Sports

ഒരു ഗോ​ൾ വി​വാ​ഹ​ത്തി​ന് വ​ഴി​യൊ​രു​ക്കി, ടാ​ല ഗോളടിച്ചു വിവാഹം ഉറപ്പിച്ചു.

 

നെ​ത​ർ​ല​ൻ​ഡി​ൽ നടന്ന വ​നി​താ ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഗോ​ളു​ക​ൾ​ക്ക് യാ​തൊ​രു പ​ഞ്ഞ​വു​മി​ലായിരുന്നു. എ​ന്നാ​ൽ അ​തി​ലൊ​രു ഗോ​ൾ ഒ​രു വി​വാ​ഹ​ത്തി​ന് വ​ഴി​യൊ​രു​ക്കിയ കാ​ഴ്ച​ക്ക് ലോ​കം ഒന്നടങ്കം സാ​ക്ഷി​യാ​യി.

ആ​തി​ഥേ​യ​രാ​യ നെ​ത​ർ​ല​ൻ​ഡി​നെ​തി​രാ​യ ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ ഗോ​ൾ നേ​ടി​യ ചി​ലി​യു​ടെ ഫ്രാ​ൻ​സി​സ്ക ടാ​ല​യു​ടെ വി​വാ​ഹ​മാ​ണ് ഗോ​ൾ നേ​ട്ട​ത്തോ​ടെ ഉറപ്പിക്കപ്പെട്ടത്. മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങും മു​ന്പ് ചി​ലി താ​രം താ​ൻ ഗോ​ൾ നേ​ടി​യാ​ൽ കാ​മു​ക​നോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​മെ​ന്ന് ടീ​മം​ഗ​ങ്ങ​ളോ​ട് പ​റ​യുകയായിരുന്നു.

ര​ണ്ടാം ക്വാ​ർ​ട്ട​റി​ലെ അ​ഞ്ചാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി​യ ടാ​ല മ​ത്സ​ര​ത്തി​നു ശേ​ഷം സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചു​ത​ന്നെ കാ​മു​ക​നോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി വാ​ക്കു​പാ​ലി​ക്കുകയാണ് ഉണ്ടായത്. സ​മ്മ​ത​മെ​ന്ന് കാ​മു​ക​ൻ പ​റ​ഞ്ഞ​തോ​ടെ ടാ​ല​യ്ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് സ​ഹ​താ​ര​ങ്ങ​ളും ഓ​ടി​യെ​ത്തുകയായിരുന്നു.

ചി​ലി​യു​ടെ ത​ല​സ്ഥാ​ന​മാ​യ സാ​ന്തി​യാ​ഗോ​യി​ൽ ഡോ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ആ​ളാ​ണ് ടാ​ല. ടാ​ല​യ്ക്ക് പി​ന്തു​ണ അ​റി​യി​ക്കാ​ൻ കാ​ണി​യാ​യി കാ​മു​ക​നും മ​ത്സ​ര​ങ്ങ​ൾ​ക്ക് എത്തുന്നത് പതിവാണ്. ചി​ലി ആ​ദ്യ​മാ​യാ​ണ് വ​നി​താ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടു​ന്ന​ത്. ടാ​ല ടീ​മി​ന്‍റെ ആ​ദ്യ ലോ​ക​ക​പ്പ് ഗോ​ൾ നേ​ടി​യ​ത് ആ​വേ​ശ​പൂ​ർ​വം ആ​ഘോ​ഷി​ക്കു​ന്ന കോ​ച്ചി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രിക്കുകയാണ്.

 

Karma News Network

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

19 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

38 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago