entertainment

മമ്മൂക്കയല്ലാതെ മലയാളത്തില്‍ മറ്റൊരു മെഗാ സ്റ്റാറില്ലെന്ന് സുരേഷ് കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് കൃഷ്ണ. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് സുരേഷ് കൃഷ്ണ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ കരിയറില്‍ നിര്‍ണായകമായ വഴിത്തിരുവുകള്‍ മമ്മൂട്ടി ചിത്രങ്ങളിലൂടെ ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മമ്മൂക്കയല്ലാതെ മലയാളത്തില്‍ മറ്റൊരു മെഗാ സ്റ്റാറില്ലെന്നും ജീവിതം തന്നെ സിനിമയ്ക്കായി മാറ്റിവെച്ച വ്യക്തിയാണ് അദ്ദേഹമെന്നും സുരേഷ് കൃഷ്ണ ഒറു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

സുരേഷ് കൃഷ്ണയുടെ വാക്കുകള്‍, കുട്ടിക്കാലത്ത് പഠിച്ചിരുന്ന സ്‌കൂളില്‍ ചടങ്ങില്‍ അതിഥിയായി എത്തിയപ്പോഴും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയിലെ ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചും അദ്ദേഹത്തെ ദൂരെ നിന്ന് കണ്ടിട്ടുണ്ട്. പിന്നാട് കുറേ കാലങ്ങള്‍ക്ക് ശേഷമാണ് സീരിയലില്‍ നിന്ന് സിനിമയില്‍ എത്തുന്നതും അദ്ദേഹത്തോടൊപ്പം സിനിമകള്‍ ചെയ്യുന്നതും. ചരിത്രമായാലും സിനിമയായാലും ഏത് വിഷയത്തെ കുറിച്ചും മമ്മൂക്കയ്ക്ക് കൃത്യമായ ധാരണയുണ്ട്. മാത്രമല്ല ഏതൊരു വിഷയമായാലും സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ മമ്മൂക്ക തയ്യാറുമാണ്. ചിലര്‍ മനസില്‍ ഒന്നുവെച്ച് മുഖത്ത് മറ്റൊന്ന് പ്രകടമാക്കും, പക്ഷെ മമ്മൂക്ക മനസിലുള്ളത് മുഖത്ത് കാണിക്കും.

അദ്ദേഹവുമായുള്ള സംസാരത്തില്‍ നിന്ന് ഞാനത് മനസിലാക്കിയിട്ടുള്ളതാണ്. അറിവിന്റെ സര്‍വകലാശാല എന്ന് വേണമെങ്കില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഒരു അഭിനേതാവ് എങ്ങനെ ആരോഗ്യം വ്യക്തിജീവിതം കുടുംബം എല്ലാം കാത്തുസൂക്ഷിക്കണമെന്നതിന് മമ്മൂക്കയൊരു പാഠപുസ്തകമാണ്. ‘മമ്മൂക്കയ്ക്ക് മുന്‍പ് മലയാളത്തില്‍ ഒരു മെഗാസ്റ്റാര്‍ ഉണ്ടായിരുന്നതായി എനിക്കറിയില്ല, ശേഷവും ആ പദവിയിലേക്ക് മറ്റൊരാള്‍ വരുമെന്നും തോന്നുന്നില്ല. കാരണം ജീവിതം തന്നെ സിനിമയ്ക്കായി മാറ്റിവെക്കുക എന്നത് ചെറിയ കാര്യമല്ല. ഭൂരിഭാഗം ആളുകളും അഭിനയിച്ച് കുറച്ച് കാശൊക്കെ കിട്ടിയാല്‍ കണ്ണില്‍ക്കണ്ട ഭക്ഷണമൊക്കെ കഴിച്ച് ജീവിതം ആഘോഷിച്ച് ചെറിയ കാലം കൊണ്ട് അസ്തമിക്കും. എന്നാല്‍ ഇദ്ദേഹം ഇപ്പോഴും ആരോഗ്യം കാത്തുസൂക്ഷിക്കാനെടുക്കുന്ന ചിട്ടകള്‍ കണ്ടാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും.

Karma News Network

Recent Posts

ക്വാറിയിൽ തലയോട്ടി, കണ്ടത് മീൻ പിടിക്കാനെത്തിയ കുട്ടികൾ

പാലക്കാട്: മീൻ പിടിക്കാനായി ക്വാറിയിൽ എത്തിയ കുട്ടികൾ കണ്ടത് തലയോട്ടി. രാമശേരിയിൽ ആണ് സംഭവം. നിരവധി പേർ കുളിക്കാനെത്തുന്ന സ്ഥലത്ത്…

26 mins ago

കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഷാജി പോളിനെ…

35 mins ago

കൊവിഷീൽഡ് വാക്സിൻ എടുത്തവർ ജാഗ്രത, ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി അറിയിപ്പ്

കോവിഡ് വാക്ജ്സിനു ഗുരുതരമായ പാർശ്വഫൽ ഉണ്ട് എന്ന റിപോർട്ടുകൾ ആദ്യമായി കമ്പിനി തന്നെ ഇപ്പോൾ പുറത്ത് വിടുകയാണ്‌. ഇന്ത്യയിൽ കൊവിഷീൽഡ്…

52 mins ago

മലപ്പുറത്ത് ഡ്രൈവിം​ഗ് സ്കൂൾ മാഫിയ, കൂട്ടിന് ഉദ്യോ​ഗസ്ഥർ, മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ സിഐടിയു

മലപ്പുറത്ത് മാഫിയയുണ്ടെന്ന മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ സിഐടിയു. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ…

53 mins ago

ചില്ലറയെച്ചൊല്ലി തര്‍ക്കം, കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

തൃശൂരില്‍ കണ്ടക്ടര്‍ മര്‍ദ്ദിക്കുകയും ഓടുന്ന ബസില്‍ നിന്ന് തള്ളിയിടുകയും ചെയ്തതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന്‍…

58 mins ago

നൃത്തം ചെയ്യുന്നതിനിടെ 67കാരി കുഴഞ്ഞു വീണ് മരിച്ചു, സംഭവം തൃശൂരിൽ

തൃശൂർ  : നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണ്…

2 hours ago