kerala

തലശ്ശേരിയിൽ ലഹരി മാഫിയകൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂർ. തലശ്ശേരിയിൽ ലഹരി മാഫിയകൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കൊടുവളളി ഇല്ലിക്കുന്ന് സ്വദേശി ഖാലിദും(56), പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന സെമീറുമാണ് (45) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഖാലിദ്, സെമീർ, ഷാനിബ് എന്നിവർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്.

ഇവരില്‍ ഖാലിദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ സെമീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ഷാനിബിനെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെമീറും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഓട്ടോറിക്ഷ വിറ്റതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നത്.

ഖാലിദിനെ കുത്തിയ പാറായി ബാബുവിനായി പൊലീസ് അന്വേഷണം തുടങ്ങി. ഷമീറിനെ കുത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. വൈകിട്ട് ആറ് മണിയോടെ തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്നിൽ വച്ചാണ് സംഘർഷമുണ്ടാവുന്നത്. തലശ്ശേരി എ സി പി സ്ഥലത്തെത്തി. കൊടുവള്ളി സ്വദേശികളായ ജാക്‌സണ്‍, പാറായി ബാബു എന്നിവർ ചേർന്നാണ് അക്രമം നടത്തിയത്. ലഹരിവില്‍പന സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Karma News Network

Recent Posts

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

21 mins ago

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം, നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…

54 mins ago

കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ്…

1 hour ago

മേയർ ആര്യക്കെതിരേ ക്രിമിനൽ കേസ് നില്ക്കും, ജയിലിൽ വിടാം- നിയമജ്ഞർ

കെ എസ് ആർടി സി ബസ് തടഞ്ഞുനിർത്തി കോപ്രായം കാണിച്ച മേയർക്കെതിരെ ക്രിമിനൽ കേസ് നിലനില്ക്കുമെന്ന് അഡ്വ മോഹൻകുമാർ. അദ്ദേഹത്തിൻറെ…

2 hours ago

Dalal Nandakumar ദല്ലാൾ നന്ദകുമാർ എന്തുകൊണ്ട് അറസ്റ്റിലാകുന്നില്ല ക്രൈമും ധർമ്മവും കച്ചവടമാക്കുന്നു, TG Nandakumar,

Dalal Nandakumar ദല്ലാൾ നന്ദകുമാർ TG Nandakumar കേരളാ രാഷ്ട്രീയത്തിലെ ഏറ്റവും ദുഃഖകരമായ ഒരു അധ്യായമാണ് ദല്ലാൾരാഷ്ട്രീയമെന്ന് പാഢ്യാലഷാജി. കേരളത്തിലെ…

2 hours ago

ആഡംബര ബൈക്കിൽ അഭ്യാസം, ഇൻസ്റ്റയിൽ പോസ്റ്റ്, പോലീസ് പൊക്കിയകത്തിട്ടു

തിരുവനന്തപുരം : ഇരുചക്രവാഹനത്തിൽ യുവാക്കൾ അഭ്യാസപ്രകടനം നടത്തുന്നതും നടുറോഡിൽ ജീവൻ പൊലിയുന്നതും ഇന്ന് സ്ഥിരം വാർത്തയാണ്. യുവാക്കൾ ഇത്തരം അഭ്യാസപ്രകടനങ്ങളുടെ…

3 hours ago