക് വൻ തിരിച്ചടി നല്കി സുപ്രീം കോടതി. നല്കിയ ജാമ്യം റദ്ദാക്കി ഉത്തരവ്.രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ…

1 hour ago

യുപി യിൽ 79 സീറ്റ് കിട്ടുമെന്ന് രാഹുലും അഖിലേഷും, ജൂൺ 4 ന് കുമാരൻമാർ ഉറക്കമുണരുമെന്ന് മോദി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ രാജ്യത്ത് ആര് ഭൂരിപക്ഷം നേടും അടുത്ത് അഞ്ച് വർഷം ആരു ഭരിക്കുമെന്നുള്ള അഭിപ്രായ…

2 hours ago

അനർഥങ്ങൾ! ഭദ്രകാളിയേ വീണ്ടും കുടിയിരുത്തിയ ഗ്രാമം

തിരുവനന്തപുരം: കരിച്ചൽ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠ ഉണ്ടായിരുന്നു ഒരു ക്ഷേത്രം. ഭദ്രകാളി…

2 hours ago

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചു പണി, ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാന്‍

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. കെഎസ്ആര്‍ടിസി മുന്‍ സിഎംഡി ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു. ഗതാഗത വകുപ്പ്…

3 hours ago