ചെന്നൈ. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ മൂന്ന് ഭിന്നശേഷിക്കാരായ കുട്ടികള്‍ ട്രെയിന്‍ തട്ടി മരിച്ചു. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലാണ് സംഭവം. ഊര്‍പാക്കത്ത് റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. താംബരത്തുനിന്ന് ചെങ്കല്പേട്ടിലേക്ക വരുകയായിരുന്ന ട്രെയിനാണ് ഇവരെ ഇടിച്ചത്.
സംഭവസ്ഥലത്ത് തന്നെ മൂന്ന് പേരും മരിച്ചു. കര്‍ണാടക സ്വദേശികളായ സുരേഷ്, സഹോദരന് രവി, സുഹൃത്ത് മഞ്ജുനാഥ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ താംബരം റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച മൂന്ന് പേരുടെയും മാതാപിതാക്കള്‍ ഊര്‍പാക്കത്ത് കൂലിപ്പണി ചെയ്യുന്നവരാണ്. സുരേഷും രവിയും ബധിരരാണ്. മഞ്ജുനാഥിന് സംസാരിക്കാന്‍ കഴിയില്ല. സ്കൂള്‍ അവധിയായതിനാല്‍ മാതാപിതാക്കളെ കാണാന്‍ ഇവര്‍ ഊര്‍പാക്കത്ത് എത്തിയതായിരുന്നു.
കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…
മലിനീകരണ രഹിതമായി ഗതാഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ഗതാഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.…
ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…
കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…
ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…
ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ…