topnews

വനത്തിനുള്ളില്‍ ആദിവാസി പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍, സംഭവം നിലമ്പൂരില്‍

നിലമ്പൂർ : വനത്തിനുള്ളില്‍ ആദിവാസി പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു വിജയ ദമ്പതികളുടെ മകള്‍ അഖിലയാണ് മരിച്ചത്. 17 വയസായിരുന്നു. നിലമ്പൂര്‍ മാനവേദന്‍ സ്‌ക്കുളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലാണ് പഠിക്കുന്നത്.

ഇന്നലെ വൈകും നേരം മൂന്ന് മണി മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു, വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരിച്ചില്‍ നടത്തുന്നതിനിടയില്‍ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്തുകയായിരുന്നു.

അതേസമയം, മലപ്പുറം : വൈദ്യപരിശേധനക്ക് എത്തിച്ച പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പൊലീസ് ധരിപ്പിച്ച വിലങ്ങിൽ നിന്ന് കൈ ഊരിയെടുത്താണ് പ്രതി ഓടി രക്ഷപ്പെട്ടത്. അടിപിടി കേസിൽ പൊലീസ് അറസ്റ്റു ചെയ്ത പറവണ്ണ സ്വദേശി റബീഹ് (22) ആണ് രക്ഷപ്പെട്ടത്. വൈദ്യ പരിശോധനയ്‌ക്ക് വേണ്ടി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതി കടന്നത്.

പറവണ്ണയിലുണ്ടായ അടിപിടിയെ തുടർന്ന് വെള്ളിയാഴ്ച അർധരാത്രിയിലാണ് റബീഹിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. റബീഹിനൊപ്പം മറ്റൊരാളെയും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരുവരുടെയും കൈകളിൽ വിലങ്ങ് ധരിപ്പിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.

ആശുപത്രിയിൽ കയറിയ ഉടൻ റബീഹ് വിലങ്ങിൽനിന്ന് കൈ ഊരിയെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം പ്രതികൾക്കൊപ്പം മൂന്ന് പൊലീസുകാരും ഉണ്ടായിരുന്നു. പ്രതിക്ക് പിന്നാലെ പൊലീസ് ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.

karma News Network

Recent Posts

135 കി.മി വേ​ഗതയിൽ വൻ ചുഴലികാറ്റ് വരുന്നു,394 വിമാനം റദ്ദാക്കി

ബംഗാൾ തീരത്ത് വൻ ചുഴലികാറ്റ് മുന്നറിയിപ്പ്. 135 കിലോമീറ്റർ വേഗതയിൽ അടിക്കുന്ന ചുഴലിയിൽ വൻ നാശം ഉണ്ടാകാൻ സാധ്യതാ മുന്നറിയിപ്പ്…

4 mins ago

മദ്യപിക്കാന്‍ പണം നല്‍കിയില്ല,അമ്മയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. നൂലിയോട് സ്വദേശി മനോജാണ് മദ്യപിക്കാന്‍ പണം നല്‍കാത്തതിന്…

23 mins ago

ബിഗ് ബോസിനെ കാണുന്നത് ദൈവം തന്നെ സമ്മാനം ആയിട്ട്, പുറത്താകലിന് പിന്നാലെ അപ്സര

19 മത്സരാര്‍ഥികളുമായി ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചപ്പോള്‍ അക്കൂട്ടത്തില്‍ പ്രേക്ഷകരുടെ പരിചിതമുഖങ്ങളിലൊന്നായിരുന്നു അപ്സര രത്നാകരന്‍. സാന്ത്വനം എന്ന…

57 mins ago

അയോദ്ധ്യയിൽ രാംലല്ല ശേഷാവതാർ ക്ഷേത്രവും ലക്ഷ്മണ ക്ഷേത്രവും നിർമിക്കും

അയോധ്യയിൽ ശേഷാവതാര് ക്ഷേത്രം രാം ലല്ലയുടെ ശ്രീകോവിൽ മാതൃകയിൽ ശേഷാവതാർ ക്ഷേത്രം നിർമ്മിക്കും. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ അതിവേഗം…

1 hour ago

ആധാർ കാർഡും, ലൈസൻസും, പാൻ കാർഡ്, എടിഎം കാർഡ് നഷ്ടപ്പെട്ടു

പ്രസാദ് മരക്കുന്നം. തടത്തരികത്ത് വിട് നെയ്യാർ ഡാം 7510168415 6.10ന് തിരുവനന്തപുരത്തുനിന്ന് നെയ്യാർ ഡാമിലേക്ക് തിരിച്ച ബസിൽ നിന്നും എൻ്റെ…

2 hours ago

ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം; 7 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം. ഏഴ് നവജാത ശിശുക്കൾ‌ വെന്തുമരിച്ചു. അഞ്ച് കുട്ടികൾക്ക് തീപിടിത്തത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇന്നലെ…

2 hours ago