topnews

തലസ്ഥാനത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് കവർച്ച ; 32 പവന്‍ സ്വര്‍ണവും 8.65 ലക്ഷം രൂപയും നഷ്ടമായി

തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 32 പവന്‍ സ്വര്‍ണവും 8.65 ലക്ഷം രൂപയും കവര്‍ന്നു. അരുവിക്കര ചെറിയ കോണി കാവുനടയിലെ പ്രധാന റോഡിനോട് ചേര്‍ന്ന് താമസിക്കുന്ന ജയ്ഹിന്ദ് ടിവി ടെക്‌നിക്കല്‍ വിഭാഗം ജീവനക്കാരന്‍ മുരുകന്റെ വീട്ടിലാണ് പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. സംഭവസമയം വീട്ടുകാർ അവിടെ ഉണ്ടായിരുന്നില്ല. മുരുകനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ റിസര്‍ച്ച് ഓഫീസറായ ഭാര്യ പി.ആര്‍. രാജിയും ജോലിക്ക് പോയ സമയത്തായിരുന്നു മോഷണം നടന്നത്.

പ്രധാന വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും കവർന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ രണ്ടുപേര്‍ സഞ്ചിയുമായി വീടിന്റെ മതില്‍ ചാടി കാറില്‍ കയറി പോകുന്നത് അയല്‍വാസിയായ സ്ത്രീ കണ്ടിരുന്നു. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചു. പിന്നാലെ മുരുകനും ഭാര്യയും ജോലിസ്ഥലത്തുനിന്ന് എത്തി പരിശോധിച്ചതോടെയാണ് വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതാണെന്ന് വ്യക്തമായത്

മുരുകന്റെ ഭാര്യയുടെ പേരിലുള്ള വസ്തു വിറ്റതിന്റെ അഡ്വാന്‍സ് തുകയായ എട്ടുലക്ഷം രൂപയും ഇവരുടെ സ്വര്‍ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. അരുവിക്കര പോലീസും ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Karma News Network

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

7 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

21 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

30 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

49 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

50 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago