national

ദേശീയ പാര്‍ട്ടിയാകാന്‍ മദ്യവും കോഴിയും ജനങ്ങള്‍ക്ക് വിതരണം ചെയ്ത് ടിആര്‍എസ് നേതാവ്

ഹൈദരാബാദ്. തെലങ്കാനയില്‍ ടിആര്‍എസ് നേതാവ് മദ്യവും കോഴിയും വിതരണം ചെയ്തു. തെലങ്കാനയിലെ ഈസ്റ്റ് വാറങ്കല്‍ മണ്ഡലത്തിലെ ചുമട്ടു തൊഴിലാളികള്‍ക്കാണ് മദ്യവും കോഴിയും നല്‍കിയത്. ഗസറയോട് അനുബന്ധിച്ചായിരുന്നു പരിപാടി. ടിആര്‍എസ് നേതാവായ രജനല ശ്രീഹരിയാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത്.

മുഖ്യമന്ത്രി കെസിആര്‍ ദേശീയപാര്‍ട്ടി അധ്യക്ഷനാകാന്‍ ദസറയില്‍ പ്രാര്‍ഥിക്കണമെന്നും ശ്രീഹരി തൊഴിലാളികളോട് ആവശ്യപ്പെട്ടു. 200 കുപ്പി മദ്യവും 200 കോഴിയുമാണ് വിതരണം ചെയ്തത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, മറ്റ് മന്ത്രിമാരുടെ കട്ടൗട്ടുകളും ഇവിടെ സ്ഥാപിച്ചിരുന്നു. അതേസമയം കെസിആര്‍ പ്രധാനമന്ത്രിയാകുന്നതിനും കെടിആര്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനാകുവാനും പ്രത്യേക പൂജ നടത്തിയതായും ശ്രീഹരി പറയുന്നു.

ദസറ വേളയില്‍ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം ചന്ദ്രശേഖര റാവു പ്രഖ്യാപിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച തെലങ്കാനയില്‍ ടിആര്‍എസ് ജനറല്‍ ബോഡി യോഗം വിളിച്ചിരിക്കുകയാണ്. ടിആര്‍എസിനെ ദേശീയ പാര്‍ട്ടിയായി പുനര്‍നാമകരണം ചെയ്യുന്ന നടപടി ആ യോഗത്തില്‍ ഉണ്ടാകും.

Karma News Network

Recent Posts

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

4 mins ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

41 mins ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

1 hour ago

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

2 hours ago

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

2 hours ago

ഭഗവത്ഗീത, ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം

ഭഗവത് ഗീതയെ പുകഴ്ത്തി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് . ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവദ് ഗീതയാണ് മനസില്‍ നിറയുന്നത്…

3 hours ago