ലോക്ഡൗണിനിടെ സബ്കലക്ടര്‍ക്ക് മാംഗല്യം, അവധിയെടുക്കാതെ നാളെ ഡ്യൂട്ടിയില്‍ പ്രവേശിക്കും

ലോക്ക് ഡൗണ്‍ നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ ആളും ആരവങ്ങളുമില്ലാതെ വിവാഹിതയായി പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അഞ്ജു. സബ്കലക്ടറുടെ കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ വീട്ടിലായിരുന്നു വിവാഹം. കുന്നത്തൂര്‍മേട് സ്വദേശിയും അഹല്യ ആശുപത്രിയില്‍ ഓഫ്താല്‍മോളജിസ്റ്റുമായ ഡോ. ജെ നവറോഷ് ആണ് വരന്‍. നേരത്തെ നടത്താനിരുന്ന വിവാഹം ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രം ചടങ്ങില്‍ പങ്കെടുത്തു.

കോവിഡുമായി ബന്ധപ്പെട്ട നിരവധി തിരക്കുകള്‍ കാരണം വെറും രണ്ടുദിവസത്തെ ലീവെടുത്താണ് വിവാഹം നടത്തിയതെന്നും മാതൃകാപരമാണ്. ഇന്നലെയാണ് വിവാഹം കഴിഞ്ഞതെങ്കിലും നാളെ വീണ്ടും ജോലിക്ക് തിരിച്ചെത്തും.

ഒരുദിവസം ഞായറായതും അവധി ദിനം കുറക്കാന്‍ കാരണമായി. വിവാഹ തലേന്ന് അടക്കം മൂന്ന് ദിവസം മാത്രമാണ് സബ് കലക്ടര്‍ അവധി എടുത്തത്. പാലക്കാട് കൊട്ടേക്കാട് അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോഴിക്കോട് സബ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള കെ.എസ് അഞ്ജു 2017 കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. അതേ സമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവാഹച്ചടങ്ങുകള്‍ വളരെ ലളിതമാക്കി വിവിധ വിവാഹച്ചടങ്ങുകള്‍ നടന്നെങ്കിലും ആദ്യമായാണ് സബ് കലക്ടര്‍പോലെയുള്ള അധികാരിയുടെ വിവാഹം നടക്കുന്നത്.