കണ്ണൂര്‍. സ്വപ്ന സുരേഷിനെതിരെ കേസെടുത്ത് കണ്ണര് തളിപ്പറമ്പ് പോലീസ്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സ്വപ്ന സുരേഷിനൊപ്പം ആക്ഷന്‍ ഒടിടി പ്ലാറ്റ് ഫോം സിഇഒ വിജേഷ് പിള്ളയ്ക്കുമെതിരെ പോലീസ് കേസെടുത്തു.
ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കല്‍, ലഹളയ്ക്ക് ശ്രമം നടത്തി എന്നി വകുപ്പുകള്‍ ചുമത്തിയാണ് സ്വപന സുരേഷിനെതിരെയും വിജേഷിനെതിരെയും പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സ്വപ്ന സുരേഷ് കര്‍ണാടക പോലീസിന് നല്കിയ പരാതിയില്‍ അന്വേഷണം നടന്നുവരുകയാണ്. സ്വപ്നയുടെ പരാതിയില്‍ എട്ട് മണിക്കൂറായി വിജേഷ് പിള്ളയെ കര്‍ണാടക പോലീസ് ചോദ്യം ചെയ്യുകയാണ്.
സ്വപ്ന നല്കിയ പരാതിയില്‍ മൊഴി എടുക്കാന്‍ കര്‍ണാടക പോലീസ് സ്വപ്നയെ വിളിച്ച് വരുത്തിയിരുന്നു. സ്വപ്നയ്ക്കൊപ്പം സരിത്തിനെയും ബെംഗളൂരു കെ ആര് നഗര്‍ പോലീസ് വിളിച്ചുവരുത്തി. ഭീഷണിപ്പെടുത്തല്‍ കുറ്റത്തിന് ചുമത്തുന്ന ക്രിമിനല്‍ ശിക്ഷാനിയമം 506 പ്രകാരമാണ് വിജേഷിനെതിരെ കര്‍ണാടക പോലീസ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…
കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…
കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന് അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്കരന്റെ ഭാര്യ…
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…
തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…
ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്…