Home kerala സംസ്ഥാനത്ത് വരുന്ന 14 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വരുന്ന 14 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് വരുന്ന 14 വരെ ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര൦. നിലവിൽ ദുർബലമായിരിക്കുന്ന മൺസൂൺ ശക്തമായേക്കും. ആറ് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി.

നാളെ തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകൾ ഒഴികെ 11 ജില്ലകൾക്ക് യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകി. മറ്റന്നാൾ തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. 14 ന് ഇടുക്കിയിലും വടക്കൻ കേരളത്തിലെ 5 ജില്ലകൾക്കും ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം ഒഴികെ ബാക്കി ജില്ലകളിൽ അന്നേ ദിവസം യെല്ലോ അലർട്ടാണ്.

കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും ഇന്ന് മുതൽ 14 വരെ വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത കാണുന്നു. ന്യൂനമർദം ശക്തിപ്പെടുന്നത് താരതമ്യേന ദുർബലമായിരിക്കുന്ന മൺസൂൺ ശക്തമാവാൻ കാരണമാകും. പൊതുജനങ്ങൾക്ക് കൂടുതൽ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്.