Categories: kerala

തിരുവല്ലയില്‍ സിപിഐഎം നേതാവിന്റെ കൊലപാതകം; മൂന്ന് പ്രതികള്‍ പിടിയില്‍

തിരുവല്ലയില്‍ സിപിഐഎം പ്രാദേശിക നേതാവ് പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ കസ്റ്റഡിയില്‍. ജിഷ്ണു ചാത്തങ്കേരി, നന്ദു, പ്രമോദ്, ഫൈസി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഉള്‍പ്പെട്ട വേങ്ങല്‍ സ്വദേശി അഭി എന്നയാള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. ആലപ്പുഴയിലെ കരുവാറ്റയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മുഖ്യപ്രതി ജിഷ്ണു ചാത്തങ്കേരി മുന്‍ യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവല്ല നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല മേപ്രാലില്‍ വച്ച് സന്ദീപിനെ കുത്തി കൊലപ്പെടുത്തിയത്. വയലിന് സമീപത്ത് ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ആക്രമത്തില്‍ ആഴത്തിലുള്ള മുറിവാണ് സന്ദീപിന് ഏറ്റത്. ആക്രമണം നടന്നയുടന്‍ സന്ദീപിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു.

അതേസമയം കൊലപാതകം ആസൂത്രിതമെന്ന് സിപ ഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ക്രിമിനലുകളാണെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആര്‍എസ് എസ് ശ്രമത്തിന്റെ ഭാഗമാണിത്. ജനകീയ നേതാവിനെയാണ് അരും കൊല ചെയ്തതെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

Karma News Network

Recent Posts

മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി, മേയര്‍ ആര്യ രാജേന്ദ്രനെതിരേ ഹരീഷ് പേരടി

കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള തർക്കത്തില്‍ മേ‌യർ ആര്യ രാജേന്ദ്രനെതിരേ നടൻ ഹരീഷ് പേരടി. നിയമത്തിന്‍റെ വഴി സ്വീകരിക്കാതെ കൊടി സുനിയുടെയും കിർമാണി…

11 mins ago

ഭർത്താവിന്‍റെ വീട്ടിലേക്ക് കുഞ്ഞുമായി ഇറങ്ങി, കാണാതായ അമ്മയും മകളും പുഴയിൽ മരിച്ച നിലയിൽ

തൃശൂർ : ഭർത്താവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പാലാഴിയിൽ കാക്കമാട് പ്രദേശത്തെ…

23 mins ago

വോട്ട് മഷി വിരലിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു, തൊലി പൊളിഞ്ഞുപോയി

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ മഷി പുരട്ടാനിരുന്നവരുടെ വിരലുകൾക്ക് മഷി വീണു ഗുരുതരമായി പൊള്ളലേറ്റു. ഫെറോക്കും കുറ്റ്യാടിയിലുമായിട്ടാണ് സംഭവം,തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർ മഷിതട്ടി…

40 mins ago

നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം

നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. വാടക വീട്ടില്‍ നിന്ന് തലചായ്ക്കാന്‍ സ്വന്തമായൊരിടം എന്ന സ്വപ്‌നമാണ് സഫലമായിരിക്കുന്നത്.…

55 mins ago

ഐ.സി.യു പീഡനം, മുഖ്യമന്ത്രി ഇടപെട്ടിട്ടും നീതി കിട്ടിയില്ല,  അതിജീവിത വീണ്ടും സമരത്തില്‍

കോഴിക്കോട്: ഐ.സി.യു. പീഡനക്കേസിലെ അതിജീവിത വീണ്ടും സമരവുമായി തെരുവില്‍. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിനുമുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് വീണ്ടും സമരംതുടങ്ങിയത്.…

1 hour ago

മേയർ-ഡ്രൈവർ പോര്, പ്രധാനാ സാക്ഷിയായ ബസിലെ CCTV ക്യാമറയെ തഴഞ്ഞ് പോലീസ് അന്വേഷണം

തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തർക്കത്തിന് പ്രധാനാ സാക്ഷിയായ കെ എസ്.ആര്‍.ടി.സി ബസിലെ CCTV ക്യാമറയെ തഴഞ്ഞു…

2 hours ago