entertainment

വാശിപിടിച്ചാല്‍ സാധിച്ചു കൊടുക്കാത്ത, മക്കളോട് കള്ളം പറയാത്ത അമ്മ, സാന്ദ്രയിലെ പാരന്റ്

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് തന്റെ കണ്‍മണികളെ വളര്‍ത്തുന്നത് വ്യത്യസ്തമായ രീതിയിലാണ്. മണ്ണിലും മഴയത്തും ഇറക്കി പ്രകൃതിയെ അറിഞ്ഞാണ് തങ്കക്കൊലുസുകള്‍ വളരുന്നത്. മക്കളുടെ വീഡിയോ സാന്ദ്ര തന്നെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുമുണ്ട്. പല കുട്ടികളും സ്മാര്‍ട്‌ഫോണില്‍ സമയം കളയുമ്പോള്‍ സാന്ദ്രയുടെ മക്കളില്‍ നിന്നും കണ്ടു പഠിക്കാന്‍ ഏറെയാണ്. ഇപ്പോള്‍ സാന്ദ്രയുടെ പാരന്റിംഗിനെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ചാമക്കാലയില്‍ രതീഷ്.

രതീഷിന്റെ കുറിപ്പ്, നിലവിലുള്ള വ്യവസ്ഥാപിത രീതികളോട് കലഹിച്ചുകൊണ്ട് പാരന്റിംഗില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയാണ് സാന്ദ്രാതോമസ്. ‘ നമുക്കറിയാം നമ്മുടെ വിദ്യാഭ്യാസരീതിക്ക്
എന്തോ ഒരു സ്‌പെല്ലിങ് മിസ്റ്റേക്കുണ്ടെന്ന്. കാരണം കാണാതെപഠിച്ചവയൊന്നും ജീവിതത്തിന്റെ സന്നിഗ്ദഘട്ടങ്ങളിലൊരിക്കലും നമുക്കാര്‍ക്കും ഉപകാരപ്പെട്ടിട്ടില്ല…! എന്നിട്ടും കുട്ടികളെ വികലമായ
ഈ വിദ്യാഭ്യാസ സംവിധാനത്തിലേക്കുതന്നെ നമ്മള്‍ തള്ളിവിടുന്നു…’ സാന്ദ്ര ഓര്‍മ്മപ്പെടുത്തുന്നു. ലോകത്തിലെ ഏതു വിവരങ്ങളും വിരല്‍ത്തുമ്പിലുള്ള ആധുനികകാലത്ത് കാലഹരണപ്പെട്ടവയെ പൊളിച്ചെഴുതി പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ തയ്യാറാകണമെന്നാണ് തങ്കക്കൊല്‍സിനെ ഒപ്പമിരുത്തി സാന്ദ്ര പറയുന്നത്.

Asianet News… 24News… Flowers TV… Zee Kerala… Manorama Online തുടങ്ങി മുഖ്യധാരാ മാധ്യമങ്ങളും നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളും എന്തുകൊണ്ടാണ് ഈ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ഇത്രയേറെ പ്രാധാന്യം നല്‍കുന്നത്…? അവര്‍ ഒരു സെലബ്രിറ്റി ആയതുകൊണ്ട് മാത്രമാണോ…? അല്ല… അതിനുകാരണം കുട്ടികളുടെ പ്രകൃതിയിലൂന്നിനിന്നുള്ള വളര്‍ച്ചയും സഹജീവിസ്‌നേഹവും വിദ്യാഭ്യാസവും വെറുതേപറയുക മാത്രമല്ല… പറയുന്നത് തങ്ങളുടെ ഇരട്ടക്കുട്ടികളിലൂടെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നുവെന്നുള്ളതാണ് സാന്ദ്രയേയും കുടുംബത്തേയും വ്യത്യസ്തമാക്കുന്നത്. സാന്ദ്ര പറയുന്ന ചില വസ്തുതകളിലൂടെ ഒന്ന് കണ്ണോടിച്ചുനോക്കൂ…

1… കുട്ടികളോട് ഒരിക്കലും കള്ളം പറയരുത്…! താത്ക്കാലിക സമാധാനത്തിനോ തമാശയ്‌ക്കോവേണ്ടിപ്പറയുന്ന ചെറിയ കള്ളങ്ങള്‍വരെ സത്യസന്ധരായി ജനിച്ച കുട്ടികളെ സ്വാധീനിക്കുകയും ഭാവിയില്‍ അവരില്‍ വലിയ കള്ളങ്ങളും കാപട്യവും വളര്‍ത്താന്‍ പ്രേരകമാകുകയും ചെയ്യും. 2… കുഞ്ഞുങ്ങളിലുള്ള അനാവശ്യ ശ്രദ്ധയൊഴിവാക്കി സ്വാശ്രയശീലമുള്ള വ്യക്തികളായി കണക്കാക്കുകയും പരമാവധി ഫ്രീയായിവിടുകയും ചെയ്യുന്നു…! അതുകൊണ്ടുതന്നെ ഒന്ന് തട്ടിവീണാല്‍ ഇതേപ്രായത്തിലുള്ള മറ്റുകുട്ടികളെപ്പോലെ അലറിക്കരഞ്ഞു ബഹളമുണ്ടാക്കാതെ പൊടിയും തട്ടി എണീറ്റുപോകാന്‍ തങ്കവും കൊല്‍സുവും പഠിച്ചിരിക്കുന്നു . അതുമാത്രവുമല്ല.. അവരുടെ പിറകെ നടക്കാതെ എനിക്കും ആവശ്യത്തിന് ഫ്രീഡം കിട്ടുന്നു. 3… ഭയപ്പെടണമെന്ന് പഠിപ്പിക്കുന്ന ദൈവസങ്കല്‍പ്പവിശ്വാസങ്ങളെ അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല…! ദൈവത്തിനേയും ഒപ്പം പ്രകൃതിയേയും പാമ്പും പഴുതാരയുംപോലുള്ള സഹജീവികളേയും കണ്ടും അറിഞ്ഞും സ്‌നേഹിച്ചും കുട്ടികള്‍ വളരട്ടെ . ഭയം അകറ്റുകയാണ് ചെയ്യുന്നത്…! സ്‌നേഹം അടുപ്പിക്കുന്നു…! അകന്നുനില്‍ക്കാതെ സ്‌നേഹിക്കാനവര്‍ പഠിക്കട്ടെ . വളര്‍ന്നതിനുശേഷം അവരുടെ വിശ്വാസങ്ങളിലേക്ക് അവരെത്തട്ടെ . 4.. എന്തിനുവേണ്ടിയാണോ തങ്കവും കൊല്‍സുവും വാശിപിടിക്കുന്നത്… അത് സാധിച്ചുകൊടുക്കില്ല…! വാശിപിടിച്ചുകരഞ്ഞാല്‍ കിട്ടുമെന്നുള്ള തോന്നലിന് തടയിടാന്‍ അതുമൂലം കഴിയുന്നു .

5… തങ്കവും കൊല്‍സുവും കുരുത്തക്കേട് കാണിക്കുമ്പോള്‍ തല്ലാറുണ്ട്…! പിള്ളാരെ തല്ലരുതെന്നുപറയുന്നതിനോട് യോജിപ്പില്ല . സ്‌നേഹത്തോടെ പറഞ്ഞുകൊടുത്താല്‍ എല്ലാ കാര്യങ്ങളും അവര്‍ക്ക് മനസ്സിലാകണമെന്നില്ല . തല്ലുമ്പോള്‍ മനസ്സിനാണ് നോവുന്നത്… തല്ലിയതിനുശേഷം വാരിയണച്ച് ഒരുമ്മ നല്‍കി എന്തിനാണ് അമ്മ തല്ലിയതെന്ന് പറഞ്ഞുകൊടുക്കുന്നതാണ് നല്ലത് . 6… എന്നെപ്പോലെ അല്ലെങ്കില്‍ എന്റെ ഫോട്ടോകോപ്പിയായി കുട്ടികളെ വളര്‍ത്തിയെടുക്കുന്നതില്‍ താത്പര്യമില്ല…! തങ്കവും കൊല്‍സുവും അവരുടെ വ്യക്തിത്വത്തില്‍ വളര്‍ന്നുവരട്ടെ . അവരില്‍ അവരുടേതായ ചിന്തകളും പ്രൊഡക്റ്റിവിറ്റിയും വികസിക്കട്ടെ .7… ആവശ്യ സമയത്ത് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ പഠിപ്പിക്കുക… അപ്പ.., അമ്മ.., ഭര്‍ത്താവ്.., ഭാര്യ.., സിസ്റ്റര്‍.., ബ്രദര്‍.., ഫ്രണ്ട്‌സ് തുടങ്ങിയ ബന്ധങ്ങളെ ആശ്രയിച്ച് ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല . അവരെ ആശ്രയിക്കുകയല്ല മറിച്ച് സ്വന്തംകാലില്‍ നിവര്‍ന്നുനിന്ന് അവരെയെല്ലാം സ്‌നേഹിക്കണമെന്ന പാഠമാണ് തങ്കക്കൊല്‍സുവിനെ പഠിപ്പിക്കാനാഗ്രഹിക്കുന്നത് .

8… കുഞ്ഞുങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും… അവര്‍ക്ക് അനവധി സംശയങ്ങളുമുണ്ടാകാം…! അവരുടെ ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ ഉത്തരം പറഞ്ഞുകൊടുക്കുക . പക്ഷേ പ്രത്യേകമൊരുകാര്യം ശ്രദ്ധിക്കണം… എനിക്ക് എല്ലാമറിയാം കുട്ടികള്‍ക്ക് ഒന്നുമറിയില്ലായെന്ന നിലപാടില്‍ നിന്നായിരിക്കരുത് നമ്മളുടെ ഉത്തരങ്ങള്‍ . അവരുടെ ബുദ്ധിയെ അംഗീകരിച്ചുകൊണ്ട് സംശയനിവാരണത്തിന് സഹായിക്കുന്ന രീതിയായിരിക്കണം അവലംബിക്കേണ്ടത് . 9… ഒരിക്കലും നമ്മുടെ ശരി കുട്ടികളിലേക്ക് അടിച്ചേല്‍പ്പിക്കരുത്…! ശരിയും തെറ്റും വ്യക്തികള്‍ക്കനുസരിച്ച് ആപേക്ഷികമാണല്ലോ . ശരികണ്ടെത്താനുള്ള വഴി കാണിച്ചുകൊടുക്കുക മാത്രമേ പാരന്റ്‌സ് ചെയ്യാന്‍ പാടുള്ളൂ .10… തങ്കത്തിനോടും കൊല്‍സുവിനോടും നോ(no)പറയാതിരിക്കാന്‍ ശ്രമിക്കാറുണ്ട്…! തങ്കവും കൊല്‍സുവും പ്രകൃതിയെ കണ്ടും കേട്ടും മണത്തും തൊട്ടുനോക്കിയും രുചിയറിഞ്ഞും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യട്ടെ .

മനുഷ്യരുടെ നിലനില്‍പ്പിന് ആരോഗ്യമുള്ള പ്രകൃതിയത്യാവശ്യമാണ് . അതുപോലെതന്നെ പ്രകൃതിയുടെ നിലനില്‍പ്പ് വിവേകാശാലികളായ മനുഷ്യരുടെ ചിന്തയ്ക്കനുസരിച്ചിരിക്കുന്നു . അവിടെയാണ് കാടും മലയും പുഴയും മരങ്ങളുമുള്‍ക്കൊള്ളുന്ന പ്രകൃതിയേയും ഉറുമ്പുമുതല്‍ ആനവരെയുള്ള സകലസഹജീവികളേയും പക്ഷികളേയും അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന സ്വാര്‍ത്ഥരഹിതരായ തലമുറയെ വാര്‍ത്തെടുക്കേണ്ടതിന്റെ പ്രസക്തി . പാരെന്റിംഗിന്റെ പ്രസക്തി…! യുവതലമുറയിലെ അനേകം അമ്മമാര്‍ പിന്തുടരുന്ന… കൗമാരക്കാര്‍ ശ്രദ്ധയോടെ കേള്‍ക്കുന്ന തന്റെ പാരെന്റിംഗിനെപ്പറ്റി ഇനിയുമേറെ വിശേഷങ്ങള്‍ കാര്യകാരണസഹിതം വിശദീകരിക്കുന്നുണ്ട് സാന്ദ്രാതോമസ് .

Karma News Network

Recent Posts

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

39 mins ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

1 hour ago

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം, നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…

2 hours ago

കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ്…

2 hours ago

മേയർ ആര്യക്കെതിരേ ക്രിമിനൽ കേസ് നില്ക്കും, ജയിലിൽ വിടാം- നിയമജ്ഞർ

കെ എസ് ആർടി സി ബസ് തടഞ്ഞുനിർത്തി കോപ്രായം കാണിച്ച മേയർക്കെതിരെ ക്രിമിനൽ കേസ് നിലനില്ക്കുമെന്ന് അഡ്വ മോഹൻകുമാർ. അദ്ദേഹത്തിൻറെ…

3 hours ago

Dalal Nandakumar ദല്ലാൾ നന്ദകുമാർ എന്തുകൊണ്ട് അറസ്റ്റിലാകുന്നില്ല ക്രൈമും ധർമ്മവും കച്ചവടമാക്കുന്നു, TG Nandakumar,

Dalal Nandakumar ദല്ലാൾ നന്ദകുമാർ TG Nandakumar കേരളാ രാഷ്ട്രീയത്തിലെ ഏറ്റവും ദുഃഖകരമായ ഒരു അധ്യായമാണ് ദല്ലാൾരാഷ്ട്രീയമെന്ന് പാഢ്യാലഷാജി. കേരളത്തിലെ…

3 hours ago