entertainment

പണം കയ്യിൽ നിന്നും നൽകി ആറരക്കിലോ നെയ്മീൻ വീട്ടിലേക്ക് വാങ്ങി സുരേഷ് ​ഗോപി, സുരേഷേട്ടാ വിളികളോടെ കച്ചവടക്കാർ

ജന ഹൃദയങ്ങളിലെ ജനപ്രിയനായകനാണ് സുരേഷ് ​ഗോപി എംപി, സാധാരണക്കാരന് ഏതു സമയവും ആശ്രയിക്കാവുന്ന ജനപ്രിയ നേതാവ്, തൃശൂർ ശക്തൻ മാർക്കറ്റിലെ നവീകരണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തിയ സുരേഷ് ഗോപി എംപിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. മാർക്കറ്റ് സന്ദർശിക്കുന്നതിനിടെ മീൻ മാർക്കറ്റിൽ എത്തിയ അദ്ദേഹം വില ചോദിച്ച് മീൻ വാങ്ങിക്കുകുയം ചെയ്തു. സുരേഷ് ഗോപിയുടെ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ശക്തൻ മാർക്കറ്റ് നവീകരിക്കുന്നത്.

മാർക്കറ്റിൽ എത്തിയതോടെ മീൻ കച്ചവടക്കാർ സുരേഷേട്ടാ വിളികളോടെ എത്തി. എല്ലാവരേയും അഭിവാദ്യം ചെയ്ത ശേഷം തൊട്ടടുത്തുള്ള മീൻവിൽപ്പനക്കാരന്റെ അടുത്തെത്തി മീനിന്റെ വില ചോദിക്കുകയും നെയ്മീൻ വാങ്ങിക്കുകയും ചെയ്തു. കറി വയ്ക്കാൻ നെയ്മീനാണ് അദ്ദേഹം വാങ്ങിയത്. കറിവയ്ക്കാൻ ഏതാ നല്ലതെന്ന് ചോദിച്ചതിന് നെയ്മീൻ എന്നായിരുന്നു വിൽപ്പനക്കാരന്റെ മറുപടി. പിന്നാലെ ആറരകിലോയാളം തൂക്കം വരുന്ന മീൻ സുരേഷ് ​ഗോപി വാങ്ങിക്കുക ആയിരുന്നു. മൂവായിരം രൂപയ്ക്ക് അടുത്താണ് മീനിന്റെ വില. പറഞ്ഞതിലും കൂടുതൽ തുക നൽകിയ ശേഷം ബാക്കി പണം കൊണ്ട് മറ്റുള്ളവർക്കെന്തെങ്കിലും വാങ്ങി നൽകാനും സുരേഷ് ഗോപി നിർദേശിച്ചു. മീനെ കയ്യിലെടുത്ത് പൊക്കി പിടിച്ച് ഒരു ഫോട്ടോയ്‌ക്കും പോസ് ചെയ്ത ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ശക്തൻ മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ​ഗോപി പറഞ്ഞിരുന്നു. ജയിച്ചാലും തോറ്റാലും മാർക്കറ്റ് നവീകരണത്തിന് പണം നൽകുമെന്ന് സുരേഷ് ​ഗോപി വാക്കും നൽകി. ഈ വാക്കാണ് സുരേഷ് ​ഗോപി ഇപ്പോൾ പാലിച്ചിരിക്കുന്നത്.

Karma News Network

Recent Posts

അനർഥങ്ങൾ! ഭദ്രകാളിയേ വീണ്ടും കുടിയിരുത്തിയ ഗ്രാമം

തിരുവനന്തപുരം: കരിച്ചൽ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠ ഉണ്ടായിരുന്നു ഒരു ക്ഷേത്രം. ഭദ്രകാളി…

14 mins ago

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചു പണി, ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാന്‍

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. കെഎസ്ആര്‍ടിസി മുന്‍ സിഎംഡി ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു. ഗതാഗത വകുപ്പ്…

1 hour ago

മേയർ, കെ എസ്ആർടിസി ഡ്രൈവർ തർക്കം, യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് പൊലീസ്

തിരുവനന്തപുരം∙ മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ എച്ച്.യദുവിനെ അറസ്റ്റ് ചെയ്യാന്‍ തക്ക ക്രിമിനല്‍ കേസൊന്നും നിലവിലില്ലെന്നും അതിനാൽ…

1 hour ago

PWD ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി, 5,000 രൂപ പിടിച്ചെടുത്തു

കൊച്ചി : പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. കൊച്ചി മാമംഗലം പി.ഡബ്ല്യൂ.ഡി. ഡിവിഷന്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായ…

2 hours ago

വിരാട് കൊഹ്‌ലിക്ക് സുരക്ഷാ ഭീഷണി, അഹമ്മദാബാദില്‍ നാല് ഭീകരര്‍ പിടിയില്‍

അഹമ്മദാബാദ്: വിരാട് കോഹ്ലിയുടെ സുരക്ഷാ ഭീഷണി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഗുജറാത്ത് പൊലീസ്…

2 hours ago

ഉണ്ണി മുകുന്ദനെതിരെ അശ്ലീല പരാമർശം, ഷെയ്ൻ നിഗത്തിനെതിരെ കടുത്ത വിമർശനം

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ യുവതാരങ്ങളാണ് ഷെയ്ൻ നിഗവും ഉണ്ണി മുകുന്ദനും. പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമായിരുന്ന…

2 hours ago