തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസില്‍ നിന്നുവീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്. പാറശാല ഐ.ടി.ഐയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി മന്യക്കാണ് കളിയിക്കാവിള ബസില്‍ നിന്ന് വീണ് പരുക്കേറ്റത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര ടി.ബി.ജംഗ്ഷനിൽ രണ്ടുദിവസം മുമ്പ് രാവിലെയാണ് അപകടം നടന്നത്. പാറശാല ഐ.ടി.ഐയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി മന്യക്കാണ് ബസില്‍ നിന്ന് വീണ് പരുക്കേറ്റത്.
ബസിലുള്ളവര്‍ ബഹളം വച്ചിട്ടും നിര്‍ത്തിയില്ലെന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച ജിനു മപറഞ്ഞു. പെണ്‍കുട്ടി വീണയുടന്‍ അബോധാവസ്ഥയിലായി. പിന്നിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ ജീവന് രക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു. തിരക്കേറിയ ബസിന്റെ വാതില്ക്കല് നിന്ന വിദ്യാര്‍ഥിനി തെറിച്ചുവീഴുകയായിരുന്നു.
വിദ്യാര്‍ഥിനി വീണിട്ടും നിര്‍ത്താതെ പോയ ബസ് അരകിലോമീറ്റര്‍ മാറി പൊലീസ് തടഞ്ഞു. ബോധരഹിതയായി കിടന്ന മന്യയെ പിന്നാലെ വന്ന ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്. താടിയെല്ലിന് പൊട്ടലേറ്റ വിദ്യാര്‍ഥിനി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിൽ കഴിയുകയാണ്.
കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…
പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…
ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്മുകള് എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…
ലണ്ടൻ∙ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക്…
മലയാളത്തിന്റെ അഭിമാന നടൻ മോഹൻലാൽ ഇന്ന് പിറന്നാൾ ആഘോഷിക്കുമ്പോൾ അഭിനയ സാമ്രാട്ടിന് ആശംസകൾ നേരുകയാണ് ആരാധകരും സിനിമാ ലോകവുഎല്ലാം അതിനോടൊപ്പം…
ചെന്നൈ : 13 വര്‍ഷം മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ എ.ഐ ഉപയോഗപ്പെടുത്തി പോലീസ്. രണ്ടാംവയസ്സില്‍ കാണാതായ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ…