തിരുവനന്തപുരം. വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ആറന്മുള നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള 2016ലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്.
എതിര് സ്ഥാനാര്‍ഥി കെ ശിവദാസന്‍ നായരുടെ തിരഞ്ഞെടുപ്പ് ഏജന്റ് വിആര്‍ സോജിയാണ് തിരഞ്ഞെടുപ്പ് അഴിമതി വീണാ ജോര്‍ജ് നടത്തിയെന്ന് ആരോപിച്ച് ഹര്‍ജി നല്‍കിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഭര്‍ത്താവിന്റെ ബാങ്ക് വിവരങ്ങള്‍ മറച്ച് വെച്ചുവെന്നാണ് പരാതി.
അതേസമയം ഹൈക്കോടതി വസ്തുതകള്‍ പരിശോധിച്ച് തള്ളിയ വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2016ലെ തിരഞ്ഞെടുപ്പിന് ശേഷം 2021ല്‍ സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടന്നുവെന്നും അതിനാല്‍ ഈ ഹര്‍ജി അപ്രസക്തമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…