health

മെഡിക്കൽ കോളേജിൽ നിന്ന് ചത്ത മനുഷ്യരുടെ കൈ കാലുകൾ ഒഴുകുന്നു

തിരുവനന്തപുരം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുകുന്ന പൈപ്പിലൂടെ ചത്ത മനുഷ്യന്റെ കൈ കാലുകൾ ഒഴുകുന്നതായ ഞെട്ടിക്കുന്ന വിവരം പുറത്ത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്തുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ കിണറ്റില്‍ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ കിണറ്റിലാണ് രണ്ട് മനുഷ്യക്കാലുകള്‍ മെഡിക്കൽ കോളേജിൽ നിന്നും പൈപ്പിലൂടെ ഒഴുകി എത്തിയിരിക്കയുന്നത്.

ആശുപത്രി മാലിന്യം ഒഴുകിയെത്തുന്ന കിണറ്റിലാണ് കാലുകള്‍ തിങ്കളാഴ്ച കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് കാലുകള്‍ അവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്താന്‍ ഈ കിണറ്റിലേക്ക് ഒരു പൈപ്പ് ഘടിപ്പിച്ചിരിക്കുകയാണ്. ഇതുവഴി ആശുപത്രിയില്‍ നിന്നാവാം കാലുകള്‍ ഒഴുകിയെത്തിയത് എന്ന് സംശയമാണ് പോലീസിനും ഉള്ളത്.

ഇത്തരത്തില്‍ നേരത്തെയും ഇവിടെ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് നേരത്തെ മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തിയിരുന്നതിനെപ്പറ്റി യാതൊരു തുടർ അന്വേഷങ്ങളും ഉണ്ടായില്ല. ഇതാണ് മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ മെഡിക്കൽ കോളേജിൽ നിന്ന് എത്തിയതാണെന്ന സംശയം ബലപ്പെടുത്തുന്നത്. ഇതിനു മുൻപ് പ്ലാന്റിലെ തൊഴിലാളികളാണ് കാലുകള്‍ കണ്ടെത്തിയത്. വലിയതുറ പൊലീസ് അന്വേഷണം തുടങ്ങി.

Karma News Network

Recent Posts

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

10 mins ago

ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിറ്റു, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…

19 mins ago

പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ

ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…

20 mins ago

ചോക്ലേറ്റ് കവർ മുതൽ തലയിണ കവർ വരെ, സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…

44 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് സിവിൽ പോലീസ് ഓഫീസർ

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…

55 mins ago

ടർബോ പ്രെമോഷനിടെ മമ്മൂട്ടി ധരിച്ച മഞ്ഞ ആഢംബര വാച്ചിന്റെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…

60 mins ago