entertainment

ഭർത്താവിന്റെ എഴുപതാം പിറന്നാൾ ആഘോഷമാക്കി സുജാത, ആശംസകളുമായി ആരാധകരും വീട്ടുകാരും

മലയാളികളുടെ പ്രിയഗായികയാണ് സുജാത മോഹൻ. നൂറു കണക്കിനു ഗാനങ്ങളിലൂടെ ഇപ്പോഴും ആരാധകരുടെ മനസ്സിൽ ഒന്നാം നിരയിൽ തന്നെ തുടരുകയാണ് സുജാത. റിയാലിറ്റി ഷോയിൽ ജഡ്ജായൊക്കെയെത്തി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരുന്നു. മനോഹരമായ നിറചിരിയോടെയെ സുജാതയെ എക്കാലവും പൊതു ചടങ്ങുകളിലും മറ്റും കാണാറുള്ളു. ഒപ്പം മികച്ച വസ്ത്രധാരണത്താലും സുജാത ശ്രദ്ധാ കേന്ദ്രമാകാറുണ്ട്.

സുജാതയുടെ ഭർത്താവ് കൃഷ്ണമോഹനും മകൾ ശ്വേതയും കൊച്ചുമകളുമെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവർത്തന്നെ. സുജാതയുടെ ഭര്‍ത്താവ് മോഹന്റെ 70 പിറന്നാള്‍ കഴിഞ്ഞ ദിവസം ഗംഭീരമായിട്ടാണ് കുടുംബം ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് ലൈവില്‍ എത്തിയിരുന്നു സുജാത. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ശ്വേത മോഹന്‍ പങ്കുവച്ചിരുന്നു.

സുജാതയ്ക്ക് ഒപ്പം അമ്മ, മകളും ഗായികയുമായ ശ്വേത മോഹൻ, പിന്നെ മറ്റു കുടുംബാംഗങ്ങളും ഒപ്പമുണ്ട്.എന്റെ വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയുടെ പിറന്നാൾ ആണ് എന്ന് പറഞ്ഞുകൊണ്ടാണ് മോഹന് നേർക്ക് ക്യാമറ സുജാത എത്തിച്ചത്. മോഹനുവേണ്ടി നിരവധിയാളുകളാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും താരം നന്ദിയും അറിയിച്ചിട്ടുണ്ട്.

1981ലാണ് ഡോ കൃഷ്ണമോഹനുമായി സുജാതയുടെ വിവാഹം നടക്കുന്നത്. വർഷങ്ങൾ ഇത്രയധികം കടന്നുപോയിട്ടുണ്ടെങ്കിലും ഇന്നും ഇവർക്കിടയിൽ പ്രണയമാണെന്ന് തെളിയിക്കുന്ന പല രംഗങ്ങൾക്കും ആരാധകർ സാക്ഷികൾ ആയിട്ടുണ്ട്.പന്ത്രണ്ടു വയസ്സ് മുതലാണ് സുജാത മലയാള സിനിമയില്‍ പാടാന്‍ തുടങ്ങിയത്.തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി നിരവധി ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സുജാത പാടിയിട്ടുണ്ട്. കേരള, തമിഴ്നാട് സര്‍ക്കാരുകളുടെ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം ഒന്നിലേറെ തവണ നേടിയിട്ടുണ്ട്.

Karma News Network

Recent Posts

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

29 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

33 mins ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

1 hour ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

1 hour ago

ടോയ് ട്രെയിൻ മറിഞ്ഞ് അപകടം, 11-കാരന് ദാരുണാന്ത്യം

ചണ്ഡി​ഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…

2 hours ago

കനത്ത മഴയിൽ കാൽവഴുതി ഓടയിൽ വീണു, യുവാവ് മരിച്ചു

കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…

2 hours ago