national

വ്യക്തിപരമായ നേട്ടങ്ങൾക്കായി തിരഞ്ഞടുപ്പ് പ്രക്രിയയെ അപകീർത്തിപ്പെടുത്തുന്നു, സുപ്രീംകോടതി വിധി പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടി, പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകം നമ്മുടെ ജനാധിപത്യത്തെയും തിരഞ്ഞടുപ്പ് പ്രക്രിയയെയും പുകഴ്ത്തുമ്പോൾ പ്രതിപക്ഷം അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി അതിനെ അപകീർത്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി മോദി. ബിഹാറിലെ അരാരിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലിപ്പുകളും മുഴുവൻ ഒത്തുനോക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളിയത് പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം രാജ്യത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് ജനാധിപത്യത്തിന്റെ ശുഭദിനമാണ്. പട്ടിക ജാതി, പട്ടിക വർ​ഗ, മറ്റു പിന്നാക്ക വിഭാ​ഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ കോൺ​ഗ്രസ് ​ഗൂഢാലോചന നടത്തിയെന്നും താൻ ഇത് വളരെ ഉത്തരവാദിത്തോടുകൂടിയാണ് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം സാധ്യമല്ലെന്ന് ബി.ആർ. അംബേദ്ക്കർ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ മതാടിസ്ഥാനത്തിലുള്ള സംവരണം നടപ്പാക്കാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നത്.

രാജ്യത്ത് കർണാടക മോഡൽ സംവരണം കൊണ്ടുവരാനാണ് കോൺ​ഗ്രസ് നീക്കം. ഒബിസി വിഭാ​ഗത്തെ വഞ്ചിച്ച അവർ, കർണാടകയിലെ എല്ലാ മുസ്ലീംകളേയും അവരുടെ സാമ്പത്തികസ്ഥിതി പരി​ഗണിക്കാതെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയെന്നും പ്രധാനമന്ത്രി വിമർശിച്ചു.

Karma News Network

Recent Posts

പരസ്യ ബോർഡ് തകർന്നുവീണ സംഭവം, മരണം എട്ടായി; പരിക്കേറ്റത് 64 പേർക്ക്

കനത്ത മഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് വീണ് എട്ടു പേർക്ക് ദാരുണാന്ത്യം. ഞെട്ടിക്കുന്ന അപകടത്തിൽ…

5 mins ago

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

9 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

9 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

10 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

11 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

11 hours ago