kerala

സുരാജ് വെഞ്ഞാറമ്മൂടിനായി സിപിഎം രംഗത്തിറങ്ങി,ഗണേഷിൻ്റെ നീക്കം പാളി

അമിതവേ​ഗതയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ സുരാജ് വെഞ്ഞാറമ്മൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കങ്ങൾ കഴിഞ്ഞദിവസം മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉന്നതല ഇടപെടൽ ഉണ്ടായി എന്നുള്ളതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. തൽക്കാലം സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നില്ലായെന്നതാണ് വാർത്ത. സുരാജ് വെഞ്ഞാറമൂടിന് മറുപടി നൽകാൻ കുറച്ചു സമയം കൂടി അനുവദിക്കണമെന്ന് ഉള്ള നിർദ്ദേശം. അതായത് മന്ത്രിയുടെ ഓഫീസ് മോട്ടോർ വാഹന വകുപ്പിന് നൽകി എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

സംഭവത്തിൽ ഉന്നത സിപിഎം നേതാക്കളുടെ ഇടപെടൽ ഉണ്ടായി എന്നുള്ള വാർത്തകളും പുറത്തുവരികയാണ്. അമിത വേ​ഗതയിൽ കാറോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച വിഷയത്തിലാണ് പോലീസ് സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസെടുത്തത്. ശേഷം സുരാജിന് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ആദ്യ നോട്ടീസ് സുരാജ് സ്വീകരിച്ചു എന്നാൽ മറുപടി നൽകിയില്ല, രണ്ടും മൂന്നും നോട്ടീസുകൾ മോട്ടോർ വാഹന വകുപ്പ് അയച്ചുവെങ്കിലും അതിനൊന്നും തന്നെ മറുപടി നൽകാൻ സുരാജ് വെഞ്ഞാറമൂട് തയ്യാറായില്ല എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

ഈ സാഹചര്യ ത്തിലാണ് വിഷയം ഗതാഗത മന്ത്രിയുടെ ശ്രദ്ധയിലേക്ക് എത്തുന്നത്. മോട്ടോർ വാഹന നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും സിനിമാതാരമോ എന്ന പരിഗണന കാര്യത്തിൽ വേണ്ടെന്ന് തുടർന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ നിലപാടെടുത്തു ഉടൻതന്നെ സുരാജ് വെഞ്ഞാറമൂട് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കമാരംഭിക്കാനുള്ള നിർദ്ദേശം ഗണേഷ് കുമാർ ഉദ്യോഗസ്ഥർക്ക് നൽകുകയായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് സുരാജിൻരെ ലൈസൻസ് ചെയ്യാനുള്ള നീക്കവുമായി വകുപ്പ് മുന്നോട്ട് പോയത്.

Karma News Network

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

5 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

5 hours ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

6 hours ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

6 hours ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

7 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

7 hours ago