topnews

വാക്‌സിന്‍ വിതരണത്തിലെ പാളിച്ച കേരളത്തിന് അപമാനകരമെന്നു വി.മുരളീധരന്‍

തിരുവനന്തപുരത്ത് വാക്സിൻ വിതരണ കേന്ദ്രത്തിൽ ഇന്നുമുണ്ടായ തിക്കും തിരക്കും കേരളത്തിന് അപമാനകരമാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. കേന്ദ്ര വാക്സിൻ നയത്തെ കുറ്റപ്പെടുത്തുന്നതിൽ വ്യാപൃതരായ സംസ്ഥാന സർക്കാരിന് വാക്സീൻ വിതരണകേന്ദ്രങ്ങൾ മനുഷ്യരുടെ ജീവന് ഭീഷണിയാവുന്നത് കാണാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറുകളോളം ക്യൂവിൽ നിന്ന രോഗികൾ വെള്ളത്തിനായി കേഴുകയും പ്രായമായ സ്ത്രീകളടക്കം കുഴഞ്ഞു വീഴുകയും ചെയ്യുമ്പോൾ ലോകത്ത് ഒന്നാം നമ്പർ ആരോഗ്യവകുപ്പെന്ന് അവകാശപ്പെടുന്നവർ എവിടെപ്പോയെന്ന് മന്ത്രി ചോദിച്ചു.

സാമൂഹ്യ അകലമോ മറ്റ് കോവിഡ് മാനദണ്ഡങ്ങളോ പാലിക്കാതെ നടത്തുന്ന മെഗാവാക്സിനേഷൻ ക്യാംപുകൾ ആരുടെ ബുദ്ധിയിലുദിച്ച ആശയമാണെന്നറിയില്ല. പരമ്പരാഗതമായി പിഎച്ച്സികൾ പോലെ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളുള്ള കേരളത്തിൽ പ്രതിരോധകുത്തിവയ്പ്പ് വിതരണത്തിന് ഇത്ര ആശയക്കുഴപ്പം ഉണ്ടാക്കിയത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടുമാത്രമാണ്. കഴിഞ്ഞയാഴ്ചയും വാക്സിൻ വിതരണകേന്ദ്രങ്ങളിലെ തിക്കും തിരക്കും മാധ്യമങ്ങളും പൊതുപ്രവർത്തകരും ചൂണ്ടിക്കാണിച്ചെങ്കിലും സംസ്ഥാന ആരോഗ്യവകുപ്പ് ചെറുവിരലനക്കിയില്ലെന്ന് വി.മുരളീധരൻ കുറ്റപ്പെടുത്തി.

വാക്സീൻ വിതരണത്തിന് പ്രായോഗിക മാർഗം കണ്ടെത്താൻ കഴിയാത്തവരാണ് കേന്ദ്രസർക്കാരിനെ വിമർശിക്കാൻ മുന്നിട്ടിറങ്ങുന്നത് എന്നത് പരിഹാസ്യമാണ്. രണ്ടാം ഡോസ് വാക്സിൻ ലഭിക്കാൻ മാർഗമെന്തെന്നറിയാതെ കുഴങ്ങുകയാണ് പലരും. കോവിൻ വെബ്സൈറ്റിലെ തകരാറും പരിഹരിക്കാനുള്ള ശ്രമമില്ല. കേന്ദ്രം തന്ന സൗജന്യ വാക്സീൻ കൃത്യമായി ജനങ്ങളിൽ എത്തിച്ചിട്ടുപോരേ വരാനിരിക്കുന്ന കാര്യത്തിൽ കുറ്റപ്പെടുത്തലിനിറങ്ങുന്നതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.

Karma News Editorial

Recent Posts

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…

2 hours ago

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

2 hours ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

3 hours ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

3 hours ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

4 hours ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

4 hours ago