topnews

സംസ്ഥാവത്ത് ഇന്ന് 107 പേര്‍ക്ക് കൊവിഡ്,​ 41 പേര്‍ക്ക് രോഗമുക്തി,​ പുതിയ ആറ് ഹോട്ട് സ്‌പോട്ടുകള്‍

കേരളത്തില്‍ ഇന്ന് 107 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, കോട്ടയം , കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, ഖത്തര്‍-1, ഒമാന്‍-1, ഇറ്റലി-1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, തമിഴ്‌നാട്-7, ഡല്‍ഹി-4, ഗുജറാത്ത്-1, തെലുങ്കാന-1) വന്നതാണ്. സമ്ബര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരികരിച്ച്‌ ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (2 പാലക്കാട് സ്വദേശി), കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം , കോഴിക്കോട് (തൃശൂര്‍ സ്വദേശി) ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 803 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 47,033 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,20,590 പേരും റെയില്‍വേ വഴി 18,375 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,87,619 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,91,481 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,89,765 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1716 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മങ്ങാട്ടിടം, കുറ്റ്യാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 144 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Karma News Network

Recent Posts

എയറിലായ മേയറെ നിലത്തിറക്കാൻ വന്ന ലുട്ടാപ്പി റഹിം ഇപ്പോൾ എയറിലായി

മേയർ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി റോഡിൽ കാണിച്ച ഷോയെത്തുടർന്ന് ബഹിരാകാശത്ത് നില്ക്കുന്ന ആര്യാ രാജേന്ദ്രനെ താഴെയിറക്കാം അല്ലെങ്കിൽ എങ്ങനെയെങ്കിലും ഈ…

4 mins ago

തടി കുറയ്ക്കാൻ 6 വയസുകാരനെ ട്രേഡ് മില്ലില്‍ വ്യായാമം ചെയ്യിച്ച് പിതാവ്, അമിത വ്യായാമം കുഞ്ഞിന്റെ ജീവനെടുത്തു

ന്യൂജേഴ്‌സി : ആറ് വയസുകാരന്റെ മരണത്തിൽ പിതാവ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വ്യായാമം ആണ് കുഞ്ഞിന്റെ…

11 mins ago

കണ്ണൂർ വിമാനത്താവള പരിസരത്ത്, വന്യജീവിയുടെ സാന്നിധ്യം, പാതി ഭക്ഷിച്ച നായയുടെ ജഡം കണ്ടെത്തി

കണ്ണൂർ : വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് കണ്ടത്.…

35 mins ago

കോഴിക്കോട് സൂര്യാതപമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു

കോഴിക്കോട്: സൂര്യാതപമേറ്റ് കോഴിക്കോട് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു…

58 mins ago

ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; വൈദ്യുതി ഉപയോഗം കുറയ്ക്കാൻ മറ്റു മാർഗം തേടി സർക്കാർ

സംസ്ഥാനത്ത് തത്ക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർ‌ക്കാർ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം.…

1 hour ago

റോഡരികിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ചു, പിഞ്ചുകുഞ്ഞ് മരിച്ചു, 8 പേർക്ക് ​ഗുരുതരപരിക്ക്

കൊയിലാണ്ടി : ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. എട്ട് പേർക്ക് ​ഗുരുതരമായി…

2 hours ago