entertainment

ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന നടൻ തവസി അന്തരിച്ചു

മധുരൈ: തമിഴ്സിനിമയിലെ ഹാസ്യതാരമായിരുന്ന തവസി (60) അന്തരിച്ചു. കാൻസർ മൂലം ഗുരുതരാവസ്ഥയിലായിരുന്നു താരം. ഏറെ നാളായി ചികിത്സയിലായിരുന്നു തവസി. കോമഡി, നെഗറ്റീവ് റോളുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന നടനായിരുന്നു അദ്ദേഹം. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. തമിഴിൽ നിരവധി കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ താരമാണ് തവസി. അദ്ദേഹത്തിന്റെ അവസാന നാളുകളിൽ കണ്ടാൽ പെട്ടന്നു തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. കാൻസർ അദ്ദേഹത്തെ ശരീരത്തെ മാറ്റി മറിച്ചിരിക്കുന്നു. എല്ലുംതോലുമായ അവസ്ഥയിലായിരുന്നു അദ്ദേഹം

ചികിത്സയ്ക്ക് പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് തവസി സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെപ്പേർ വേദനയോടെ പങ്കുവച്ചിരുന്നതാണ്. കാൻസർ മൂലം ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് താരം തവസിയുടെ ചികിത്സ ഏറ്റെടുത്ത് ഡിഎംകെ എംഎൽഎ ശരവണൻ രം​ഗത്ത് വന്നിരുന്നു. തവസിയുടെ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ശരവണൻ വിവരം അറിഞ്ഞത്. ഉടൻ തന്നെ ആശുപത്രിയലെത്തി ചികിത്സ ഏറ്റെടുക്കുകയായിരുന്നു. തവസിയുടെ ദയനീയസ്ഥിതി ശ്രദ്ധയിൽപ്പെട്ട തിരുപ്പറൻകുൻട്രം എംഎൽഎയും, തവസി ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ഉടമയുമായ ഡോ. പി ശരവണൻ അദ്ദേഹത്തിൻറെ ചികിത്സ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. സൂപ്പർതാരം രജനീകാന്തും നടൻ ശിവകാർത്തിയേകനും തവസിയുടെ ചികിത്സയ്ക്ക് സഹായം നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു.

കിഴക്കുചീമയിലൈ മുതൽ രജനീകാന്തിൻറെ അണ്ണാത്തെ എന്ന സിനിമയിൽ വരെ 30 വർഷക്കാലമായി നിരവധി സിനിമകളിൽ ഞാൻ അഭിനയിച്ചു. ഒരിക്കലും ഇങ്ങനെ ഒരു അസുഖം എനിക്ക് വരുമെന്നോ ആരോഗ്യസ്ഥിതി ഇത്രയ്ക്ക് മോശമാകുമെന്നോ ഞാൻ കരുതിയതേയില്ലെന്ന് ചികിത്സയ്ക്ക് സഹായം തേടിയുള്ള വീഡിയോയിൽ തവസി പറഞ്ഞത് ഇങ്ങനെയായിരുന്നു, 2013-ൽ ശിവകാർത്തികേയൻ നായകനായിരുന്ന ‘വരുത്തപ്പെടാത വാലിബർ സംഘം’ എന്ന സിനിമയിലെ തവസിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Karma News Network

Recent Posts

ഗവർണറെ തറപറ്റിക്കാൻ തറപ്രയോഗം ബംഗാളിലും, വ്യാജ പീഡന പരാതി

ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസിനെതിരെ പീഡന പരാതിയുമായി രാജ്ഭവൻ ജീവനക്കാരി. കൊൽക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ്…

9 mins ago

സംസ്ഥാനത്ത് കൊടുംചൂടിന് കുറവില്ല, നാല് ജില്ലകളിൽ ഉഷ്ണ തരംഗസാധ്യത

പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് വരെ…

40 mins ago

മാളവികയെ നവനീതിന് കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും

നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ്…

1 hour ago

മേയർ ആര്യ രാജേന്ദ്രന്റെ പരാതി, ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ അധിക്ഷേപം നടത്തിയ പ്രതി പിടിയിൽ. മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് പ്രതി മോശം…

2 hours ago

ഭാര്യ നല്ല കൃഷിക്കാരി, പച്ചക്കറിയും മീനും കൃഷി ചെയ്ത് പാവങ്ങൾക്ക് നൽകും- ഡോ സി വി ആനന്ദ ബോസ്

കേരള ​ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ രാഷ്ട്രീയ നേതാവ് മാത്രമല്ല ഒരു രാജ്യ നയതന്ത്രഞ്ജൻ കൂടിയാണെന്ന് ബം​ഗാൾ ഗവർണ്ണർ ഡോ…

2 hours ago

ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിനും ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്കുലോറിയിടിച്ച് മരിച്ചു. ഭർത്താവും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെങ്ങമനാട്…

2 hours ago