topnews

ഗിനിയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം. ഗിനിയന്‍ നാവികസേനയുടെ കസ്റ്റഡിയിലായ കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തി വരുകയാണെന്നും വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പിടികൂടിയവരെ നൈജീരിയയ്ക്ക് കൈമാറുവാനുള്ള നീക്കം തടയാന്‍ നൈജീരിയന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും ഗിനിയയില്‍ നിന്ന് നേരിട്ട് നാട്ടിലെത്തിക്കാനാകുമെന്നും വി മുരളീധരന്‍ പറഞ്ഞു.

16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കപ്പലിലുള്ളത്. കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരന്‍ വി വിജിത് അടക്കം മൂന്ന് മലയാളികളും കപ്പലിലുണ്ട്. നൈജീരയന്‍ നാവിക സേനയുടെ നിര്‍ദേശപ്രകാരമാണ് ഗിനി സേന കപ്പല്‍ തടഞ്ഞുവച്ചത്. ക്രൂഡ് ഓയില്‍ മോഷണത്തിനു വന്ന കപ്പല്‍ എന്നു സംശയിച്ചാണ് കപ്പല്‍ കസ്റ്റഡിയിലെടുത്തത്.

Karma News Network

Recent Posts

ഇറ്റലിയിൽ അവധി ആഘോഷിച്ച് എംജി ശ്രീകുമാറും ഭാര്യയും

മലയാളികൾക്ക് പ്രിയപ്പെട്ട ​ഗായകനാണ് എംജി ശ്രീകുമാർ. വേറിട്ട ശബ്ദവുമായി സം​​ഗീത ആസ്വാ​​ദകരുടെ മനസ്സിൽ ഇടം നേടിയ എംജി ശ്രീകുമാർ വളരെ…

1 min ago

നാലുവയസുകാരിയുടെ ചെവിയിൽ പേന കുത്തിക്കയറി, ദാരുണ മരണം

ഖമ്മം : പേന ചെവിയിൽ കുത്തിക്കയറിയതിനെ തുടർന്ന് നാലുവയസുകാരി മരിച്ചു. തെലങ്കാന ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഭദ്രാചലത്തിലാണ് സംഭവം. ഭദ്രാചലം…

4 mins ago

എസ്എഫ്ഐയെ തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകും, പിന്തുടരുന്നത് പ്രാകൃത സംസ്കാരം, ബിനോയ് വിശ്വം

ആലപ്പുഴ: എസ്എഫ്ഐ പിന്തുടരുന്നത് പ്രാകൃത സംസ്കാരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം എന്ന വാക്കിൻ്റെ അർഥം പുതിയ…

10 mins ago

കൊല്ലത്ത് ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

കൊല്ലം നിലമേലിൽ ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു. നിലമേൽ നേട്ടയം സൗമ്യഭവനിൽ വിഷ്ണുവിന്റെ ഭാര്യ സൗമ്യ(23)യാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു…

37 mins ago

തിരുവനന്തപുരത്ത് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്, പ്രദേശവാസികൾ ആശങ്കയിൽ

തിരുവനന്തപുരം: വിതുര ബോണക്കാട് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലൈനിലെ ലാലാ (58) യ്ക്കാണ് പരിക്കേറ്റത്‌.…

49 mins ago

മലപ്പുറത്ത് 18 കാരിയെ മദ്യം നൽകി പീഡിപ്പിച്ച 44കാരൻ അറസ്റ്റിൽ

മലപ്പുറം യുവതിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. താനൂർ ഒഴൂർ ഇല്ലത്ത്പറമ്പിൽ ഷിഹാബിനെയാണ് (44) മഞ്ചേരി…

1 hour ago