സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ പ്രതിസന്ധി രൂക്ഷമാകുന്നു. വാക്സിൻ ക്ഷാമം മൂലം ഇന്ന് തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ വാക്സിനേഷൻ ഉണ്ടാകില്ല. ഇന്നും വാക്സിൻ എത്തിയില്ലെങ്കിൽ നാളെ പൂർണമായും വാക്സിനേഷൻ മുടങ്ങിയേക്കും. ഈ ജില്ലകളിൽ ഒരു ഡോസ് പോലും ശേഷിക്കുന്നില്ല. മറ്റു ജില്ലകളിലും വാക്സിൻ സ്റ്റോക്ക് കുറവാണ്. നിലവിലെ സാഹചര്യത്തിൽ നാളെ സംസ്ഥാനത്ത് വാക്സിനേഷൻ മുടങ്ങാനാണ് സാധ്യത. സംസ്ഥാനത്തെ വാക്സിൻ സ്റ്റോക്ക് തീർന്നു കഴിഞ്ഞു. സംസ്ഥാനത്ത് എന്ന് വാക്സിൻ വരുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കൊവാക്സിന് മാത്രമാണുള്ളത്. മലപ്പുറത്ത് 1500 ഡോസ് ആണ് സ്റ്റോക്കുള്ളത്. സ്പെഷ്യൽ വാക്സിൻ ക്യാമ്പുകളിൽ വിതരണം ചെയ്യാനാണ് തീരുമാനം. കോഴിക്കോട് നിലവിലുള്ളത് 1000 ഡോസ് വാക്സിന് മാത്രമാണ്. മെഡിക്കല്‍ കോളേജിലും ബീച്ച് ആശുപത്രിയിലും മാത്രമാകും ഇന്ന് വാക്സിനേഷൻ.
18 വയസിന് മുകളിലുള്ള 1.48 കോടി പേരാണ് സംസ്ഥാനത്ത് വാക്സിനേഷനായി കാത്തിരിക്കുന്നത്. അടുത്ത മാസം 60 ലക്ഷം ഡോസ് വാക്സിന് വേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…
ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…
ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…