trending

ഉത്ര യുടെ ശരീരത്തിലേക്ക് മൂർഖനേ 2 പ്രാവശ്യം എറിഞ്ഞിട്ടും എന്നിട്ടും കടിച്ചിരുന്നില്ല, പിന്നെ പ്രകോപിപ്പിച്ചു

ഉത്ര വധം പ്രതി സൂരജിന്റെ മൊഴികൾ ഞെട്ടിപ്പിക്കുന്നത്. ഉത്രയേ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തുലുകളുമായു പ്രതി സൂരജിന്റെ മൊഴി. മൂർഖൻ പാമ്പിനേ താൻ കൈകൊണ്ട് എടുത്ത് ഉത്ര ഉറങ്ങി കിടന്നപ്പോൾ അവളുടെ കട്ടിലിലേക്ക് എറിയുകയായിരുന്നു. തുറർന്ന് കട്ടിൽ നിന്നും ഉത്രയേ കടിക്കാതെ ഇഴഞ്ഞ് നീങ്ങി പാമ്പ് പുറത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ വീണ്ടും ഉത്രയുടെ ശരീരത്തിലേക്ക് പിടിച്ചിട്ടു. പാമ്പിനെ വേദനിപ്പിച്ചും മറ്റുമായി പ്രകോപിപ്പിച്ചു. ഉത്രയുടെ ശരീരത്തിനു സമീപം വയ്ച്ച് പാമ്പിനെ പ്രകോപ്പിപ്പിച്ച് 2 വട്ടം ആഞ്ഞ് കൊത്തിക്കുകയായിരുന്നു. ഈ സമയത്ത് ഒന്നും ഉത്ര എണീക്കുകയോ ഉറക്കം വിട്ട് ഉണരുകയോ ചെയ്തിരുന്നില്ല. കാരണം മയക്ക് മരുന്ന് കൊടുത്ത് ഉത്രയേ ബോധം കെടുത്തിയ ശേഷം ആയിരുന്നു സൂരജ് നടത്തിയ കൊലപാതകം

പാമ്പ് ശരീരത്തിലൂടെ ഇഴഞ്ഞിട്ടും, ആഞ്ഞ് കൊത്തിയിട്ടും എന്തുകൊണ്ട് ഇതൊന്നും അറിയാതെ ഉത്ര ശാന്തമായി മരിച്ചു

ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് ഉത്രക്ക് 2 ഗ്ളാസിൽ മധുരം നല്കി. ഒന്ന് പായസവും മറ്റൊന്ന് സൂരജ് തന്നെ ഉണ്ടാക്കിയ പഴത്തിന്റെ ജ്യൂസും ആയിരുന്നു. ഇതിൽ രണ്ടിലും കൂടിയ ഡോസിൽ മയക്ക് മരുന്ന് പൊടിച്ചിട്ടിരുന്നു. സൂരജ് ഉണ്ടാക്കിയ ജ്യൂസ് ഉത്രയുടെ വീട്ടിലേ എല്ലാവർക്കും കൊടുത്തിരുന്നു. സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിനു മൊഴിയിലാണ്‌ കാര്യങ്ങൾ പറയുന്നത്. മയക്ക് മരുന്ന് ഗുളികകൾ വാങ്ങിയ അടൂരിലെ കടയിൽ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ് നടത്തി. കൊലപാതകശ്രമം നടത്തിയ 2 തവണയും ഗുളിക നൽകിയതായാണു മൊഴി. ഇതോടെ സൂരജിന്റെ മൊഴി ശരിയെന്നും തെളിയുകയായിരുന്നു.

അണലിയെ ഉത്രക്കൊപ്പം കിടക്കയിലേക്ക്, ഉത്രയേ കടിക്കാതെ അണലി ചുരുണ്ട് കൂടിയിരുന്നപ്പോൾ പാമ്പിനെ വേദനിപ്പിച്ച് ഉത്രയേ കൊത്തിച്ചു

മാർച്ച് 2നായിരുന്നു ഉത്രക്ക് അണലിയുടെ കടി ഏറ്റത്. അന്നും സൂരജ് സമാനമായ ഓപ്പറേഷൻ തന്നെയാണ്‌ നടത്തിയത്. ഉത്രയേ ഉറക്ക ഗുളിക കൊടുത്ത് മയക്കി. തുടർന്ന് അണലി പാമ്പിനെ ഉത്രയുടെ ബഡിലേക്ക് വിട്ടു. തുടർന്ന് അണലി പാമ്പ് ഇഴഞ്ഞ് നടക്കുന്നത് നോക്കി സൂരജ് ഏറെ നേരം ഇരുന്നു. എന്നാൽ ബഡിന്റെ ഒരു ഭാഗത്ത് അണലി പാമ്പ് ഉത്രയേ കടിക്കാതെ ചുരുണ്ട് കൂടി ഇരിക്കുകയായിരുന്നു. തുടർന്ന് അണലി പാമ്പിനെ വീണ്ടും സൂരജ് എടുത്ത് ഉത്രയുടെ ശരീരത്തിലേക്ക് വിട്ടു. പാമ്പിനെ വേദനിപ്പിച്ചും മറ്റും പ്രകോപനം ഉണ്ടാക്കി ഉത്രയുടെ ശരീരത്തിൽ കൊത്തിക്കുകയായിരുന്നു. എന്നാൽ ഉത്ര എഴുന്നേറ്റു ബഹളം ഉണ്ടാക്കി. തുടർന്ന് വീണ്ടും പാമ്പിനേ കൊണ്ട് കൊത്തിക്കാൻ സാധിച്ചില്ല. ആവശ്യത്തിനു വിഷം അന്ന് ഉത്റ്റ്രയുടെ ഉള്ളിൽ ചെന്നിരുന്നു എങ്കിൽ മരണം സംഭവിച്ചേനേ. എന്നാൽ രാത്രി ബഡ് റൂമിൽ നടന്നത് കൃത്യമായി മാതാപിതാക്കളോട് വിവരിക്കാനോ സംഭവത്തിന്റെ ഗൗരവം മനസിലാക്കാനോ ഉത്രക്ക് സാധിക്കാതെ പോയി.

ആദ്യ ഉദ്യമത്തിൽ ഉത്രക്ക് കൊടുത്ത മയക്ക് മരുന്ന് ഡോസ് കുറഞ്ഞത് മനസിലാക്കിയാണ്‌ പിന്നീട് മൂഖനെ അവളുടെ ശരീരത്തിൽ എറിയും മുമ്പ് ഡോസ് കൂട്ടി മയക്ക് മരുന്ന് കുടിക്കാൻ നല്കിയത്. ഇതുമൂലമാണ്‌ പാമ്പ് കൊത്തിയിട്ടും ഉത്ര അതൊന്നും അറിയാതെ ലഹരി മരുന്നിന്റെ ആലസ്യതയിൽ ഉറങ്ങി മരണത്തിലേക്ക് പോയതും.

5 വയസ്സുള്ള മൂർഖനെ ഉപയോഗിച്ച് സൂരജ് ലക്ഷ്യം നിറവേറ്റിയപ്പോൾ ഉത്രയേ ഒഴിവാക്കി മറ്റിരു പെൺകുട്ടിയെ വിവാഹം കഴിക്കുക എന്നതായിരുന്നു ലക്ഷ്യം. ഉത്രയുടെ പണവും സ്വർണ്ണവും എല്ലാം കൈക്കലാക്കി സുഖമായി ജിവിക്കുകയും ചെയ്യാം എന്നും കരുതി

മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് അഞ്ചൽ ഏറം വെള്ളിശ്ശേരിൽ വീട്ടിൽ ഉത്രയെ(25) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പറക്കോട് ശ്രീസൂര്യയിൽ സൂരജിനെയും (27) പാമ്പുകളെ നൽകിയ പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ് ഭവനിൽ ചാവരുകാട് സുരേഷ് കുമാറിനെയും (47) സൂരജിന്റെ പറക്കോട്ടുള്ള വീട്ടിലും ഏനാത്തും എത്തിച്ചു തെളിവെടുപ്പു നടത്തി.സുരേഷ് പാമ്പ് പിടുത്തക്കാരനാണ്‌.പാമ്പിനെ പിടിച്ച് വില്ക്കലും വിഷം എടുക്കലും ഒക്കെ ഇയാൾ നടത്തുന്നതായും സംശയം ഉണ്ട്.

സ്വകാര്യ പാമ്പ് പിടുത്തക്കാർ വിലസുന്നു, വിഷം കടത്തും പാമ്പ് വില്പനയും പണി

കേരളത്തിൽ പാമ്പ് പിടുത്തക്കാർ വലിയ തോതിൽ വിഷം കടത്തുന്നതിന്റെയും മറ്റും കണ്ണികൾ ആണെന്നും പോലീസ് കരുതുന്നു. വനം വകുപ്പിനു പരിശീലനം ലഭിച്ച ജീവനക്കാരായ പാമ്പ് പിടുത്തക്കാർ ഓരോ റേഞ്ച് ഓഫീസിലും ഉണ്ട്. എന്നിട്ടും സ്വകാര്യ പാമ്പ് പിടുത്തക്കാർ തഴച്ച് വളരുകയും പലരും ഈ രംഗത്ത് സെലിബ്രേറ്റികൾ ആയി വളരുകയും ചെയ്യുന്നു. സ്വകാര്യ പാമ്പ് പിടുത്തക്കാർ പലരും മൂർഖൻ പാമ്പിനെ വളർത്തി വിഷം എടുക്കുന്നതായും വില്പന നടത്തി ലക്ഷങ്ങൾ നേടുന്നതായും വാർത്തകൾ പുറത്ത് വന്നിരുന്നു. സ്വകാര്യമായി പാമ്പ് പിടിക്കുന്നത് ശിക്ഷാർ ഹമാണ്‌. കേരളത്തിൽ നിയമം കർശനമായി വനം വകുപ്പ് നടപ്പാക്കാത്തതിനാലാണ്‌ ഈ രംഗത്ത് നടക്കുന്ന വൻ ചൂഷണവും പാമ്പ് വിഷം കടത്തും, പാമ്പ് വില്പനയും നടക്കാൻ കാരണം.

Karma News Editorial

Recent Posts

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി, രണ്ട് മരണം

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി…

7 mins ago

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

8 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

9 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

10 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

10 hours ago

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം, നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…

11 hours ago