topnews

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം

സംസ്ഥാനത്ത് ഇന്ന് 160 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേർ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയിൽ 27 പേർക്കും, മലപ്പുറം ജില്ലയിൽ 24 പേർക്കും, പാലക്കാട് ജില്ലയിൽ 18 പേർക്കും, ആലപ്പുഴ ജില്ലയിൽ 16 പേർക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 9 പേർക്ക് വീതവും ഇടുക്കി ജില്ലയിൽ 8 പേർക്കും, കോഴിക്കോട് ജില്ലയിൽ 7 പേർക്കും, കാസർകോട് ജില്ലയിൽ 5 പേർക്കും, വയനാട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 40 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. യു.എ.ഇ.- 27, കുവൈറ്റ്- 21, ഒമാൻ- 21, ഖത്തർ- 16, സൗദി അറേബ്യ- 15, ബഹറിൻ- 4, മാൾഡോവ- 1, ഐവറി കോസ്റ്റ്- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. ഡൽഹി- 13, മഹാരാഷ്ട്ര- 10, തമിഴ്‌നാട്- 8, കർണാടക- 6, പഞ്ചാബ്- 1, ഗുജറാത്ത്- 1, പശ്ചിമബംഗാൾ- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.

14 പേർക്കാണ് സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിൽ 5 പേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലയിൽ 4 പേർക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാൾക്കുമാണ് സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചത്.

മലപ്പുറം ജില്ലയിൽ 57 പേരുടെയും (പാലക്കാട്-1), പാലക്കാട് ജില്ലയിൽ 53 പേരുടെയും, കാസർകോട് ജില്ലയിൽ 23 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ 15 പേരുടേയും, കണ്ണൂർ ജില്ലയിൽ 14 പേരുടെയും (കാസർഗോഡ്-8), ഇടുക്കി ജില്ലയിൽ 13 പേരുടെയും, എറണാകുളം ജില്ലയിൽ 11 പേരുടെയും (ആലപ്പുഴ 1), തൃശൂർ ജില്ലയിൽ 8 പേരുടെയും, ആലപ്പുഴ ജില്ലയിൽ 7 പേരുടെയും, കോട്ടയം ജില്ലയിൽ ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2088 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്. 2638 പേർ ഇതുവരെ കോവിഡ് മുക്തരായി.

വിവിധ ജില്ലകളിലായി 1,78,099 പേരാണ് നിരീക്ഷണത്തിലുള്ളത്. 18,790 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരിൽ 1,75,111 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2988 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 403 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7589 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്ബിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്ബിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,46,799 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4722 സാമ്ബിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്ബർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 52,316 സാമ്ബിളുകൾ ശേഖരിച്ചതിൽ 50,002 സാമ്ബിളുകൾ നെഗറ്റീവ് ആയി.

Karma News Network

Recent Posts

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

17 mins ago

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

54 mins ago

ഭഗവത്ഗീത, ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം

ഭഗവത് ഗീതയെ പുകഴ്ത്തി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് . ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവദ് ഗീതയാണ് മനസില്‍ നിറയുന്നത്…

1 hour ago

എന്തിനു 34കോടി പിരിച്ചു,പരമാവധി ബ്ളഡ് മണി 1കോടി 15ലക്ഷം മാത്രം

സൗദിയിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ 34 കോടി രൂപയിലധികം പിരിച്ചെടുത്തിട്ട് ഈ തുക എന്ത്…

2 hours ago

അനിലയുടെ മരണം കൊലപാതകം, മുഖം വികൃതമാക്കിയ നിലയില്‍, സുദർശനുമായി ബന്ധമുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സഹോദരൻ

കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ…

2 hours ago

കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു

പാലക്കാട്: കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഇരുചക്രവാഹനത്തിലെ യാത്രക്കാരനായ അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ സാമുവലിന്റ മകന്‍…

3 hours ago