ജോലിയില്ലാതെ ചില്‍ ചെയ്തിരുന്നൊരു കാലം, സംവൃത പങ്കുവെച്ച ചിത്രം വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. വിവാഹ ശേഷം സിനിമകളില്‍ നിന്നും വിട്ട് അത്ര സജീവമല്ല നടി. എങ്കിലും നടിയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സമ്മതിച്ചിട്ടില്ല. സംവൃതയുടെ വിശേഷങ്ങള്‍ അറിയാനും ചിത്രങ്ങള്‍ കാണാനുമൊക്കെ ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയകളില്‍ ഇടയ്ക്ക് തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവൃത രംഗത്ത് എത്താറുണ്ട്.

ഇപ്പോഴിതാ സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പഴയ ഒരു ഓര്‍മ ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ‘ജോലിയില്ലാതെ, ഒന്നും ശ്രദ്ധിക്കാതെ ഇരുന്ന കുറേ മുന്‍പുള്ള കാലം,’ എന്ന അടിക്കുറിപ്പോടുകൂടെയാണ് സംവൃത ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഇടക്ക് ഭര്‍ത്താവിന്റെയും കുട്ടികളുടെയുമൊക്കെ ചിത്രങ്ങളും വിശേഷങ്ങളും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു നടിയുടെ ഇളയമകള്‍ രുദ്രയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ‘ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന്,’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ഇളയ മകന്‍ രുദ്രയുടെ ചിത്രം പങ്കുവെച്ച് സംവൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

സംവൃതയ്ക്ക് രണ്ട് മക്കളാണ്. രണ്ടാം കുട്ടി പിറന്നത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്. സംവൃത തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചത്. മകന്റെ ചോറൂണ് വിശേഷങ്ങളും സംവൃത സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞിന് രുദ്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത് എന്നും സംവൃത വ്യക്തമാക്കിയിരുന്നു.

2012ലാണ് സംവൃതയും അഖില്‍ രാജും തമ്മിലുള്ള വിവാഹം നടക്കുന്നത്. 2015 ഫെബ്രുവരി 21നായിരുന്നു മകന്‍ അഗസ്ത്യ ജനിക്കുന്നത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന സംവൃത 2019ല്‍ ബിജു മേനോന്‍ നായകനായി എത്തിയ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വരവും നടത്തിയിരുന്നു.