topnews

വാക്സിനേഷനില്‍ ഇടിവ്; കോര്‍ബിവാക്സ് പാഴായിപ്പോകുന്ന അവസ്ഥ

തിരുവനന്തപുരം: കോർബിവാക്സ് എടുക്കാനായി കുട്ടികളെത്താത്തതിനാൽ വാക്സീൻ വയലുകൾ പാഴായിപ്പോകുന്ന പ്രതിസന്ധിയിലാണ് ആരോഗ്യപ്രവർത്തകർ. 18 ന് മുകളിലുള്ളവരിലെ വാക്സിനേഷനും വൻതോതിൽ ഇടിഞ്ഞു. രണ്ടാം ഡോസ് വാക്സീൻ ഇനിയുമെടുക്കാത്തവർ 41 ലക്ഷത്തിലധികം പേരാണ്.12 നും 14 നും ഇടയിലുള്ള കുട്ടികൾക്കുള്ള വാക്സീനായ കോർബിവാക്സ് നൽകുന്ന പ്രധാന കേന്ദ്രങ്ങളിൽ പോലും വാക്സീനെടുക്കാൻ കുട്ടികളെത്തുന്നില്ല. അവധിദിനം കൂടിയായ ശനിയാഴ്ച്ച ചുരുക്കം കുട്ടികൾ മാത്രമാണ് വാക്സീനെടുക്കാനെത്തിയത്.

പേരിൽ മാത്രമല്ല കോ‍ബിവാക്സിന് മാറ്റമുള്ളത്. മറ്റു വാക്സീനുകളിൽ ഒരു വയലിൽ പത്ത് ഡോസാണെങ്കിൽ കോർബിവാക്സിൽ അത് 20 ആണ്. 20 ഡോസുള്ള ഒരു വയൽ പൊട്ടിക്കാൻ അത്രയം കുട്ടികൾ വേണം. മതിയായ കുട്ടികളില്ലെങ്കിൽ തിരിച്ചയക്കേണ്ട സ്ഥിതി. ഇല്ലെങ്കിൽ പൊട്ടിച്ച വാക്സീൻ പാഴാകും. പരീക്ഷ കഴിഞ്ഞ് വെക്കേഷനായാൽ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പ്രത്യേക ദൗത്യം വഴി ഊർജിത വാക്സിനേഷനെന്നതായിരുന്നു 12 നും 14 നും ഇടയിലുള്ള കുട്ടികളുടെ കാര്യത്തിലുള്ള പ്രഖ്യാപനം.

Karma News Network

Recent Posts

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

5 mins ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

29 mins ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

50 mins ago

ജൂലിയൻ അസാഞ്ചിന് ജാമ്യം, ജയിൽ മോചിതനായി

ന്യൂയോർക്ക്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്കു മടങ്ങി. അഞ്ചു…

1 hour ago

സുരേഷ് ഗോപിക്ക് മൂക്കുകയർ, ഇന്ദിര അമ്മയല്ല,ഭാരത യക്ഷി- SG ക്ക് BJPയുടെ തിരുത്ത്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പാർട്ടിയിൽ നിന്നും ഒരു തിരുത്ത്. കേന്ദ്ര മന്ത്രി ആയപ്പോൾ സുരേഷ് ഗോപി ചിലപ്പോൾ ഒക്കെ…

2 hours ago

അങ്കണവാടി ഒന്നാം നിലയിൽ, കാൽവഴുതി 25 അടി താഴ്ചയിലുള്ള തോട്ടിലേക്ക് വീണ് കുട്ടി, ഗുരുതര പരിക്ക്

അടിമാലി : ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ നിന്ന് കുട്ടി കാൽവഴുതി 25 അടി താഴ്ചയിലുള്ള തോട്ടിലേക്ക്…

2 hours ago