kerala

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രാജി സന്നദ്ധത അറിയിച്ചെന്ന വാർത്ത പച്ചക്കള്ളം- വിഡി സതീശൻ

തിരുവനന്തപുരം. കെ സുധാകരന്‍ രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി എന്ന വാര്‍ത്ത പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്ന സര്‍ക്കാരിനെ രക്ഷപ്പെടുത്തുന്നതാനായിട്ടാണ് ഇത്തരത്തില്‍ കള്ള വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ശൂന്യാകാശത്ത് നിന്ന് സൃഷ്ടിച്ചെടുത്ത കള്ളവാര്‍ത്തയാണിത്. രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തിയെന്ന നുണവരെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്റെ ഓഫീസില്‍ നിന്നു തന്നെ ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയിട്ടുണ്ട്. മനപൂര്‍വ്വം ചെയ്യുന്നതാണ് പ്രതിക്കൂട്ടിലായ സര്‍ക്കാരിനെ രക്ഷപ്പെടുത്തുകയാണ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ പുറത്ത് വിടരുത്. ആര്‍എസ്എസ് സംബന്ധിച്ചുള്ള പ്രസ്താവന നാക്കുപിഴയാണെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് സുധാകരന്റെ പ്രസ്താവനയെ കണ്ടത്. അതില്‍ വിശദീകരണം തേടുകയും ചെയ്തു.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ രണ്ടാമതും എത്തുന്നത് തടയാന് കോണ്‍ഗ്രസില്‍ പടയൊരുക്കം നടക്കുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് കെ സുധാകരന്‍. പ്രതിപക്ഷ നേതാവില്‍ നിന്ന് അടക്കം സഹകരണം ലഭിക്കുന്നില്ലെന്ന് കാട്ടി കെ സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാന്‍ തയ്യാറാകുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവമാണ് ഇത് സംബന്ധിച്ച കത്ത് നല്‍കിയത്. കെപിസിസിയും പ്രതിപക്ഷ നേതാവും ഒന്നിച്ചു പോകുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം കത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുത്തിട്ടില്ല.

അതേസമയം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെകതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. ആര്‍എസ്എസ് അനുകൂല പ്രസ്താവനകള്‍ നടത്തിതാണ് ശക്തമായ പ്രതിഷേധത്തിന് കാരണം. സുധാകരനെതിരെ ഗ്രൂപ്പ് ഭേദമന്യേയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംഘടിക്കുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള സുധാകരന്റെ രണ്ടാമൂഴം തടയുകയാണ് ലക്ഷ്യം. തുടര്‍ച്ചയായി കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കുന്ന സുധാകരന്റെ നടപടി ഹൈക്കമാന്‍ഡ് പരിശോധിക്കണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

19 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

53 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago