kerala

വിദ്യാര്‍ത്ഥിയെക്കൊണ്ട് പ്രിന്‍സിപ്പള്‍ കാല് പിടിപ്പിച്ചെന്ന് പരാതി; പ്രതിഷേധമുയരുന്നു

കാസര്‍ഗോഡ്: കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് പിടിപ്പിച്ചെന്ന് പരാതി ഉന്നയിച്ച് എം.എസ്.എഫ്.വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഒരു പരാതി സംബന്ധിച്ച് സംസാരിക്കാനായി പ്രിന്‍സിപ്പാളിനെ കാണാന്‍ എത്തിയപ്പോള്‍ അവര്‍ കുട്ടിയെ അപമാനിക്കുകയും ഒടുവില്‍ കാല് പിടിക്കണമെന്ന് ഉപാധി വെക്കുകയുമായിരുന്നു.

പ്രിന്‍സിപ്പാള്‍ എം. രമ മൂന്ന് തവണ കാല് പിടിപ്പിച്ചെന്നാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ പറയുന്നത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ. നവാസാണ് പത്രസമ്മേളനം വിളിക്കുകയും വിദ്യാര്‍ത്ഥി കാല് പിടിക്കുന്ന ഫോട്ടോ പുറത്ത് വിടുകയും ചെയതത്. കാല് പിടിച്ച് മാപ്പ് പറഞ്ഞാല്‍ പ്രശ്നം ഒഴിവാക്കി തരാമെന്നും അല്ലെങ്കില്‍ കോളേജില്‍ നിന്ന് പുറത്താക്കുമെന്നും അധ്യാപിക വിദ്യാര്‍ത്ഥിയോട് പറഞ്ഞെന്നും നവാസ് അവകാശപ്പെട്ടു. ഇങ്ങനെ ഒരു സംസ്‌കാരം പുലര്‍ത്തുന്ന അധ്യാപികക്ക് കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ തുടര്‍ന്ന് പോകാനാകില്ലെന്ന് നവാസ് പറഞ്ഞു.

എന്നാല്‍ വിദ്യാര്‍ത്ഥി സ്വമേധയാ കാല് പിടിക്കുകയാണൈന്നാണ് അധ്യാപിക വിശദീകരിക്കുന്നത്. മാസ്‌കിടാതെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ കോളേജിന് മുന്‍വശം നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോള്‍ ഒരു കുട്ടി തന്നെ അടിക്കാനായി വന്നു. തുടര്‍ന്ന് താന്‍ പൊലീസിനെ വിളിച്ചു. മാസ്‌കിടാത്ത വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്നും ഫൈന്‍ മേടിച്ച പൊലീസ് ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പരാതിയുണ്ടെങ്കില്‍ നല്‍കണമെന്നും പറഞ്ഞു.

ഒരു വെള്ളിയാഴ്ചയാണ് ഈ സംഭവം നടന്നത്. തിങ്കളാഴ്ച എം.എസ്.എഫ് നേതാക്കള്‍ വിദ്യാര്‍ത്ഥിക്കൊപ്പം തന്നെ കാണാന്‍ വന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി തന്റെ കാല് പിടിക്കുകയായിരുന്നു. താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും അധ്യാപിക പറഞ്ഞു. എം.എസ്.എഫിന്റെ കുട്ടികള്‍ താന്‍ പറഞ്ഞാല്‍ തന്റെ കാല് പിടിക്കില്ല. അവര്‍ തന്നെ അടിക്കാന്‍ വരുന്ന കുട്ടികളാണെന്നും അധ്യാപിക കൂട്ടിച്ചേര്‍ത്തു.

അതിനുശേഷം തനിക്ക് ഒരുപാട് കോളുകളാണ് വന്നത്. വിദ്യാര്‍ത്ഥി കാല് പിടിക്കാന്‍ തയാറാണെന്നും ടീച്ചര്‍ ക്ഷമിക്കണമെന്നും ഫോണ്‍ വിളിച്ചവര്‍ ആവശ്യപ്പെട്ടു. നിരന്തരം കോളുകള്‍ വന്നതിനെ തുടര്‍ന്ന്, പൊലീസിന് കൈമാറാന്‍ മേശപുറത്ത് എഴുതിവെച്ച പരാതിയില്‍ നിന്നും പിന്മാറുകയായിരുന്നു.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

7 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

7 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

8 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

8 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

9 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

9 hours ago