സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകും- വെളിപ്പെടുത്തി സഹപ്രഭാരി

സുരേഷ്​ഗോപി ജയിച്ചാലും തോറ്റാലും ക്യാബിനറ്റ് മന്ത്രി സഹപ്രഭാരി ബി രാധാകൃഷ്ണമേനോൻ . കേരളത്തെ ചേർത്തുനിർത്തുന്ന ഒരു രീതിയാണ് എൻഡിഎ നേതൃത്വം പിൻതുടർന്നിരിക്കുന്നത്. വി മുരളീധരനേയും, ഒ രാജ​ഗോപാലിന്റേയും രാജ്യസഭയിലൂടെ മന്ത്രിയാക്കി എന്നത് നമ്മൾക്കറിയാം. തിരഞ്ഞെടുപ്പിലെല്ലാം എൻഡിഎ നേതൃത്വം മുറുകെ പിടിച്ചത് തൃശ്ശൂരിന് ഒരു കേന്ദ്രമന്ത്രിയെന്നതാണ്. ജനപ്രതിനിധി ജയിച്ചു ചെന്നാൽ കേന്ദ്രമന്ത്രി എന്നത് ലഭിക്കുമെന്നതിൽ സംശയമില്ല.

മാത്രമല്ല, തൃശ്ശൂരിന്റെ സാംസ്കാരിക തനിമയെ ഉയർത്തിപ്പിടിക്കുന്ന സമീപനമാണ് സുരേഷ്​ഗോപി സ്വീകരിച്ചിരുന്നത്. ആ സമീപനം ജനങ്ങൾക്കിടയിൽ ചർച്ചയാകും. ക്ഷേത്രതനിമയും സംസ്കാരവും കാത്തു സൂക്ഷിക്കുന്നതിൽ എന്നും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ആ മേഖലയിലുണ്ടാ പ്രതിസന്ധികൽ വീണ്ടും ആവർത്തിക്കാതിരിക്കാൻ സുരേഷ്​ഗോപി വരണം. അത് വോട്ടായി മാറും. നിലവിൽ സംരക്ഷകരായിട്ടുള്ളവരുടെ അനാസ്ഥയാണ് അതിന് വഴിവെയ്ക്കുന്നത്. അവർക്കെതിരേയുള്ള ജനങ്ങളുടെ പ്രതിഷേധം വോട്ടായി മാറും.

ബിജെപിയ്ക്ക് ഇപ്പോൾ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വിഭാ​ഗങ്ങളില്ല, പകരം ബിജെപിയിലേക്ക് വരുന്നവരും, വരാനുള്ളവരും എന്നു മാത്രമേയുള്ളു. മതത്തിന്റെ പേരിലോ ജാതിയുടേയോ പേരിലുള്ള വേർതിവ് ഉണ്ടാക്കുന്നത് എൽഡിഎഫ് യുഡിഎഫ് നേതാക്കളാണ്, അതിനൊരു തിരിച്ചടിയാണ് എൻഡിഎയുടെ രാഷ്ട്രീയം. അതിന് അതീതമായി രാജ്യത്തിന്റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം.