national

നിർബന്ധിത മതപരിവർത്തനം രാജ്യസുരക്ഷയ്‌ക്ക് ഭീഷണി; കേന്ദ്രസർക്കാർ ഇടപെടണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമെന്നും, ഇത് തടയാൻ കേന്ദ്രസർക്കാർ ഗൗരവപൂർവ്വം ഇടപെടണമെന്ന് സുപ്രീംകോടതി. കേന്ദ്രസർക്കാരിന്റെ ഇടപെടലില്ലെങ്കിൽ രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. മതം മാറാൻ ഭരണഘടന അവകാശം നൽകുന്നുണ്ടെങ്കിലും നിർബന്ധിത മതപരിവർത്തനത്തിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ എംആർ ഷായയും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.നിർബന്ധിത മതപരിവർത്തനം തടയുന്നതിനു സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഭീഷണിപ്പെടുത്തിയും സമ്മാനങ്ങങ്ങളും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയും വഞ്ചിച്ചും നടത്തുന്ന മതപരിവർത്തനം നിയന്ത്രിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വേണ്ട നടപടിയെടുക്കണം. ഹർജി പരിഗണിച്ച സുപ്രീംകോടതി നിർബന്ധിതമതപരിവർത്തനം വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും അവസാനിപ്പിച്ചില്ലെങ്കിൽ വളരെ വിഷമകരമായ സാഹചര്യം ഉടലെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഇത് രാഷ്‌ട്രത്തിന്റെ സുരക്ഷയെയും മതത്തിന്റെയും മനസ്സാക്ഷിയുടെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ്. അതിനാൽ, ഇത്തരം നിർബന്ധിത മതപരിവർത്തനം തടയാനായി ഏത് രീതിയിലുള്ള തുടർനടപടികൾ സ്വീകരിക്കാമെന്നതിനെ കുറിച്ച് കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

2 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

2 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

2 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

3 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

4 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

4 hours ago