തിരുവനന്തപുരം. മരം കടപുഴകി ട്രഷറി ജീവനക്കാരന്റെ ദേഹത്തുവീണ് ഗുരുതര പരിക്ക്. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. മറ്റ് ട്രഷറി ജീവനക്കാര്‍ക്ക് ഒപ്പം കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം. ഇലകളും ചില്ലകളും വെട്ടിയ മരമാണ് വീണത്. ട്രഷറി ജീവനക്കാരനായ താഹിറിനാണ് പരിക്കേറ്റത്. മഴയായതിനാല്‍ കുട നിവര്‍ത്തി പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം.
അപകടത്തില്‍ പരിക്കേറ്റ താഹിറിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. താഹിറിന്റെ തലയോട്ടി, നട്ടെല്ല്, തുടയെല്ല് തുടങ്ങിയവയ്ക്ക് പരിക്കുണ്ട്. അപകടത്തിലായ മരം മുറിച്ച് മാറ്റണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു.
എന്നാല്‍ മുറിച്ച് മാറ്റുവാന്‍ തയ്യാറാകാതിരുന്നതാണ് അപകടത്തിന് കാരണം. ചില്ലകളും ഇലയും ഇല്ലാതെ വേരടക്കം ഉണങ്ങിയ അവസ്ഥയിലാണ് മരം നിന്നത്. ശക്തമായ മഴ പെയ്തതോടെ മരം മറിഞ്ഞ് വീഴുകയായിരുന്നു.
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…