Politics

മോദിയുടെ പീഡനം മൂലമാണ് സുഷമ സ്വരാജും അരുണ്‍ ജയ്റ്റ്‌ലിയും മരണപ്പെട്ടതെന്ന്, വിവാദച്ചൂടേറ്റി ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി എം.കെ സ്റ്റാലിന്റെ മകനും ഡിഎംകെ യുവനേതാവുമായ ഉദയനിധി സ്റ്റാലിന്‍. കേന്ദ്രമന്ത്രിമാരായിരുന്ന സുഷമ സ്വരാജിന്റെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും പെട്ടന്നുണ്ടായ മരണത്തിന് കാരണം മോദിയുടെ മാനസിക പീഡനമാണെന്ന് ഉദയനിധി ആരോപിച്ചു. സീനിയര്‍ നേതാക്കളെ ഒതുക്കിയാണ് മോദി പ്രധാനമന്ത്രിയായതെന്ന് നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു. മോദിക്ക് മുന്നില്‍ കുനിഞ്ഞ് നില്‍ക്കാന്‍ താന്‍ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി അല്ലെന്നും ഉദയനിധി പറഞ്ഞു.

അതേസമയം ഉദയനിധിയുടെ പ്രസ്താവനക്കെതിരെ സുഷമാ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജ് രംഗത്ത് വന്നു. അനാവശ്യമായി സുഷമാ സ്വരാജിന്റെ പേര് തിരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമായി ഉപയോഗിക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. മോദി എല്ലാ കാലത്തും തന്റെ അമ്മയോട് ബഹുമാനത്തോടും ആദരവോടും കൂടിയാണ് പെരുമാറിട്ടുള്ളത്. പ്രതിസന്ധി സമയത്ത് പാര്‍ട്ടിയും പ്രധാനമന്ത്രിയും ഞങ്ങളോടൊപ്പം തന്നെ നിന്നു. ഉദയനിധിയുടെ പ്രസ്താവന വേദനിപ്പിച്ചുവെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
അരുണ്‍ ജെയ്റ്റ്‌ലിയുടെ മകള്‍ സൊനാലി ജെയ്റ്റ്‌ലി ബക്ഷിയും ഉദയനിധിക്കെതിരെ രംഗത്ത് വന്നു. ‘ തിരഞ്ഞെടുപ്പ് സമ്മര്‍ദം എനിക്ക് മനസിലാകും. എന്നാല്‍ താങ്കളുടെ കള്ളങ്ങള്‍ എന്റെ അച്ഛന്റെ ഓര്‍മകളെ അപമാനിക്കുന്നതാണ്. അരുണ്‍ ജെയ്റ്റ്‌ലിയും നരേന്ദ്രമോദിയും തമ്മില്‍ രാഷ്ട്രീയത്തിന് അപ്പുറവും പ്രത്യേക ബന്ധം സൂക്ഷിച്ചിരുന്നു. അത്തരം ഒരു സൗഹൃദം താങ്കള്‍ക്കുമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’- അവര്‍ ട്വിറ്ററില്‍ കുറിച്ചു.

2016 മുതല്‍ വൃക്ക സംബന്ധമായ അസുഖങ്ങള്‍ അലട്ടിയിരുന്ന സുഷമ സ്വരാജ് 2019 ഓഗസ്റ്റ് ആറിന് അവരുടെ 67-ാം വയസിലാണ് മരിക്കുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് മോശം ആരോഗ്യനിലയെ തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി. അതേ വര്‍ഷം ഓഗസ്റ്റ് 24 നാണ് മരിക്കുന്നത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ ഇവര്‍ വാജ്‌പേയി മന്ത്രിസഭയിലും നരേന്ദ്രമോദി മന്ത്രിസഭയിലും സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിയിരുന്നു.

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

8 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

8 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

9 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

9 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

10 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

10 hours ago