ലോക്ക് ഡൗണ്‍ നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ ആളും ആരവങ്ങളുമില്ലാതെ വിവാഹിതയായി പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അഞ്ജു. സബ്കലക്ടറുടെ കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ വീട്ടിലായിരുന്നു വിവാഹം. കുന്നത്തൂര്‍മേട് സ്വദേശിയും അഹല്യ ആശുപത്രിയില്‍ ഓഫ്താല്മോളജിസ്റ്റുമായ ഡോ. ജെ നവറോഷ് ആണ് വരന്. നേരത്തെ നടത്താനിരുന്ന വിവാഹം ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രം ചടങ്ങില്‍ പങ്കെടുത്തു.
കോവിഡുമായി ബന്ധപ്പെട്ട നിരവധി തിരക്കുകള്‍ കാരണം വെറും രണ്ടുദിവസത്തെ ലീവെടുത്താണ് വിവാഹം നടത്തിയതെന്നും മാതൃകാപരമാണ്.
ഒരുദിവസം ഞായറായതും അവധി ദിനം കുറക്കാന്‍ കാരണമായി. വിവാഹ തലേന്ന് അടക്കം മൂന്ന് ദിവസം മാത്രമാണ് സബ് കലക്ടര്‍ അവധി എടുത്തത്. പാലക്കാട് കൊട്ടേക്കാട് അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോഴിക്കോട് സബ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള കെ.എസ് അഞ്ജു 2017 കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. അതേ സമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവാഹച്ചടങ്ങുകള്‍ വളരെ ലളിതമാക്കി വിവിധ വിവാഹച്ചടങ്ങുകള്‍ നടന്നെങ്കിലും ആദ്യമായാണ് സബ് കലക്ടര്പോലെയുള്ള അധികാരിയുടെ വിവാഹം നടക്കുന്നത്.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…