entertainment

പൊട്ടിക്കരഞ്ഞ് സൂര്യ, വീഡിയോ വൈറല്‍

തമിഴ് നടന്‍ സൂര്യ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ്. കേരളത്തിലും താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. അദ്ദേഹത്തിന്റെ പേരില്‍ കേരളത്തില്‍ ഫാന്‍സ് അസോസിയേഷന്‍ വരെയുണ്ട്. എന്നാല്‍ ഒരു നടന്‍ എന്നതില്‍ ഉപരി സമൂഹത്തോട് പ്രതിബദ്ധതയുള്ള മനുഷ്യന്‍ കൂടിയാണ് താന്‍ എന്ന് പലപ്പോഴും തെളിയിച്ചിട്ടുള്ള നടനാണ് സൂര്യ. ഇപ്പോള്‍ പൊതുവേദിയില്‍ ഇരുന്ന് പൊട്ടിക്കരയുന്ന സൂര്യയുടെ ഒരു വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

പെണ്‍കുട്ടി വേദിയില്‍ നിന്ന് സംസാരിക്കുമ്പോള്‍ ആ വാക്കുകള്‍ കേട്ട് സങ്കടം സങ്കടം വഹിക്ക വയ്യാതെയാണ് സൂര്യ കരയുനന്ത്. സൂര്യയുടെ പിതാവ് ശിവകുമാര്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ഏവരെയും ഈറന്‍ അണിയിച്ച സംഭവം ഉണ്ടായത്.

അഗരം ഫൗണ്ടേഷന്റെ സഹായത്തില്‍ പഠിച്ച് അധ്യാപിക ആയ ഗായത്രി എന്ന പെണ്‍കുട്ടിയാണ് തന്റെ ജീവിതം തുറന്നു പറഞ്ഞത്. ഗായത്രിയുടെ അച്ഛന് അര്‍ബുദമാണെന്ന് അറിഞ്ഞതോടെ പഠിപ്പ് തന്നെ അവസാനിപ്പിക്കേണ്ടി വരുമോ എന്നായിരുന്നു പെണ്‍കുട്ടിയുടെ ആശങ്ക. എന്നാല്‍ അഗരം ഫൗണ്ടേഷന്റെ സഹായത്തോടെ ഗായത്രി പഠിപ്പ് തുടര്‍ന്നു. ഇപ്പോള്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് പെണ്‍കുട്ടി.

ഗായത്രിയുടെ വാക്കുകള്‍ ഇങ്ങനെ;

‘തഞ്ചാവൂരിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. എന്റെ അപ്പ കേരളത്തിലാണ് ജോലി ചെയ്തിരുന്നത്. വിറക് വെട്ടാനും കിണര്‍ കുഴിക്കാനും കല്ലുവെട്ടാനുമൊക്കെ പോകാറുണ്ട്. വളരെ കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ചിരുന്നത്. അമ്മയും കൂലിപ്പണിക്കാരിയായിരുന്നു. ഞാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. സഹോദരന്‍ ഒന്‍പതാം ക്ലാസിലും. അതിനിടയിലാണ് അപ്പയ്ക്ക് അര്‍ബുദം വന്നത്. പിന്നീട് എങ്ങിനെ ജീവിക്കണമെന്ന് ഞങ്ങള്‍ക്ക് നിശ്ചയമില്ലാതെയായി. പഠിച്ച് വലിയ നിലയില്‍ എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ അതൊന്നും ഇനി സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ എല്ലാ മോഹങ്ങളും കുഴിച്ചു മൂടി ഞാന്‍ പൊട്ടിക്കരഞ്ഞു. അപ്പോള്‍ അമ്മ പറഞ്ഞു, അപ്പയുടെയും എന്റെയും ആഗ്രഹം നീ പഠിച്ച് വലിയവളാകണമെന്നാണ്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും നിന്നെ ഞാന്‍ പഠിപ്പിക്കും, പിച്ച എടുത്തിട്ടാണെങ്കില്‍ പോലും. അങ്ങനെയാണ് അമ്മ അഗരം ഫോണ്ടേഷന് കത്തെഴുതിയത്. വയ്യാതിരുന്നിട്ടും അപ്പയാണ് എല്ലാം കാര്യങ്ങളും അന്വേഷിച്ച് എന്നെ അവിടെ കൊണ്ടാക്കിയത്. ഇടയ്ക്കിടെ കാണാന്‍ വരാമെന്ന് പറഞ്ഞ് അപ്പ പോയി, പിന്നീട് ഞാന്‍ കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ മരണ വാര്‍ത്തയാണ്.’

താന്‍ പിന്നോക്ക വിഭാഗത്തില്‍ നിന്ന് വരുന്ന പെണ്‍കുട്ടിയണ് ഭയമില്ലാതെ സംസാരിക്കാനും തല ഉയര്‍ത്തി നില്‍ക്കാനും എനിക്ക് സാധിക്കുന്നത് അഗരം കൊണ്ടാണ്. തന്റെ അമ്മ ഇപ്പോഴും കൂലിപ്പണിക്ക് പോകുന്നുണ്ട്, ഇതിനാല്‍ ഞാന്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ അമ്മ ഇവിടെ എത്തിയിട്ടില്ല. താന്‍ പറയുന്നത് അമ്മ ഇപ്പോള്‍ ഫോണിലൂടെ കേള്‍ക്കുന്നുണ്ട്. ഇടറിയ ശബ്ദത്തില്‍ ഗായത്രി പറഞ്ഞ് നിര്‍ത്തിയതിന് പിന്നാലെയാണ് സൂര്യ കസേരയില്‍ നിന്നും എഴുന്നേറ്റ് ഗായത്രിയെ ചേര്‍ത്ത് പിടിച്ച് കരഞ്ഞത്.

 

Karma News Network

Recent Posts

ഓട്ടോഡ്രൈവറെ വെട്ടിക്കൊന്ന സംഭവം, പിന്നിൽ അമ്മയോട് അപമര്യാദയായി പെരുമാറിയതിലെ വൈരാഗ്യം

കോഴിക്കോട് : ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പോലീസ്. വെള്ളയില്‍ പണിക്കര്‍റോഡ് കണ്ണന്‍കടവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ഓട്ടോ ഡ്രൈവറായ…

34 mins ago

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 8ന്, പ്ലസ് ടു,വിഎച്ച്എസ്ഇ ഫലങ്ങൾ മെയ് 9-ന് പ്രഖ്യാപിക്കും

2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി ഫലപ്രഖ്യാപനം മെയ് 8ന് വൈകിട്ട് മൂന്നു മണിക്ക് നടത്തും. പ്ലസ്ടു/ വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി…

40 mins ago

യു.കെ.യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെൺകുട്ടി കുഴഞ്ഞുവീണ മരിച്ചു

ഹരിപ്പാട്: യു.കെ.യിലേക്കുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ(24)ണ്…

1 hour ago

മസാല ബോണ്ട് കേസ്, തോമസ് ഐസക്കിനെ ചോദ്യംചെയ്യണം, വീണ്ടും ഹൈക്കോടതിയെ സമീപിച്ച് ഇ.ഡി

കൊച്ചി : കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കണമെന്ന ആവശ്യവുമായി ഇ.ഡി.…

1 hour ago

കുടിശ്ശിക അടച്ചില്ല, കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി

കൊച്ചി : കൊച്ചി കോർപ്പറേഷൻ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. രണ്ട് ലക്ഷം രൂപയോളം വരുന്ന ബില്ല് കോർപ്പറേഷൻ…

2 hours ago

കാരക്കോണം മെഡിക്കല്‍ പ്രവേശനത്തിന് കോഴ, അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇഡി

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജിൽ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ് അന്വേഷണം അവസാനഘട്ടത്തിലെന്ന് ഇ.‍‍‍ഡി. മെഡിക്കൽ കോളേജ് ഡയറക്ടർ…

2 hours ago