kerala

പയ്യോളിയിൽ അച്ഛൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ, രണ്ടു പെണ്മക്കൾ വീടിനുള്ളിൽ മരിച്ച നിലയിലും, അന്വേഷണം

കോഴിക്കോട്: പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. അയനിക്കാട് സ്വദേശി സുമേഷിനെ (42) വീടിന് അടുത്തുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്‍റെ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവർ വീട്ടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്‍റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

ഇന്ന് രാവിലെ എട്ടോടെയാണ് സുമേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമേഷിന്‍റെ മരണ വിവരം അറിയിക്കാൻ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍, വീടിനുള്ളില്‍ ഫാൻ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. കുട്ടികളുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

സമീപത്തുള്ള സുമേഷിന്‍റെ അനുജന്‍റെ വീട്ടിലെത്തി നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.വിദേശത്തായിരുന്ന സുമേഷ് ഭാര്യ മരിച്ചശേഷം തിരിച്ചുപോയിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇവര്‍ക്ക് ഇല്ലായിരുന്നെന്നും എന്താണ് കാരണമെന്ന് അറിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ പത്താംതരം വിദ്യാര്‍ത്ഥിനിയാണ് ഗോപിക. അനുജത്തി ജ്യോതിക എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ്.

Karma News Network

Recent Posts

കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ്‌ ക്യാമറാമാന് ദാരുണാന്ത്യം

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ ക്യാമറാമാന് ദാരുണാന്ത്യം. എ വി മുകേഷ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെ…

4 mins ago

കിടപ്പു രോഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, സഹോദരിയും സുഹൃത്തും അറസ്റ്റിൽ

തൃശൂർ : കിടപ്പുരോഗിയായ സഹോദരനെ സഹോദരിയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. നെടുമ്പാൾ വഞ്ചിക്കടവ് സ്വദേശികളായ ഷീബ, സുഹൃത്തായ സെബാസ്റ്റ്യൻ എന്നിവരാണ്…

25 mins ago

പെറ്റമ്മയോളം തന്നെ ഇഷ്ടമാണ്, അമ്മേ എന്ന് തന്നെയാണ് വിളിക്കുന്നത്, ആശയ്ക്ക് ജന്മദിനാശംസകളുമായി കുഞ്ഞാറ്റ

വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഉർവ്വശിയും മനോജ് കെ ജയനും. ഇരുവരുടെയും മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സമൂഹമാധ്യമങ്ങളിൽ താരമാണ്.…

35 mins ago

ജീവനക്കാർ കൂട്ടഅവധിയിൽ, 70-ലധികം സര്‍വീസുകള്‍ റദ്ദാക്കി എയര്‍ഇന്ത്യ, ദുരിതത്തിൽ

ന്യൂഡല്‍ഹി : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിനെതിരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ‌ യാത്രക്കാരുടെ പ്രതിഷേധം തുടരുന്നു. ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ…

50 mins ago

ചക്കിയുടെ വിവാഹത്തിൽ നിന്ന് മഞ്ജു മാറി നിന്നത് മകളെ ഓർത്ത്, സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

മാളവിക ജയറാമിന്റെ വിവാഹത്തിന് മഞ്ജു വാര്യരെ കാണാഞ്ഞതിന്റെ പരിഭവം ആരാധകർക്ക് ഉണ്ടായിരുന്നു. എത്ര തിരക്കിൽ ആണെങ്കിലും ഇത്രയും ദിവസം നീണ്ടുനിന്ന…

1 hour ago

നടുകടലിൽ‌ മര‌ണവുമായി മല്ലിട്ട മത്സ്യ തൊഴിലാളിക്ക് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

കോഴിക്കോട് : കടലിൽ മര‌ണവുമായി മല്ലിട്ട മത്സ്യ തൊഴിലാളിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. തമിഴ്നാ‍ട് സ്വദേശി…

1 hour ago