trending

സർജറികളുടേയും വേദനകളുടേയും ഒരു ഘോഷയാത്രയാണ് കഴിഞ്ഞുപോയത്, കുറിപ്പ്

ട്രാൻസ്‌ജെൻഡറുകളുടെ കഥ എന്നും വേദന നിറഞ്ഞതാണ്. വൈഗ സുബ്രഹ്‌മണ്യം എന്ന ടാര്ൻസ്ജെൻഡറ്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. മനസ്സ് ആഗ്രഹിക്കുന്നിടത്ത് ശരീരത്തെ എങ്ങനെയെങ്കിലും എത്തിക്കുക എന്ന പിടിവാശിക്കുമുന്നിൽ വരുംവരായ്കകളെക്കുറിച്ചെല്ലാം മ:നപ്പൂർവം മറന്നുവെന്നും വൈഗ കുറിപ്പിലൂടെ തുറന്നെഴുതുന്നു.

കുറിപ്പിങ്ങനെ‌

സർജറികളുടേയും വേദനകളുടേയും ഒരു ഘോഷയാത്ര തന്നെയായിരുന്നു കഴിഞ്ഞുപോയത് … മനസ്സ് ആഗ്രഹിക്കുന്നിടത്ത് ശരീരത്തെ എങ്ങനെയെങ്കിലും എത്തിക്കുക എന്ന പിടിവാശിക്കുമുന്നിൽ വരുംവരായ്കകളെക്കുറിച്ചെല്ലാം മ:നപ്പൂർവം മറന്നു എന്ന് തന്നെ പറയാം ..ഒരു പരിധിവരെ അതിൽ വിജയിച്ചു… പക്ഷേ യാത്രയല്ലേ!! പൂർണ്ണത എന്നത് മരണത്തിൽ മാത്രമേ കലാശിക്കുന്നുള്ളൂ എന്ന സത്യത്തെ ഉൾക്കൊള്ളുന്നു … അതുവരെ എന്റെ വേദനകൾക്കും ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അന്ത്യമില്ല.

പോയ കാലങ്ങളെ തിരികെ വിളിക്കുന്ന, മാറ്റങ്ങൾ അടയാളപ്പെടുത്തുന്ന ചിത്രങ്ങൾക്ക് ‘ട്രാൻസ്‌ഫോർമേഷൻ’ ചലഞ്ച് എന്നാണ് സോഷ്യൽ മീഡിയ നൽകിയിരിക്കുന്ന ഓമനപ്പേര്. ഫാറ്റ് ബോഡിയിൽ നിന്നും ഫിറ്റ് ബോഡിയിലേക്കുള്ള മാറ്റത്തിനേയും സുന്ദരൻമാരും സുന്ദരിമാരും ആയിട്ടുള്ള രൂപാന്തരം പ്രാപിക്കലിനേയുമൊക്കെ ഹാഷ്ടാഗിൽ തൂക്കി നിർത്തി ആഘോഷിക്കുന്നു സൈബർ ലോകം. കൂട്ടത്തിൽ ട്രാൻസ് വുമൺ വൈഗ സുബ്രഹ്മണ്യം പങ്കുവച്ച ട്രാൻസ്‌ഫോർമേഷൻ ചിത്രം ഏവരേയും അമ്പരപ്പിച്ചു. ആൺ ദേഹത്തിന്റെ വീർപ്പുമുട്ടലിൽ നിന്നും പെണ്ണെന്ന സ്വത്വത്തിലേക്കുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം ആയിരുന്നും വൈഗയുടെ ചലഞ്ച്. ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയ സംസാരിക്കുമ്പോൾ പോയ കാലത്തേയും പിന്നാലെയെത്തിയ മാറ്റത്തേയും കുറിച്ച് വനിത ഓൺലൈനിനോട് സംസാരിക്കുകയാണ് വൈഗ.

എന്നിലേക്ക് മടങ്ങിയ ഞാൻ

അന്ന് ഞാൻ സനൂജായിരുന്നു. പേരു കൊണ്ടും രൂപം മേൽവിലാസം കൊണ്ടും. എന്നു മുതലാണ് എന്റെ സ്വത്വം പെണ്ണിന്റേതായിരുന്നു എന്ന് ചോദിച്ചാൽ കുട്ടിക്കാലം മുതലായിരുന്നുവെന്ന് ഞാൻ പറയും. എന്റെ പ്രായത്തിലുള്ള ആൺകുട്ടികൾ അവർക്കിണങ്ങുന്ന കാറും റോബോട്ടും പോലുള്ള ടോയ്‌സ് വച്ച് കളിക്കുമ്പോൾ ഞാൻ ബാർബീ ഡോൾ പോലുള്ള ടോയ്‌സ് തേടി പോയി. അതെന്റെ മനസ് നൽകുന്ന സൂചനയായിരുന്നു. എന്റെ മനസ് ഒരു പെണ്ണിന്റേതാണ് എന്ന ഓർമ്മപ്പെടുത്തൽ. പെണ്ണായി മാറാനുള്ള ആഗ്രങ്ങൾ വീർപ്പുമുട്ടലെന്നോണം അടക്കിപ്പിടിച്ച് എന്റെ കൗമാരവും യൗവനവും കടന്നു പോയി. വീട്ടുകാരോട് അത് പറഞ്ഞാൽ അവിടെ ഒരു ഭൂകമ്പം നടക്കുമെന്ന് അറിയാമായിരുന്നു. ഒടുവിൽ മൂന്ന് വർഷം മുമ്പ് മുപ്പത്തിനാലാം വയസിൽ എനിക്കുള്ള വേക്ക് അപ് കോൾ വന്നു. ഞാൻ ആരോടും വീട് വിട്ടിറങ്ങി. അതെന്റെ സ്വത്വത്തിലേക്കുള്ള യാത്രയായിരുന്നു. സർജറി ചെയ്തു… വീർപ്പുമുട്ടിച്ച ആൺദേഹത്തിൽ നിന്നും ഞാൻ മോചനം നേടി. അങ്ങനെ സനൂജ് ആയിരുന്ന ഞാൻ വൈഗ സുബ്രഹ്മണ്യമായി മാറി.

വെല്ലുവിളിയുടെ നാളുകൾ

അച്ഛൻ ബാലസുബ്രഹ്മണ്യം കെഎസ്ഇബി ഓവർസിയറായിരുന്നു. അമ്മ രമണി ഹൗസ് വൈഫ്. ഇരുവരും സെപ്പറേറ്റ് ആയി വേറെയാണ് താമസം. അച്ഛൻ വേറെ വിവാഹം കഴിച്ചു. സർജറി ചെയ്ത് ട്രാൻസ് വുമണായി മാറിയതിൽ പിന്നെ വീട്ടുകാർക്ക് എന്നെ വേണ്ടായിരുന്നു. ഒന്ന് വിളിക്കാനോ സഹകരിക്കാനോ എന്നെ കൂടെ കൂട്ടാനോ ആരും കൂട്ടാക്കിയില്ല. പക്ഷേ ചേട്ടൻ എന്നെ വിളിച്ചു. അത് ആശ്വസിപ്പിക്കാനായിരുന്നില്ല. ഞാൻ ആൾമാറാട്ടം നടത്തിയെന്നും എന്നെ പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നും പറഞ്ഞു. ഞാനായിട്ട് അവരുടെ സ്വത്തോ പണമോ ചോദിച്ചില്ല. അവർക്കുള്ളതിൽ അവകാശം ചോദിച്ച് പോകുകയും ചെയ്തില്ല. പക്ഷേ എന്നെ, ഞാനെടുത്ത തീരുമാനത്തിന്റെ പേരിൽ അടിമുടി ഒറ്റപ്പെടുത്തി. ഞാൻ ആരെയും കൊന്നിട്ടോ ചതിച്ചിട്ടോ ഇല്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പിന്നെ ഞാനെന്തിന് അവരെ പേടിക്കണം. പക്ഷേ ഞാൻ നിലനിൽപ്പിനായി പോരാടുക തന്നെ ചെയ്തു. ട്രാൻസ് കമ്മ്യൂണിറ്റിയും സുഹൃത്തുക്കളും എനിക്ക് പിന്തുണയേകി. അങ്ങനെ എനിക്കുള്ളതെല്ലാം ത്യജിച്ച് എന്റെ വ്യക്തിത്വത്തിനു വേണ്ടി അഭിമാനത്തോടെ സമൂഹത്തിലേക്കിറങ്ങി. പക്ഷേ ട്രാൻസ്‌ജെൻഡറുകളെന്നാൽ സെക്‌സ് വർക്കർമാർ ആണെന്ന് കരുതുന്ന ഒരു കൂട്ടത്തിൽ നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഏറെയുണ്ടായി. അങ്ങനെയല്ല എന്ന് ഉറക്കെ ജീവിതം കൊണ്ട് തെളിയിച്ചു കൊണ്ടുള്ള മാറ്റം ഏറെ ശ്രമകരമായിരുന്നു.

2019ൽ ഓൾ കേരള ട്രാൻസ് ബ്യട്ടി കോണ്ടസ്റ്റിൽ റണ്ണറപ്പായത് ജീവിതത്തിലെ തിളക്കമുള്ള അധ്യായമാണ്. യൂണിവേഴ്‌സിറ്റി ഓഫ് ഡെറാഡൂണിൽ നിന്നും എംബിഎ പൂർത്തിയാക്കിയ ഞാൻ കുറച്ചു സുഹൃത്തുക്കളെ ചേർത്ത് ജ്വാല എന്ന പേരിൽ ഇവന്റ് മാനേജ്‌മെന്റ് ആരംഭിച്ചിരുന്നു. കോവിഡ് ആയതോടെ ഏറെ പ്രതിസന്ധികൾ നേരിട്ടു. അതിനെയെല്ലാം അതിജീവിച്ച് കരകയറി വരികയാണ്. പുതിയ ജോലിക്കായി ശ്രമിക്കുന്നുണ്ട്. പക്ഷേ ഞങ്ങളുടെ സ്വത്വത്തെ ഇനിയും ദഹിക്കാത്ത ഒരു വിഭാഗം ഇപ്പോഴും അകറ്റി നിർത്തുകയാണ്.

പിന്നെ വിവാഹം? നാളുകൾക്ക് മുമ്പ് പല മാധ്യമങ്ങളും ഞാൻ വിവാഹിതയാകാൻ പോകുകയാണെന്നുള്ള വാർത്തകൾ ആഘോഷിച്ചിരുന്നു. പക്ഷേ ആ ബന്ധം പാതിവഴിയ്ക്ക്് ഉപേക്ഷിക്കേണ്ടി വന്നു. ഞാൻ കണ്ടെത്തിയ വ്യക്തിയുമായി ആശയപരമായും വ്യക്തിപരമായും ഒരുപാട് ഭിന്നതകൾ ഉണ്ടായി. ഞങ്ങളുടെ കെമിസ്ട്രി വർക്ക് ഔട്ട് ആകില്ല എന്നുള്ളത് കൊണ്ട് തന്നെ ഞങ്ങൾ രണ്ടും രണ്ടു വഴിക്ക് പിരിഞ്ഞു. പരസ്പര സമ്മതത്തോടെ. ഇന്നും ഞാൻ അഭിമാനത്തോടെ ജീവിക്കുന്നു. എന്റെ പുതിയ സ്വപ്‌നങ്ങൾക്കായി… എന്റെ ജീവിതത്തിനായി.- വൈഗ പറഞ്ഞു നിർത്തി.

Karma News Network

Recent Posts

ഡ്യൂട്ടിക്കെത്തിയ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തി തിരുവനന്തപുരം കളക്ടർ, ഒപിയിൽ വലഞ്ഞ് രോഗികൾ

തിരുവനന്തപുരം: കുഴിനഖ ചികിത്സയ്‌ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തി തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ്. കളക്ടർ ജെറോമിക് ജോർജ്ജ് നടത്തിയത്…

12 mins ago

രാഹുൽ അമേഠിയിൽ നിന്ന് വയനാട്ടിലേക്ക് പോയി, റായ്ബറേലിയിൽ നിന്ന് ഇനി നേരെ ഇറ്റലിയിലേക്ക് , വിമർശിച്ച് അമിത് ഷാ

ലക്നൗ: രാഹുൽ അമേഠിയിൽ നിന്ന് വയനാട്ടിലേക്ക് പോയി, അവിടെ നിന്നും റായ്ബറേലിയിലെത്തി, റായ്ബറേലിയിൽ നിന്ന് ഇനി നേരെ ഇറ്റലിയിലേക്ക് പോകും.…

19 mins ago

അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലൊരു മകളെ തരണം- ജീജ സുരേന്ദ്രന്‍

മലയാള സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട താരദമ്പതികളായിരുന്നു ദിലീപും മഞ്ജു വാര്യറും. 1995 ല്‍ അഭിനയ ലോകത്തേക്ക് എത്തിയ മഞ്ജു വാര്യർ…

34 mins ago

വാടകവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍, വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം : കാട്ടാക്കടയിൽ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട സ്വദേശിനി മായ മുരളിയാണ് മരിച്ചത്. വീടിന് സമീപമുള്ള…

56 mins ago

പാലക്കാട് അസ്ഥികൂടം കണ്ടെത്തി, ഒരു വർഷത്തിലേറെ പഴക്കം

പാലക്കാട്: കഞ്ചിക്കോടിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഉമ്മിനികുളം ഭാഗത്ത് നിന്നാണ് ഒരു വർഷത്തിലേറെ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ…

1 hour ago

വിവാഹമോചനം നമുക്ക് മാത്രമുള്ളതാണ്, കുഞ്ഞുങ്ങൾ അതിന് ഇരകളായി മാറാതിരിക്കാൻ ശ്രദ്ധിക്കാം- അഡ്വ വിമല ബിനു

ഡോ. ഐസക്ക് വളരെ പ്രശസ്തനായ ഒരു ഡോക്ടറുടെ മകനും മെഡിക്കൽ ഡി​ഗ്രികൾക്ക് ഒരു കുറവുമില്ലാത്ത ആളുമാണ്.. ഡോ.സിൽവിയെ വിവാഹം ചെയ്തത്…

1 hour ago