topnews

കേരളത്തിൽ ഇന്ന് 13,468 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്നു. ഇന്ന് 13,468 പേര്‍ക്ക് ആണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316, വയനാട് 244, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,796 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,292 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,53,994 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3298 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 461 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 13,468 കോവിഡ് കേസുകളില്‍, 2.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 96 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,369 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,553 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3252 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 412, കൊല്ലം 126, പത്തനംതിട്ട 156, ആലപ്പുഴ 90, കോട്ടയം 391, ഇടുക്കി 169, എറണാകുളം 921, തൃശൂര്‍ 145, പാലക്കാട് 57, മലപ്പുറം 117, കോഴിക്കോട് 271, വയനാട് 71, കണ്ണൂര്‍ 268, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 64,529 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,11,014 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Karma News Editorial

Recent Posts

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് അപകടം; ഒരാൾ മരിച്ചു, 30 പേർക്ക് പരിക്ക്

ലണ്ടൻ∙ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക്…

27 mins ago

നടന വിസ്മയം ലാലേട്ടൻ ,സ്രഷ്ടാവ് പടച്ചു വിട്ടൊരു റെയർ പീസ്

മലയാളത്തിന്റെ അഭിമാന നടൻ മോഹൻലാൽ ഇന്ന് പിറന്നാൾ ആഘോഷിക്കുമ്പോൾ അഭിനയ സാമ്രാട്ടിന് ആശംസകൾ നേരുകയാണ് ആരാധകരും സിനിമാ ലോകവുഎല്ലാം അതിനോടൊപ്പം…

53 mins ago

13 വര്‍ഷം മുമ്പ് കാണാതായി, എ.ഐ ഉപയോഗിച്ച് ഇപ്പോഴത്തെ ചിത്രം തയ്യാറാക്കി, കുട്ടിയെ കണ്ടെത്താന്‍ ശ്രമം

ചെന്നൈ : 13 വര്‍ഷം മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ എ.ഐ ഉപയോഗപ്പെടുത്തി പോലീസ്. രണ്ടാംവയസ്സില്‍ കാണാതായ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ…

1 hour ago

ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മഴയത്ത് കയറിനിന്ന കടയിലെ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. …

2 hours ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്, ബൈഭവ് കുമാറിനെ മുംബൈയിൽ എത്തിച്ച് തെളിവെടുപ്പ്

ന്യൂഡൽഹി : സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ മുംബൈയിൽ എത്തിച്ചു. തെളിവെടുപ്പിനായാണ് പൊലീസ്…

2 hours ago

പന്തീരാങ്കാവ്‌ ഗാർഹികപീഡനം, പ്രതിയെ പിടികൂടാൻ ഇന്റർപോളിനു റിപ്പോർട്ട് നൽ‌കി

കോഴിക്കോട് : നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്, ഇന്റർപോൾ സംസ്ഥാന നോഡൽ…

2 hours ago