social issues

ഒരു പണീം ഇല്ലാതെ, കുത്തിയിരുന്ന് എഴുതി ഉണ്ടാക്കുന്നവന്‍മാര്‍ക്ക് എന്ത് സുഖമാണോ കിട്ടുന്നത്- ഡോ. ഷിംന അസീസ്

കോവിഡുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വ്യാജ സന്ദേശങ്ങളാണ് ജനങ്ങളിൽ പ്രചരി്കകുന്നത്. വ്യാജ സന്ദേശത്തിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. ഒരു പണീം ഇല്ലാതെ, ഇതൊക്കെ കുത്തിയിരുന്ന് എഴുതി ഉണ്ടാക്കുന്നവന്‍മാര്‍ക്ക് ഇതില്‍ നിന്ന് എന്ത് സുഖമാണോ കിട്ടുന്നതെന്ന് ഡോക്ടർ ചോദിക്കുന്നു.

കോവിഡ് 19 രോഗമുണ്ടാക്കുന്നത് SARS COV2 വൈറസല്ല പകരം ബാക്റ്റീരിയയാണെന്ന് ഇറ്റലിയിലെ ഡോക്ടർമാർ കണ്ടെത്തിയെന്ന ഒരു ഫേക്ക് മെസേജ് പരക്കെ പ്രചരിക്കുന്നുണ്ട്.ഇത് ആരോ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കാനായി ഉണ്ടാക്കിയെടുത്തിരിക്കുന്ന ഒരു വാർത്തയാണെന്നതാണ്‌ ഇതിന്റെ സത്യം. കോവിഡ് 19 രോഗം ഉണ്ടാക്കുന്നത് SARS COV 2 വൈറസ് ആണ് എന്നതിന് ഏറ്റവും വിശ്വാസയോഗ്യമായ മെഡിക്കൽ ജേർണലുകളിൽ ഒന്നായ ലാൻസെറ്റിന്റേത്‌ ഉൾപ്പെടെ വ്യക്തമായ തെളിവുകളും പഠനങ്ങളുണ്ട്.

ഈ രോഗത്തിന് ലോകത്തിന്റെ പല ഭാഗത്തും പല രീതിയിൽ, പല ലക്ഷണങ്ങളുമായാണ് രോഗികൾ ഡോക്ടർമാരുടെ മുൻപിൽ എത്തുന്നത്‌. മൂക്കൊലിപ്പും പനിയും വയറിളക്കവും ഗന്ധം നഷ്‌ടപ്പെടലും തുടങ്ങി ന്യുമോണിയയും ഹൃദയപേശികൾക്കുണ്ടാവുന്ന സങ്കീർണതകളും പോലും ലക്ഷണങ്ങളുടെ ലിസ്‌റ്റിലുണ്ട്‌. ഇവയുടെ കൂട്ടത്തിൽ മെസേജിൽ പറയുന്ന രക്തം കട്ട പിടിക്കുന്നതിലുള്ള അപാകതകളും ചെറിയൊരു ശതമാനം പേരിൽ കണ്ടു വരുന്നുണ്ട് എന്നത്‌ സത്യമാണ്‌.

പക്ഷേ ആറ്റിക്കുറുക്കി കുറച്ച്‌ അതിശയോക്‌തിയും, സമം അശാസ്‌ത്രീയതയും കുത്തിക്കേറ്റി വൈറസല്ല, ബാക്‌ടീരിയ മാത്രമാണ് ഇതിനുള്ള കാരണമെന്നും രക്‌തം കട്ട പിടിക്കുന്നതിന്‌ എതിരെയുള്ള മരുന്ന് നൽകിക്കഴിഞ്ഞാൽ രോഗി അത്ഭുതകരമായി രക്ഷപ്പെടും എന്നും പറഞ്ഞ്‌ വെച്ചിരിക്കുന്നത്‌ ഒന്നൊന്നര ഫേക്ക്‌ മെസേജാണ്‌. ചുമ്മാ ഇതൊന്നും ഫോർവേഡ്‌ ചെയ്‌ത്‌ കളിക്കാതെ. അബദ്ധജഡിലവും അടിസ്‌ഥാനരഹിതവും ആണ്‌ ഈ കേശവൻ മാമൻ മെസേജ്‌. ഒരു പണീം ഇല്ലാത്ത കണക്ക്‌ ഇതൊക്കെ കുത്തിയിരുന്ന്‌ എഴുതി ഉണ്ടാക്കുന്നവൻമാർക്ക്‌ ഇതിൽ നിന്ന്‌ എന്ത്‌ സുഖമാണോ കിട്ടുന്നത്

Karma News Network

Recent Posts

നവജാത ശിശുവിന്റെ മരണം, യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്

എറണാകുളം പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊ ലപാതകത്തിൽ യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട…

36 mins ago

നവജാത ശിശുവിന്റെ മരണം, അമ്മയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ആരോഗ്യനില മോശമായതിനാൽ പ്രതിയായ…

1 hour ago

കേരളത്തിലെ അന്തിണികൾ അവറ്റോളുടെ ഉഡായിപ്പുകൾക്ക് വേണ്ടി എറിഞ്ഞിടുന്ന മാങ്ങയാണ് വിമൻ കാർഡ്- അഞ്ജു പാർവതി പ്രഭീഷ്

മേയർ ആര്യ രാജേന്ദ്രനും ‍‍‍ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം ഓരോ ദിവസവും കഴിയുന്തോറും കൂടുതൽ ചർച്ച വിഷയമാവുകയാണ്. ഇരു കൂട്ടരെയും…

2 hours ago

ന​വ​കേ​ര​ള ബ​സ് ടി​ക്ക​റ്റി​ന് വ​ൻ ഡി​മാ​ൻ​ഡ്, ടിക്കറ്റുകൾ വിറ്റ് തീർന്നത് മണിക്കൂറുകൾക്കകം

ഞാ​യ​ർ മു​ത​ൽ സ​ർ​വീ​സ് ആരംഭിക്കുന്ന ന​വ​കേ​ര​ള ബ​സ് ടി​ക്ക​റ്റി​ന് വ​ൻ ഡി​മാ​ൻ​ഡ്. കോ​ഴി​ക്കോ​ട്-​ബം​ഗ​ളൂരു റൂ​ട്ടി​ലാണ് ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ബു​ധ​നാ​ഴ്ച…

2 hours ago

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

10 hours ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

11 hours ago