entertainment

ഒരു സൂപ്പര്‍ താരത്തിന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല, എന്നാല്‍ ഒരു ഏട്ടന്‍ അങ്ങനെ ചെയ്യും, മോഹന്‍ലാലിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍ മധുരമാണ്. 60-ാം പിറന്നാളിന്റെ നിറവില്‍ നില്‍ക്കുന്ന താരത്തിന് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോള്‍ യുവനടന്‍ ഉണ്ണി മുകുന്ദന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറല്‍ ആകുന്നത്.

ഈ കോറോണക്കാലത്തു എന്നെ വിളിക്കുകയും, എന്നേയും എന്റെ മാതാപിതാക്കളേയും സുഹൃത്തുക്കളേയും കുറിച്ച് അന്വേഷിക്കുകയും, ഞങ്ങളുടെ ക്ഷേമ വിവരങ്ങള്‍ തിരക്കുകയും ചെയ്തു മോഹന്‍ലാല്‍ എന്ന ഈ മനുഷ്യന്‍. ഒരു സൂപ്പര്‍ താരത്തിന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍ ഒരു ഏട്ടന്‍ അങ്ങനെ ചെയ്യും. എന്നെപ്പോലെ കേരളത്തിലെ എത്ര അനുജന്മാരെയാണ് ലാലേട്ടന്‍ പ്രചോദിപ്പിക്കുന്നതെന്നു അദ്ദേഹത്തിന് അറിയില്ലായിരിക്കും. ഇപ്പോഴിതാ നേരിട്ടിട്ടും അല്ലാതെയും താങ്കള്‍ പ്രചോദിപ്പിച്ച ഓരോരുത്തര്‍ക്കും വേണ്ടി ഞാന്‍ നേരുന്നു ,സിനിമയില്‍ എത്തിയിട്ട് ലാലേട്ടന്റെ കൂടെ ഒരു മലയാള സിനിമ ചെയ്തില്ലേല്‍ അത് എന്നും ഒരു തീരാ നഷ്ടമായി എന്റെ ഉള്ളില്‍ ഉണ്ടാവും.- ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചു.

ഉണ്ണി മുകുന്ദന്റെ കുറിപ്പ് ഇങ്ങനെ;

വേനലവധിക്കാലത്തു മാത്രമാണ് ‘അമ്മ കേബിള്‍ കണക്ഷന്‍ എടുക്കാന്‍ സമ്മതിക്കുകയുള്ളു. അതുകൊണ്ട് ആ സമയത്താണ് ഞാന്‍ കൂടുതലും മലയാള സിനിമകള്‍ കണ്ടിട്ടുള്ളത്. ഗുജറാത്തില്‍ അന്ന് മലയാള സിനിമയ്ക്കു തീയേറ്റര്‍ റിലീസ് ഉണ്ടായിരുന്നില്ല. പക്ഷെ മിക്ക മലയാള സിനിമകളും ടിവി ചാനലില്‍ വരും. വീട്ടില്‍ എല്ലാവര്‍ക്കും മലയാള സിനിമ കാണാന്‍ ആയിരുന്നു ഇഷ്ടം,എനിക്കും . അങ്ങനെയിരിക്കെയാണ് ഒരിക്കല്‍ ടിവിയില്‍ ഞാന്‍ സ്ഫടികം സിനിമ കാണാനിടയായത്. സിക്‌സ് പാക്ക് ബോഡിയും, ക്‌ളീന്‍ ഷേവ് നായകന്മാരേയുമെല്ലാം അവിടെ കണ്ടു ശീലിച്ച എനിക്ക് അപ്പോള്‍ ഞാന്‍ സ്‌ക്രീനില്‍ കാണുന്ന ആ നായകന്‍ വളരെ വ്യത്യസ്തനായി തോന്നി. ലാലേട്ടന്‍ മുണ്ടു പറിച്ചടിക്കുന്ന ആ സംഘട്ടന രംഗം കണ്ടപ്പോള്‍ ഉണ്ടായ രോമാഞ്ചം ഇന്നും മറന്നിട്ടില്ല. അതിനു ശേഷം മുണ്ടിനോടും റെയ്ബാന്‍ ഗ്ലാസിനോടും എനിക്ക് വല്ലാത്തൊരിഷ്ടമാണ് എന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയല്ല.

എന്നാല്‍ കേരളത്തില്‍ വന്നപ്പോള്‍ ഈ ഇഷ്ടം എന്റെ മാത്രമല്ല, കേരളത്തിലെ ഓരോ ചെറുപ്പക്കാരുടെയും ഇഷ്ടം അത് തന്നെയാണെന്ന് മനസ്സിലായി. അന്ന് അമ്മയോട് പറഞ്ഞ ഒരാഗ്രഹം ഞാന്‍ ഇന്നുമോര്‍ക്കുന്നു, എപ്പോഴെങ്കിലും എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന്. അതൊരു സ്വപ്നം മാത്രമായി മനസ്സില്‍ നില്‍ക്കുമെന്ന് വിചാരിച്ചു. വര്‍ഷങ്ങള്ക്കു ശേഷം ഞാന്‍ സിനിമയിലെത്തി, എന്നാല്‍ ഒരു സിനിമയില്‍ പോലും ലാലേട്ടന്റെ ഒപ്പമഭിനയിക്കാന്‍ അവസരം കിട്ടിയില്ല. അങ്ങനെയിരിക്കുമ്‌ബോഴാണ് ഒരു തെലുങ്കു സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം വരുന്നത്.അന്ന് അവര്‍ പറഞ്ഞതില്‍ ഞാന്‍ ആകെ കേട്ടത് ഒറ്റ കാര്യം മാത്രമാണ്. ലാലേട്ടന്‍ അഭിനയിക്കുന്ന സിനിമയാണ്, അദ്ദേഹത്തിന്റെ മകന്റെ വേഷമാണ്, ആ ഒരു ഒറ്റ ആഗ്രഹം കൊണ്ട് ഞാന്‍ ഭാഷ പോലും അറിയാതെ എന്റെ ആദ്യത്തെ തെലുങ്കു പടം ചെയ്തു. ത്രില്ലിന്റെ ഏതൊക്കെ അവസ്ഥാന്തരങ്ങള്‍ ഉണ്ടോ, അതെല്ലാം അനുഭവിച്ചു എന്ന് തന്നെ പറയാം. എന്റെ അഭിനയ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളില്‍ ഒന്ന് ലാലേട്ടന്റെ കൂടെ സ്‌ക്രീനില്‍ വന്നത് ആയിരിക്കും..

ഒരു നടനെന്ന നിലയില്‍ ലാലേട്ടന്‍ എന്താണെന്നു എനിക്ക് വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. കോമെടിയും,റൊമാന്‍സും, മാസും, സെന്റിമെന്‍സും എല്ലാം ഒരേ തലത്തില്‍ കൊണ്ടു പോവുന്നത് കൊണ്ട് ആണല്ലോ അദ്ദേഹത്തെ നമ്മള്‍ എല്ലാവരും ‘Complete Actor’ എന്ന് വിളിക്കുന്നത്. ഒരു താരം എന്ന നിലയില്‍ ലാലേട്ടന്‍ അന്നും ഇന്നും അജയനാണ്. അന്നും ഇന്നും അദ്ദേഹത്തെ സ്‌ക്രീനില്‍ കാണുമ്‌ബോള്‍ അതെ ആവേശം അതുപോലെ നിലനില്‍ക്കുന്നു . എന്റെ പരിമിതമായ അറിവില്‍ 1980 കള്‍ മുതലുള്ള നാലു പതിറ്റാണ്ടിലും മലയാള സിനിമയില്‍ ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സമ്മാനിച്ച താരമാണ് ലാലേട്ടന്‍. പ്രിയദര്‍ശന്‍ സാറിന്റെ മരക്കാര്‍ എന്ന ചിത്രം വരുന്നതിലൂടെ ഈ കാലഘട്ടത്തിലും ഒരു ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് അങ്ങയെ തേടി എത്തട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു .

ഈ കോറോണക്കാലത്തു എന്നെ വിളിക്കുകയും, എന്നേയും എന്റെ മാതാപിതാക്കളേയും സുഹൃത്തുക്കളേയും കുറിച്ച് അന്വേഷിക്കുകയും, ഞങ്ങളുടെ ക്ഷേമ വിവരങ്ങള്‍ തിരക്കുകയും ചെയ്തു മോഹന്‍ലാല്‍ എന്ന ഈ മനുഷ്യന്‍. ഒരു സൂപ്പര്‍ താരത്തിന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. എന്നാല്‍ ഒരു ഏട്ടന്‍ അങ്ങനെ ചെയ്യും. എന്നെപ്പോലെ കേരളത്തിലെ എത്ര അനുജന്മാരെയാണ് ലാലേട്ടന്‍ പ്രചോദിപ്പിക്കുന്നതെന്നു അദ്ദേഹത്തിന് അറിയില്ലായിരിക്കും. ഇപ്പോഴിതാ നേരിട്ടിട്ടും അല്ലാതെയും താങ്കള്‍ പ്രചോദിപ്പിച്ച ഓരോരുത്തര്‍ക്കും വേണ്ടി ഞാന്‍ നേരുന്നു ,സിനിമയില്‍ എത്തിയിട്ട് ലാലേട്ടന്റെ കൂടെ ഒരു മലയാള സിനിമ ചെയ്തില്ലേല്‍ അത് എന്നും ഒരു തീരാ നഷ്ടമായി എന്റെ ഉള്ളില്‍ ഉണ്ടാവും, എത്രയും പെട്ടന്ന് അത് സംഭവിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, എന്റെ ലാലേട്ടന് ഒരായിരം ജന്മദിനാശംസകള്‍..Love You … എന്നും ആരോഗ്യവും സന്തോഷവും തന്നു എന്റെയീ ഏട്ടനെ ദൈവം അനുഗ്രഹിക്കട്ടെ…എന്ന് ഏട്ടന്റെ കോടിക്കണക്കിനു ആരാധകരില്‍ ഒരാള്‍.

Karma News Network

Recent Posts

വിദേശജോലി വാ​ഗ്ദാനം ചെയ്ത് ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ

ഹരിപ്പാട്: ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം തഴവ കുതിരപ്പന്തി വേണാട്ടുശ്ശേരിൽ സൗപർണികയിൽ…

5 mins ago

കൊച്ചിയിലെ നവജാതശിശുവിന്റെ കൊലപാതകം, ആൺസുഹൃത്തിനെതിരെ പീഡനത്തിന് കേസ്

കൊച്ചി : ഫ്ലാറ്റിൽ നിന്ന് നവജാതശിശുവിനെ എറിഞ്ഞു കൊന്ന സംഭവം, യുവതിയുടെ ആൺ സുഹൃത്തിനെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി…

23 mins ago

ബിസിനസ് പൊളിഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായി; ജോർജിനും കുടുംബത്തിനും 4 കോടിയോളം രൂപയുടെ ബാധ്യത; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

കുമളി∙ മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കടബാധ്യതയെന്ന് സൂചന. പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി.സ്കറിയ…

23 mins ago

പഠിക്കുക, സ്വന്തമായി ഒരു ജോലി നേടുക, കല്യാണമെന്നാൽ ഒരു ട്രാപ്പ് ആണ്- കുറിപ്പ്

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരിലുള്ള മർദനവും പീഡനവും വീണ്ടും ചർച്ചയാവുകയാണ്. ശരണ്യ എം ചാരു എന്ന എന്ന…

33 mins ago

ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലുവയസുകാരിയ്ക്ക് നാവിൽ ശസ്ത്രക്രിയ ; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

കോഴിക്കോട്: ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം നാലുവയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി…

54 mins ago

ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ, ആശങ്കയോടെ പ്രദേശവാസികൾ

തൃശൂർ : അതിരപ്പള്ളി വെറ്റിലപ്പാറിലെ ജനവാസ മേഖലയിൽ ചീങ്കണ്ണിക്കുഞ്ഞുങ്ങൾ. തോട്ടിൽ തുണികഴുകാൻ എത്തിയ സ്ത്രീകളാണ് കണ്ടത്. അതിരപ്പിള്ളി വെറ്റിലപ്പാറ ജംങ്ഷന്…

57 mins ago