national

‘മാധ്യമപ്രവർത്തകരെ ജയിലിൽ അടയ്ക്കരുത്’; മുഹമ്മദ് സുബൈറിന്റെ അറസ്റ്റിൽ പ്രതികരിച്ച് ഐക്യരാഷ്ട്ര സംഘടന വക്താവ്

ന്യൂയോർക്ക്: എഴുത്തിന്റെയും ട്വീറ്റിന്റെയും പേരിൽ മാധ്യമപ്രവർത്തകരെ ജയിലിൽ അടക്കരുതെന്ന് ഐക്യരാഷ്ട്ര സംഘടന. അൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഇന്ത്യയിൽ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ വക്താവിന്റെ പ്രതികരണം. യാതൊരു ഉപദ്രവ ഭീഷണിയുമില്ലാതെ സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താൻ മാധ്യമപ്രവർത്തകരെ അനുവദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് 2018 ൽ പോസ്റ്റ് ചെയ്ത ട്വീറ്റുകളിലൊന്നിനെ ബന്ധിപ്പിച്ചാണ് ഫാക്റ്റ് ചെക്ക് വെബ്‌സൈറ്റ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ പിന്നീട് ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ലോകമെമ്പാടും ഏത് സ്ഥലത്തും സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാൻ ആളുകളെ അനുവദിക്കേണ്ടത് വളരെ പ്രധാനമാണ്. മാധ്യമപ്രവർത്തകരെ സ്വതന്ത്രമായും ആരുടെയും ഭീഷണിയില്ലാതെയും അഭിപ്രായപ്രകടനത്തിന് അനുവദിക്കണമെന്നും സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.

സുബൈറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യുഎസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഒരു പാകിസ്ഥാൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ദുജാറികിന്റെ പ്രതികരണം. “മാധ്യമപ്രവർത്തകർ അവർ എഴുതുന്നതിനും ട്വീറ്റ് ചെയ്യുന്നതിനും പറയുന്നതിന്റെയും പേരിൽ ജയിലിൽ അടയ്ക്കപ്പെടരുത്. അത് ഈ മുറിയിലുൾപ്പെടെ ലോകത്തെവിടെയും ബാധകമാണ്” എന്നു ദുജാറിക് പറഞ്ഞു. സാമൂഹിക പ്രവർത്തകയായ ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിലും തടങ്കലിലും യുഎൻ മനുഷ്യാവകാശ ഏജൻസി ആശങ്ക പ്രകടിപ്പിച്ചു. അവരെ ഉടൻ മോചിപ്പിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. 2002 ലെ ഗുജറാത്ത് കലാപത്തിൽ “ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കോടതിയിൽ തെറ്റായ തെളിവുകൾ നിരത്തൽ” എന്നീ കുറ്റങ്ങൾ ചുമത്തി ഗുജറാത്ത് അധികൃതർ ടീസ്റ്റ സെതൽവാദിനെ അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമായിരുന്നു സുബൈറിന്റെ അറസ്റ്റ്.

Karma News Network

Recent Posts

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്, സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. മടിക്കേരിയിൽ സ്വകാര്യ മൊബൈല്‍ കമ്പനി വിതരണക്കാരനായ അബ്ദുൽ റോഷനാണ് അറസ്റ്റിലായത്.…

7 hours ago

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം

ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ…

8 hours ago

ആലപ്പുഴയിൽ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു

ആലപ്പുഴ: എടത്വയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് പരിക്കേറ്റ രണ്ട് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു. തിരുവല്ല പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ (65),…

8 hours ago

പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ്; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു

സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം…

9 hours ago

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍.…

9 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ, അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…

10 hours ago