entertainment

നരേന്ദ്ര മോദിയെ വ്യക്തിപരമായി ഏറെ ഇഷ്ടം, മതപരമായ കാര്യങ്ങളെ രാഷ്‌ട്രീയവത്കരിക്കുന്നതാണ് കേരളത്തിലെ പ്രവണത- ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ഏറെ ഇഷ്ടമാണെന്ന് ഉണ്ണി മുകുന്ദൻ. ഞാൻ വളർന്ന സാഹചര്യത്തിൽ‌ വളരെ പോസറ്റീവ് ആയിട്ട് തോന്നിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. മുഖ്യമന്ത്രി ആയിരുന്നപ്പോൾ ​ഗുജറാത്ത് എന്ന സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റി.

എട്ടാം ക്ലാസിൽ‌ പഠിക്കുമ്പോഴാണ് നരേന്ദ്ര മോദി എന്ന പേര് കേൾക്കുന്നത്. വളരെ ദയനീയമായിരുന്ന അഹമ്മ​ദാബാദിന്റെ തെരുവുകളെ മാറ്റി മറിച്ചത് അദ്ദേ​ഹത്തിന്റെ ഭരണക്കാലത്താണ്. മഴ പെയ്താൽ ചളി നിറയുന്ന വഴികളെ കുറിച്ച് കുട്ടിക്കാലത്ത് കൂട്ടുകാർക്കൊപ്പം മുഖ്യമന്ത്രിക്ക് കത്തയച്ചു. തുടർന്നാണ് പ്രശ്നം പരിഹരിക്കാനായത്. ജനങ്ങളിലേക്ക് അത്രമാത്രം ഇറങ്ങി ചെന്ന്, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നയാളാണ് നരേന്ദ്ര മോദി. എന്റെ ജീവിതത്തിലുണ്ടായ, ഞാൻ അനുഭവിച്ച പോസറ്റീവ് ആയിട്ടുള്ള കാര്യങ്ങളിലൂടെയാണ് ഞാൻ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നേതൃത്വത്തെയും അറിഞ്ഞത്. ഇതിനെയാണ് ബിജെപി പ്രചരണമെന്നൊക്കെ പറയുന്നതെന്നും ഉണ്ണി ആരോപിച്ചു.

നമ്മുടെ മുന്നിലൂടെ വളർന്നു വരുന്ന ഒരാൾ പ്രധാനമന്ത്രി ആയതിലും സന്തോഷമാണുള്ളത്. കേരള സന്ദർശനത്തിനെത്തിയ വേളയിൽ ​ഗുജറാത്തിയിൽ സംസാരിച്ച് തന്നെ പരിചയപ്പെടുത്തിയത് വലിയ കാര്യമായാണ് അനുഭവപ്പെട്ടത്. രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോഴും പിറന്നാളാശംസ നേരുമ്പോഴൊക്കെ വ്യക്തിപരമായ അക്രമിക്കുന്നത് എന്തിനാണെന്ന് മനസിലാക്കുന്നില്ല. ഇത് പിന്നെ ഞാൻ ചെയ്യുന്ന സിനിമയിലേക്ക് എത്തിക്കുന്നു. മതപരമായ കാര്യങ്ങളെ രാഷ്‌ട്രീയവത്കരിക്കുന്നതാണ് കേരളത്തിലെ പ്രവണതയെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

6 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

6 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

7 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

7 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

8 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

8 hours ago